Social MediaTrending

ചുമ്മാതിരുന്ന കിറ്റെക്സിനെ കേറി ചൊറിഞ്ഞ് പി ടി തോമസ്; വെല്ലുവിളിച്ച് കാപ്റ്റൻ തന്നെ രം​ഗത്തെത്തിയതോടെ ഉത്തരംമുട്ടി; ആരോപണങ്ങൾ തെളിയിക്കാൻ തൃക്കാക്കര എംഎൽഎക്ക് മുന്നിലുള്ളത് വെറും അഞ്ച് ദിവസം; പൊങ്കാലയുമായി ട്വന്റി 20 സൈബർ ടീം

കിറ്റെക്സ് എംഡി സാബു എം തോമസിനെതിരെ ഉന്നയിച്ച ഓരോ ആരോപണങ്ങൾക്കും അക്കമിട്ട്, ആരോപണം തെളിയിച്ചാൽ അമ്പത് കോടി നൽകാമെന്ന വെല്ലുവിളിയോടെ പ്രതിരോധത്തിലായത് പി ടി തോമസ് എംഎൽഎയാണ്. നിയമസഭയ്ക്കകത്തും പുറത്തുമായി പി ടി തോമസ് തനിക്കും സ്ഥാപനത്തിനുമെതിരെ പറഞ്ഞത് തെളിയിക്കാൻ ഏഴു ദിവസമാണ് ട്വന്റി20 കോർഡിനേറ്റർ കൂടിയായ സാബു ജേക്കബ് നൽകിയത്. എന്നാൽ, ‘പക്ഷേ സമയം തീരെ കുറച്ചല്ലേ ഉള്ളൂ, നമുക്കു നോക്കാം’ എന്ന പി.ടി. തോമസിന്റെ മറുപടി വന്നതിന് പിന്നാലെ സൈബർ ലോകത്ത് പി ടി ക്ക് പൊങ്കാലയിടുകയാണ് ട്വന്റി 20 സൈബർ ടീം. സൈബർ ലോകത്തും പൊതുസമൂഹത്തിന് മുന്നിലും എന്ത് പറഞ്ഞ് പിടിച്ച് നിൽക്കണം എന്ന് പി ടിക്കും അറിയാത്ത സ്ഥിതിയാണ്.

കിഴക്കമ്പലത്തെ ട്വന്റി 20യ്‌ക്ക് വ്യവസായ താത്പര്യം മാത്രമാണെന്നായിരുന്നു പി.ടി. തോമസ് എം.എൽ.എ നിയമസഭയിൽ ആരോപിച്ചത്. പരിസ്ഥിതി പ്രശ്നങ്ങൾ മൂലം തമിഴ്നാട്ടിൽ അനുമതി നിഷേധിച്ച കമ്പനിയാണ് കിഴക്കമ്പലത്ത് കൊണ്ടുവന്ന് നടത്തുന്നത്. ഇതിലൂടെ കടപ്രയാർ നദി മലിനീകരിക്കപ്പെട്ടുവെന്നും സഭയുടെ ശ്രദ്ധക്ഷണിച്ചുകൊണ്ട് പി.ടി. തോമസ് പറഞ്ഞു. കമ്പനിക്കെതിരെ പഞ്ചായത്ത് നടപടിക്കൊരുങ്ങിയപ്പോഴാണ് സ്വകാര്യ പാർട്ടിയുണ്ടാക്കി ഭരണം പിടിച്ചെടുത്തത്. മലിനീകരണപ്രശ്നം പരിഹരിക്കുന്നതുവരെ ട്വന്റി 20യുമായി ബന്ധപ്പെട്ട വ്യവസായ സ്ഥാപനത്തിന്റെ പ്രവർത്തനം നിറുത്തിവയ്ക്കണമന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ നിയമസഭക്ക് പുറത്തും കിറ്റെക്സിനെതിരെ പി ടി തോമസ് ആരോപണം ഉയർത്തിയതോടെയാണ് സാബു എം ജേക്കബ് ആരോപണങ്ങൾ തെളിയിക്കാൻ വെല്ലുവിളിച്ച് രം​ഗത്തെത്തിയത്. ഇതോടെ പി ടി പ്രതിരോധത്തിലായി. ഇത് ട്വന്റി20 സൈബർ ടീം നന്നായി ആഘോഷിക്കുന്നുമുണ്ട്.

