Breaking NewsCULTURALKERALAMoviesNEWSTop News

ചുനക്കര ഓര്‍മ്മയായി

മറഞ്ഞുപോയത് ഹിറ്റ് ഗാനങ്ങളുടെ രചയിതാവ്‌

തിരുവനന്തപുരം : പ്രശസ്ത കവിയും ഗാനരചയിതാവുമായ ചുനക്കര രാമന്‍കുട്ടി (84)അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലില്‍ ഇന്നലെയായിരുന്നു അന്ത്യം.
1936 ജനുവരി 19 ന് മാവേലിക്കരയില്‍ ചുനക്കര കാര്യാട്ടില്‍ വീട്ടിലാണ് ജനനം. പന്തളം എന്‍.എസ്.എസ്. കോളജില്‍നിന്നു മലയാളത്തില്‍ ബിരുദം നേടി. എഴുപത്തഞ്ചോളം സിനിമകള്‍ക്കായി 200ലധികം ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്.1978 ല്‍ ആശ്രമം എന്ന ചിത്രത്തിലെ അപ്സരകന്യക എന്ന ഗാനം എഴുതിക്കൊണ്ടാണ് പിന്നണിഗാരംഗത്തെത്തുന്നത്. ആകാശവാണിക്കുവേണ്ടിയും നാടകങ്ങള്‍ എഴുതുകയും പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്.

അധിപന്‍ എന്ന സിനിമയിലെ ശ്യാമമേഘമെ നീ’, കോട്ടയം കുഞ്ഞച്ചനിലെ ‘ഹൃദയവനിയിലെ ഗായികയോ’ എങ്ങനെ നീ മറക്കുമിലെ ദേവദാരു പൂത്ത,വീണ്ടും ചലിക്കും ചക്രംത്തിലെ ഓ ശാരികേ, (കണ്ടു കണ്ടറിഞ്ഞുവില്‍ മോഹന്‍ലാലും മാള അരവിന്ദനുും ചേര്‍ന്നു പാടിയനീയറിഞ്ഞോ മേലെ മാനത്ത്,ഒരു നോക്കു കാണാനിലെചന്ദനക്കുറിയുമായി തുടങ്ങി നിരവധി ഹിറ്റ്ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. അരോമ മൂവീസിന്റെ സിനിമകള്‍ക്കാണ് അധികവും എഴുതിയത്.
ഭാര്യ പരേതയായ കെ.വി. തങ്കമ്മ.തുടങ്ങിയവ അദ്ദേഹത്തിന്റെ അനശ്വര ഗാനങ്ങളാണ്. ജനപ്രീതി നേടിയവയാണ്.

Tags
Show More

Related Articles

Back to top button
Close