Breaking NewsINDIANEWS

ചീഫ് ജസ്റ്റിസിനെതിരായ ട്വീറ്റില്‍ ഖേദം പ്രകടിപ്പിച്ച് പ്രശാന്ത് ഭൂഷണന്‍

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെക്ക് എതിരായ ട്വീറ്റില്‍ ഖേദം പ്രകടിപ്പിച്ച് സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണന്‍. മധ്യപ്രദേശ് സര്‍ക്കാര്‍ ചീഫ് ജസ്റ്റിസിന് പ്രത്യേക ഹെലികോപ്ടര്‍ അനുവദിച്ചതിനെ കുറിച്ചുള്ള തന്റെ ട്വീറ്റില്‍ തെറ്റ് സംഭവിച്ചുവെന്നാണ് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞത്. ഒക്ടോബര്‍ 21ലെ ട്വീറ്റില്‍ പിശക് സംഭവിച്ചതില്‍ പ്രശാന്ത് ഭൂഷണ്‍ ഖേദം പ്രകടിപ്പിച്ചു. മധ്യപ്രദേശിലെ എം.എല്‍.എമാരുടെ അയോഗ്യതാ കേസ് വിധി പറയാനിരിക്കെയാണ് കന്‍ഹ ദേശീയ പാര്‍ക്ക് സന്ദര്‍ശിക്കാന്‍ ചീഫ് ജസ്റ്റിസ് സര്‍ക്കാര്‍ അനുവദിച്ച പ്രത്യേക ഹെലികോപ്ടര്‍ ഉപയോഗിച്ചതെന്നായിരുന്നു പ്രശാന്ത ഭൂഷണിന്റെ ട്വീറ്റ്. എം.പി സര്‍ക്കാറിന്റെ നിലനില്‍പ് തന്നെ ഈ കേസിനെ അടിസ്ഥാനമാക്കിയാണെന്നും ഇദ്ദേഹം നവംബര്‍ 4ന് ട്വിറ്ററില്‍ കുറിച്ചു. അതേസമയം, ആ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് ബുധനാഴ്ച നടന്നുവെന്നും ശിവരാജ് സിങ് സര്‍ക്കാരിന്റെ നിലനില്‍പ് വീണ്ടും നടന്ന ഈ തെരഞ്ഞെടുപ്പ് അടിസ്ഥാനമാക്കിയാണെന്നും കോടതി നടപടിയെ അടിസ്ഥാനമാക്കിയല്ലെന്നും തെറ്റില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നുമാണ് പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close