സൈബർ ലോകത്ത് പ്രചരിക്കുന്ന പോസ്റ്റുകളിൽ ഒന്ന് താഴെ കൊടുക്കുന്നു..

PT യ്ക്കു പറ്റിയ 11തെറ്റുകൾ…!!

 1. സമീപ ഭാവിയിൽ ട്വന്റി 20 തങ്ങൾക്ക് ഒരു ഭീഷണിയാവും എന്നു മനസിലാക്കിയപ്പോൾ , ആശയപരമായി എതിരിടേണ്ടതിനു പകരം തന്റെ പരാമ്പരാഗതമായ തരം താണ ശൈലിയിൽ കിറ്റക്സിനെതിരെ തിരിഞ്ഞ്,- പ്രത്യക്ഷത്തിൽ സാബു ജേക്കബിനേയും പരോക്ഷമായി 15000 തൊഴിലാളികളേയും വഴിയാധാരമാക്കാൻ ശ്രമിച്ചു.
 2. അതിനായി കിറ്റക്സിന് തിരുപ്പൂരിൽ ബ്ലീച്ചിംഗ് ഡൈയിംഗ് യൂണിറ്റുകൾ ഉണ്ടായിരുന്നു എന്ന ആരോപണം രേഖകൾ പരിശോധിക്കാതെ വിശ്വസിച്ചു. പ്രചരിപ്പിച്ചു.
 3. തിരുപ്പൂരിൽ അടച്ചുപൂട്ടിയ 150 ഫാക്ടറികളുടെ ലിസ്റ്റ് നോക്കിയില്ല. അതിൻമേലുള്ള സുപ്രീം കോടതി വിധിയോ മദ്രാസ് ഹൈക്കോടതി വിധിയോ പഠിച്ചില്ല…!! പോട്ടെ .., കണ്ടിട്ടു പോലും ഇല്ല..!!
 4. അന്യ സംസ്ഥാന ചരക്കുലോറികളുടെ വരവു പോക്കുകൾ ആരോപിക്കുമ്പോൾ , ചെക്ക് പോസ്റ്റ് രേഖകൾ പരിശോധിക്കണമെന്ന ബാലപാഠം പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെയങ്ങ് മറന്നു പോയി …😁
 5. കിറ്റക്സിലെ എന്തു രാസ പദാർത്ഥമാണ് കടമ്പ്രയാറിനെ മലിനമാക്കുന്നതെന്ന് PT അന്വേഷിച്ചില്ല….!! സത്യം പറഞ്ഞാൽ ഇതുവരെ PT യ്ക്ക് അതിനെക്കുറിച്ച് വലിയ ധാരണയൊന്നുമില്ല.
 6. കടമ്പ്രയാർ മലിനമാകുന്നത് എന്തെല്ലാം കാരണങ്ങൾ കൊണ്ടാണെന്നുള്ള മലിനീകരണ നിയന്ത്രണ ബോർഡിന്റെ അംഗീകൃത റിപ്പോർട്ട് PT തുറന്നു പോലും നോക്കിയില്ല….!! അതിനൊന്നും നേരമുണ്ടായിരുന്നില്ല…!!
 7. പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ തനിക്ക് കടമ്പ്രയാറിനോട് സ്നേഹമുണ്ടാകുമ്പോൾ , അതെന്തുകൊണ്ടാണെന്ന് ജനം ചിന്തിക്കുമെന്ന് ഉപചാപക വൃന്ദങ്ങളുടെ നടുവിലിരുന്നപ്പോൾ PT മറന്നു പോയി.
