Election 2021KERALANEWS

ചിഹ്നം ‘കുഞ്ഞുടുപ്പ്’; നൊമ്പരമായി വാളയാര്‍ അമ്മ

കണ്ണൂര്‍: വാളയാര്‍ പെണ്‍കുട്ടികളുടെ മരണത്തില്‍ നീതി കിട്ടാത്തതിലുള്ള പ്രതിഷേധത്തിന്റെ ഭാഗമായി നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വാളയാറിലെ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് ചിഹ്നമായി ലഭിച്ചത് ‘കുഞ്ഞുടുപ്പ്’. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മടത്ത് മത്സരിക്കുന്നുവെന്ന ഇവരുടെ പ്രഖ്യാപനത്തിനു വലിയ ശ്രദ്ധയാണ് ലഭിച്ചത്. ഇതോടൊപ്പം തിരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിച്ച ചിഹ്നവും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. സ്വതന്ത്ര സ്ഥാനാര്‍ഥി ആയാണ് ഇവര്‍ മത്സരിക്കുന്നത്. സംഘപരിവാര്‍ സംഘടനകളുടെ പിന്തുണ വേണ്ടെന്ന് അവര്‍ വ്യക്തമാക്കിയിരുന്നു. പ്രചാരണത്തിനു ആവശ്യമായ പണം കണ്ടെത്താന്‍ അമ്മ സമൂഹമാധ്യമങ്ങളിലൂടെ സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. സഹോദരിമാര്‍ പീഡനത്തിന് ഇരയായി ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ അന്വേഷണം അട്ടിമറിച്ച പോലീസ് ഓഫിസര്‍മാര്‍ക്കെതിരെ നടപടിയെടുക്കാത്ത സംസ്ഥാന സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ഇവര്‍ തല മുണ്ഡനം ചെയ്തിരുന്നു. പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് അമ്മ ജനുവരി 26 മുതല്‍ പാലക്കാട് വഴിയോരത്ത് സത്യഗ്രഹ സമരം നടത്തി. തുടര്‍ന്നാണു തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനമെടുത്തത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close