INDIANEWSTop News

ചീറി പാഞ്ഞു വരുന്ന ട്രെയിനിന് നേരെ ഓടിയെത്തിയത് വെറും പതിനൊന്നു സെക്കന്റിൽ; റയിൽവെ ട്രാക്കിൽ വീണ ആറു വയസ്സുകാരന്റെ ജീവൻ ര​ക്ഷിച്ചത് മിന്നൽപ്പിണർ വേ​ഗത്തിലും; മയൂർ ശിൽക്കെ എന്ന റെയിൽവേ ജീവനക്കാരൻ ലോകമാകെ ചർച്ചയാകുന്നു

മുംബൈ: ചീറി പാഞ്ഞു വരുന്ന ട്രെയിനിന് നേരെ പതിനൊന്നു സെക്കന്റിൽ ഓടിയെത്തി ആറു വയസുള്ള ജൂട്ടിയുടെ ജീവൻ രക്ഷിച്ചു ദേശീയ ഹീറോ ആയിരിക്കുകയാണ് മയൂർ ശിൽക്കെ എന്ന റെയിൽവേ ജീവനക്കാരൻ. കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ നേരിട്ട് വിളിച്ച അഭിനന്ദിക്കുക കൂടാതെ അൻപതിനായിരം രൂപ പാരിതോഷികവും മയൂർ ശിൽകെ ക്ക് നൽകിയിരിക്കുന്നു.

മുംബൈയിലെ വങ്കാനി റെയിൽവേ സ്റ്റേഷനിൽ ആണ് സംഭവം നടന്നത്, കാഴ്ചക്കുറവുള്ള അമ്മയൊക്കൊപ്പം പ്ലാറ്റുഫോമിലൂടെ നടന്നു വരുന്ന വഴി കുട്ടി അമ്മമ്മയുടെ കയ്യിൽ നിന്ന് വഴുതി പാളത്തിലേക്ക് വീഴുക ആയിരുന്നു. അതെ ട്രാക്കിലേക്ക് വളരെ വേഗത്തിൽ ബാന്ഗ്ലൂർ മുംബൈ ഉദയൻ എക്സ്പ്രസ് ട്രെയിൻ കുതിച്ചു എത്തിക്കൊണ്ടിരിക്കുകയും ചെയ്യുമ്പോൾ കാഴ്ചക്കുറവുള്ള അമ്മയ്ക്ക് നിലവിളിക്കാൻ അല്ലാതെ ഒന്നും ചെയ്യാൻ കഴിയാതിരിക്കുന്ന സാഹചര്യത്തിലാണ് റെയിൽവേ സ്റ്റേഷനിൽ പോയിന്റർമാൻ ആയി ജോലി ചെയ്യുന്ന മയൂർ ട്രെയിനിന് നേരെ ട്രാക്കിലൂടെ സൂപ്പർ മാനെ പോലെ ഓടിയെത്തി കുട്ടിയുടെ ജീവൻ രക്ഷിച്ചത്.

റെയിൽവേ പുറത്തു വിട്ട CCTV ദൃശ്യത്തിൽ വ്യക്തമാകുന്നത് കേവലം 11 സെക്കന്റ് കൊണ്ടാണ് മയൂർ ഈ ജീവൻ രക്ഷാ പ്രവർത്തനം നടത്തിയത്. പൂനാ സ്വദേശി ആയ മയൂർ ശിൽകെ 2016 മാർച്ച മുതൽ റെയിൽവേയിൽ ജോലി ചെയ്യുന്നു. കഴിഞ്ഞ എട്ട് മാസമായി വങ്കാനി റെയിൽവേ സ്റ്റേഷനിൽ ആണ്.

വീഡിയോ കാണാം

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close