 8. ഈ വ്യാജ പ്രചരണം ആയുധമാക്കി രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ കവലപ്രസംഗങ്ങൾ നടത്തി , തെളിയിക്കാനാവാതെ പരാജയപ്പെട്ടവരാണ് ഇപ്പോൾ തന്നെ പിരി കേറ്റുന്നതെന്ന് തിരിച്ചറിയാനുള്ള വിവേകം PT കാണിച്ചില്ല.
 9. പതിനായിരത്തിലേറെ തൊഴിലാളികൾ 50 വർഷത്തിലധികം തൊഴിൽ ചെയ്യുന്ന ഒരു സ്ഥാപനത്തിനെതിരെ ഒരാരോപണം ഉന്നയിക്കുമ്പോൾ കൈക്കൊള്ളേണ്ട സമഗ്ര പഠനവും , ജാഗതയും , സഹിഷ്ണതയും PT കൈക്കൊണ്ടില്ല.
 10. തന്റെ സ്ഥാനമാനങ്ങളും രാഷ്ട്രീയ പാരമ്പര്യവും കൊണ്ട്, താനിതുവരെ എന്തുമ്മാക്കി കാണിച്ചാലും പേടിച്ചു വിറച്ച് പഞ്ചഭുജ മടക്കി മുട്ടിൽ നിന്നിട്ടുള്ളവരെപ്പോലെ ഏതോ ഒരുവനാണീ സാബു ജേക്കബ് എന്നു PTവെറുതെയങ്ങ് തെറ്റിദ്ധരിച്ചു…
 11. വസ്തുതാപരമായ തർക്കങ്ങൾക്ക് എന്നും അംഗീകാരമുള്ള വസ്തുനിഷ്ഠ രാഷ്ട്രീയത്തിൽ, അടിസ്ഥാനമില്ലാത്ത തന്റെ വാദങ്ങൾ ചീട്ടു കൊട്ടാരം പോലെ തകർന്നു വീണാൽ .. സത്യത്തിൽ താൻ ഇത്രയും സ്റ്റഫില്ലാത്ത ഒരു മണ്ടനാണല്ലോ എന്ന പച്ചപരമാർത്ഥം ജനങ്ങൾ മനസിലാക്കുമെന്ന കാര്യം കുന്ദളിപ്പിന്റെ സമയത്തങ്ങ് മറന്നു പോയി. സത്യം പറഞ്ഞാൽ കടമ്പ്രയാർ മലിനമാകുന്നുണ്ടെങ്കിൽ തന്നെ അതിനെക്കുറിച്ച് PT ക്ക് ഒരു ചുണ്ണാമ്പും അറിയില്ല.!
  ഇനിയിപ്പൊ എന്തു ചെയ്യാനാ….
  പോട്ടെ… മനുഷ്യനല്ലേ…. തെറ്റുകൾ പറ്റും….!! സാരമില്ല….
  കൊലപാതകമോ .. ബലാത്സംഘമോ … രാജ്യദ്രോഹമോ ഒന്നും ചെയ്തിട്ടില്ലല്ലോ …
  ഒരു പതിനയ്യായിരം പേരുടെ ജോലി കളയാനും കുടുംബങ്ങളെ വഴിയാധാരമാക്കാനും വേണ്ടി വ്യാജ പ്രചരണം നടത്തി എന്നല്ലേ… യുള്ളൂ…
  സാരമില്ല….
  കാലം നിങ്ങളോട് പൊറുക്കട്ടെ…!!

