INDIANEWS

ചിന്മയാനന്ദിനെതിരെയുള്ള ബലാത്സംഗക്കേസില്‍ പരാതിക്കാരി മൊഴിമാറ്റി


ലഖ്നോ: മുന്‍ കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ ചിന്മയാനന്ദിനെതിരെയുള്ള ബലാത്സംഗക്കേസില്‍ വിചാരണക്കിടെ മൊഴിമാറ്റി പരാതിക്കാരിയായ നിയമവിദ്യാര്‍ഥി. കേസ് പരിഗണിച്ച ലഖ്‌നോവിലെ പ്രത്യേക കോടതിയിലാണ് 23കാരി മൊഴിമാറ്റിയത്.അലഹബാദ് ഹൈകോടതിയുടെ നിര്‍ദേശപ്രകാരം രൂപീകരിച്ച പ്രത്യേക കോടതി ജഡ്ജിയുടെ മുമ്പാകെ ഹാജരായ വിദ്യാര്‍ഥി, ചിന്മയാനന്ദിനെതിരെ നേരത്തെ നല്‍കിയ മൊഴി നിഷേധിച്ചു. ചിലരുടെ സമ്മര്‍ദ്ദപ്രകാരമാണ് ചിന്മയാനന്ദിനെതിരെ ബലാത്സംഗ പരാതി നല്‍കിയതെന്ന് പെണ്‍കുട്ടി കോടതിയില്‍ അറിയിച്ചു.പെണ്‍കുട്ടി കൂറുമാറിയതായും സി.ആര്‍.പി.സിയുടെ സെക്ഷന്‍ 340 (കൂറുമാറല്‍ നിയമപ്രകാരം) നടപടിയെടുക്കണമെന്നുമാവശ്യപ്പെട്ട് പ്രൊസിക്യൂഷന്‍ അപേക്ഷയുമായി കോടതിയെ സമീപിച്ചു. പെണ്‍കുട്ടിയെ വിസ്തരിക്കണമെന്നും ആരുടെ സമ്മര്‍ദ്ദപ്രകാരമാണ് മൊഴി നല്‍കിയതെന്ന് വ്യക്തമാകണമെന്നും പ്രൊസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പ്രൊസിക്യൂഷന്റെ അപേക്ഷ രജിസ്റ്റര്‍ ചെയ്യാനും വാദിയുടെയും പ്രതിയുടെയും പുതിയ മൊഴിപ്പകര്‍പ്പുകള്‍ ഹാജരാക്കാനും ജസ്റ്റിസ് പി. കെ റായ് ആവശ്യപ്പെട്ടു. ഒക്ടോബര്‍ 15ന് കേസില്‍ വീണ്ടും വാദം കേള്‍ക്കാനും കോടതി തീരുമാനിച്ചു

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close