വാൽക്കഷണ സംഭാഷണം.

അമ്മാവൻ PT യോട് :
എടാ PT .. നീ ഇപ്പൊ ഒരു MLA യാ .. പാർട്ടിയില് ഉന്നത സ്ഥാനമുണ്ട്. നിനക്ക് കാറുണ്ട്. ബംഗ്ലാവുണ്ട്. ആവശ്യത്തിന് സ്വത്തുണ്ട്. പോരെങ്കി കയ്യിട്ടു വാരാൻ ഫണ്ടുണ്ട്. താങ്ങാൻ അണികളുണ്ട്.!! ഈ നീയെന്തിനാടാ ആ പതിനായിരം പേര് ജോലി ചെയ്യണ കമ്പനി പൂട്ടിക്കാൻ ഇല്ലാക്കഥയുണ്ടാക്കുന്നെ ??

PT: ” ചുമ്മാ ഒരു സുഖം….
ഒരു കഴപ്പ് ….

തിരിപ്പൂരിൽ പ്രവർത്തിച്ചിരുന്ന കിറ്റക്സിന്റെ നാല് ബ്ലീച്ചിങ്, ഡൈയിങ് സെന്റുകൾ ഗുരുതര രാസമാലിന്യങ്ങൾ പുറന്തള്ളുന്നുവെന്നതിന്റെ പേരിൽ മദ്രാസ് ഹൈക്കോടതിയും, സുപ്രീം കോടതിയും ചേർന്ന് അടച്ചുപൂട്ടിയെന്നതടക്കമുള്ള അഞ്ച് ആരോപണങ്ങൾ തെളിയിച്ചാൽ പിടി തോമസിന് 50 കോടി രൂപ നൽകാമെന്നാണ് സാബു ജേക്കബിന്റെ വെല്ലുവിളി. 2016 – 21 വരെ തൃക്കാക്കര എംഎൽഎ ആയിരുന്ന പി.ടി തോമസ് ട്വന്റി20യുടെ സ്ഥാനാർത്ഥി തൃക്കാക്കരയിൽ മത്സരിക്കാൻ തീരുമാനിച്ചതിനു ശേഷമാണ് ആരോപണങ്ങൾ ഉന്നയിച്ചത്. ഏഴ് ദിവസത്തിനുള്ള പിടി തോമസ് ആരോപണങ്ങൾ തെളിയിക്കുന്ന രേഖകൾ നൽകിയാൽ അമ്പത് കോടി രൂപ നൽകാം. മറിച്ചാണെങ്കിൽ നാലു കോടി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന് മാപ്പുപറഞ്ഞ് തല മുണ്ഡനം ചെയ്ത് എംഎൽഎ സ്ഥാനം രാജിവെച്ച് ഇറങ്ങി പോകാൻ തയ്യാറാവണമെന്നും ഇങ്ങനെയൊരനുഭവം ഇനിയൊരു വ്യവസായിക്കും ഇവിടെ ഉണ്ടാവരുതെന്നും സാബു ജേക്കബ് കുറിപ്പിൽ പറയുന്നു.

സാബു എം ജേക്കബിന്റെ പ്രതികരണം ഇങ്ങനെ…

2010-12 കാലയളവിൽ തിരുപ്പൂരിൽ പ്രവർത്തിച്ചിരുന്ന 150ഓളം ബ്ലീച്ചിംഗ്, ഡൈയിംഗ് യൂണിറ്റുകൾ ഗുരുതര രാസമാലിന്യങ്ങൾ പുറന്തള്ളുന്നുവെന്നതിന്റെ പേരിൽ മദ്രാസ് ഹൈക്കോടതിയും, സുപ്രീം കോടതിയും ചേർന്ന് അടച്ചുപൂട്ടിയതിൽ, നാല് യൂണിറ്റുകൾ കിറ്റെക്സിന്റെ ആയിരുന്നുവെന്നും, ഈ യൂണിറ്റുകൾ യാതൊരു മാനദണ്ഡങ്ങളും ഇല്ലാതെ കിഴക്കമ്പലത്ത് കൊണ്ടുവന്ന് സ്ഥാപിക്കുകയും, അതിൽ നിന്നുള്ള രാസമാലിന്യങ്ങൾ ഒഴുക്കി കടമ്പ്രയാർ മുഴുവൻ മലിനമാക്കുന്നുവെന്നുമാണ് പിടി പറയുന്നത്. കൂടാതെ തിരുപ്പൂരിൽ ഇതിനോടൊപ്പം അടച്ചുപൂട്ടിയതടക്കം സൗത്ത് ഇന്ത്യയിലെ നിരവധി യൂണിറ്റുകളിലെ തുണി ഡസൻ കണക്കിന് ലോറികളിൽ ദിവസവും കിഴക്കമ്പലത്ത് കൊണ്ടുവന്ന് ബ്ലീച്ചിങ്ങും
ഡെയിങ്ങും നടത്തി തിരിച്ച് കൊണ്ടുപോകുന്നു. ആയതിന്റെ ദുരിതം കൂടി ഇവിടുത്തെ നാട്ടുകാർ അനുഭവിക്കേണ്ടിവരുന്നുവെന്ന് പി.ടി തോമസ് ആരോപിക്കുന്നു.

2016 – 21 വരെ പി.ടി തോമസ് ആയിരുന്നു തൃക്കാക്കര എംഎൽഎ. ട്വന്റി20യുടെ സ്ഥാനാർത്ഥി തൃക്കാക്കരയിൽ മത്സരിക്കാൻ തീരുമാനിച്ചതിനു ശേഷമാണ് പി.ടിക്ക് ഇങ്ങനെ ഒരു അബോധാദയമുണ്ടായത്. അതുവരെ അദ്ദേഹത്തിന് കടമ്പ്രയാറിനെപറ്റി യാതൊരുവിധ ആവലാതിയും പരിഭവങ്ങളും ഉണ്ടായിരുന്നില്ല. 1995 ലാണ് കിറ്റെക്സ് ഗാർമെന്റ്സ് പ്രവർത്തനം ആരംഭിച്ചത്. 26 വർഷമായി നിയമപരമായ എല്ലാ ലൈസൻസുകളോടും കൂടിയാണ് പ്രവർത്തിച്ചുവരുന്നത്. ആയതിനാൽ ഇതിന്റെ സത്യാവസ്ഥ എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്.

1) നാളിതുവരെ കിറ്റെക്സിന് തിരുപ്പൂരിൽ ഒരു ബ്ലീച്ചിംഗ്, ഡൈയിംഗ് യൂണിറ്റ് ഉണ്ടായിട്ടില്ല, ഇപ്പോഴുമില്ല. അങ്ങനെ ഒരു യൂണിറ്റ് അവിടെ നടത്തണമെങ്കിൽ നിരവധി ഡിപ്പാർട്ട്മെന്റുകളുടെ ലൈസൻസുകൾ ആവശ്യമായിട്ടുണ്ട്. ഇങ്ങനെ ഒരു യൂണിറ്റ് കിറ്റെക്സിന് തിരുപ്പൂരിൽ ഉണ്ടായിരുന്നതായി ഏതെങ്കിലും രേഖകൾ പി.ടി ഹാജരാക്കിയാൽ 10 കോടി രൂപ നൽകുന്നതാണ്.

2) ഗുരുതരമായ രാസമാലിന്യങ്ങൾ പുറത്തുവിടുന്നു എന്ന കാരണത്താൽ മദ്രാസ് ഹൈക്കോടതിയും സുപ്രീംകോടതിയും പുട്ടിച്ച 150 യൂണിറ്റുകളിൽ 4 യൂണിറ്റുകൾ കിറ്റെക്സിന്റെ ആയിരുന്നു എന്നാണ് പി.ടിയുടെ അവകാശവാദം. ഈ പറയുന്ന കോടതികളുടെ ഉത്തരവ് കാണിക്കട്ടെ; വീണ്ടുമൊരു 10 കോടി രൂപ കൊടുക്കാം.

3) ഇത്തരത്തിൽ മദ്രാസ് ഹൈക്കോടതിയും സുപ്രീംകോടതിയും അടച്ചുപൂട്ടിയ കിറ്റെക്സിന്റെ 4 യൂണിറ്റുകൾ യാതൊരു മാനദണ്ഡ ങ്ങളും കൂടാതെ കിഴക്കമ്പലത്ത് കൊണ്ടുവന്നു പ്രവർത്തിപ്പിച്ചു എന്നാണ് പി.ടി പറയുന്നത്. ഇക്കാലയളവിൽ കേരളത്തിലും കേന്ദ്രത്തിലും ഭരണത്തിൽ ഇരുന്നത് പി.ടിയുടെ പാർട്ടിയായിരുന്നു. അങ്ങനെ നടന്നുവെങ്കിൽ അന്നു മരിച്ചവരുടെ പിടിപ്പുകേടല്ലേ..? ഇങ്ങനെ പുട്ടിച്ചു എന്നു പറയുന്ന യൂണിറ്റുകൾ കിഴക്കമ്പലത്ത് കൊണ്ടുവന്ന് സ്ഥാപിച്ചതിനു സെയിൽടാക്സസിന്റെയോ, ചെക്ക്പോസ്ത് കടന്നതിന്റെയോ, മറ്റേതെങ്കിലും ഡിപ്പാർട്ട്മെന്റിന്റെയോ രേഖകൾ കാണിച്ചാൽ ഒരു 10 കോടി രൂപ കൂടി നൽകാം.

4) കിറ്റെക്സിന്റെ 4 യുണിറ്റുകളോടൊപ്പം അടച്ചുപൂട്ടി എന്ന് പറയുന്ന തിരുപ്പൂരിലെ 150 ഫാക്ടറികളടക്കം സൗത്ത് ഇന്ത്യയിലെ ഡസൻകണക്കിന് ലോറികൾ ദിവസവും കിഴക്കമ്പലത്ത് വന്ന് തുണി ബ്ലീച്ചിങ്ങും ഡൈയിങ്ങും നടത്തി തിരിച്ച് പോകുന്നുവെന്നാണ് പി.ടി പറയുന്നത്. ഇത്തരത്തിൽ ഒരു പ്രവൃത്തി നടക്കുന്നുണ്ടെങ്കിൽ സെയിൽ ടാക്സിന്റെയും ചെക്ക് പോസ്റ്റിന്റെയും റെക്കോഡുകൾ കാണണ്ടതാണ്. അങ്ങനെയുള്ള ഒരു ലോഡിന്റെയെങ്കിലും രേഖകൾ ഹാജരാക്കിയാൽ വീണ്ടും ഒരു 10 കോടി നൽകാം.

5) തിരുപ്പൂരിൽ അടച്ചുപൂട്ടി എന്ന് പറയുന്ന യൂണിറ്റുകൾ കിഴക്കമ്പലത്ത് കൊണ്ടുവന്ന് പ്രവർത്തിപ്പിച്ച് ഗുരുതരമായ രാസമാലിന്യ ങ്ങൾ ഒഴുക്കി കടമ്പയാർ മലിനമാക്കുന്നു എന്നാണ് പി.ടി പറയുന്നത്. കടമ്പയാറിലെ വെള്ളമെടുത്ത് ആർക്കും എപ്പോൾ വേണമെങ്കിലും പരിശോധിക്കാമല്ലോ. മലിനീകരണ നിയന്ത്രണ ബോർഡിന്റെയും ഞങ്ങളുടെയും സാന്നിധ്യത്തിലാവണം വെള്ളമെടുത്ത് പരിശോധിക്കേണ്ടത്. അങ്ങനെ പരിശോധിക്കുമ്പോൾ കിറ്റെക്സിൽ നിന്നുള്ള ഏതെങ്കിലും രാസവസ്തുവിന്റെ അംശം കടമ്പയാറിലെ വെള്ളത്തിൽ ഉണ്ട് എന്ന് തെളിഞ്ഞാൽ ഒരു 10 കോടി രൂപ കൂടി പി.ടിക്ക് കൊടുക്കാം.

 • മേൽപറഞ്ഞ 5 കാര്യങ്ങൾ തെളിയിക്കുന്നതിനുള്ള രേഖകൾ 7 ദിവസത്തിനുള്ളിൽ ഹാജരാക്കിയാൽ 50 കോടി രൂപയായിരിക്കും പി.ടിക്ക് ലഭിക്കുക. ഇനി മറിച്ച് ഈ ആരോപണങ്ങളൊന്നും തെളിയിക്കാനുള്ള രേഖകൾ പി, ടിയുടെ കൈവശമില്ലെങ്കിൽ കേരളത്തിലെ നാലു കോടി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന് മാപ്പുപറഞ്ഞ് തല മുണ്ഡനം ചെയ്ത് എംഎൽഎ സ്ഥാനം രാജിവെച്ച് ഇറങ്ങി പോകാൻ തയ്യാറാവണം.
 • ഒരു ഖദർ കുപ്പായവുമിട്ട് എംഎൽഎ എന്ന മൂന്നക്ഷരം നെഞ്ചത്ത് ഒട്ടിച്ചാൽ, എന്തു വൃത്തികേടും ആരെപ്പറ്റിയും എവിടെയും വിളിച്ചുപറയാം എന്നു ധാരണയുള്ള ഇത്തരം ആളുകളെ ചുമക്കേണ്ടിവരുന്നതാണ് മലയാളികളുടെ ഗതികേട്…! – ‘ ഇങ്ങനെയൊരനുഭവം ഇനിയൊരു വ്യവസായിക്കും ഇവിടെ ഉണ്ടാവരുത്.
https://mediamangalam.com/archives/61043

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close