KERALANEWS

ചുവന്ന സ്വിഫ്റ്റ് കാറിലാണ് അര്‍ജുന്‍ വിമാനത്താവളത്തിലെത്തിയത്;രാമനാട്ടുകര സ്വര്‍ണക്കടത്ത് സംഭവത്തിലെ ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ടത് കണ്ണൂര്‍ സ്വദേശിയും

കണ്ണൂര്‍ : അപ്രത്യക്ഷിതമായി നടന്ന ഒരു വാഹനാപകടം എന്നതിനപ്പുറം ഒറ്റ നോട്ടത്തില്‍ യാതൊരു അസ്വഭാവികതയും തോന്നാതിരുന്ന ഒരു കേസില്‍ ആണ് ഇപ്പോള്‍ പുതിയ വഴിത്തിരിവുകള്‍ ഉണ്ടാവുകയാണ്.രാമനാട്ടുകര സ്വര്‍ണക്കടത്ത് സംഭവത്തിലെ ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ടത് കണ്ണൂര്‍ സ്വദേശിയും.കണ്ണൂര്‍ അഴീക്കോട് മൂന്നുനിരത്ത് സ്വദേശി അര്‍ജുന്‍ ആയങ്കിനെ (25) ആണ് കസ്റ്റംസ് അന്വേഷിക്കുന്നത്. ഇയാളുടെ വീട്ടില്‍ ബുധനാഴ്ച വൈകീട്ട് കസ്റ്റംസ് അസി. കമ്മിഷണര്‍ ഇ. വികാസിന്റെ നേതൃത്വത്തിലുള്ള സംഘം രണ്ടുമണിക്കൂറോളം പരിശോധന നടത്തിയെങ്കിലും സ്ഥിരീകരിക്കാനുള്ള തെളിവുകള്‍ ലഭിച്ചില്ലെന്നാണ് സൂചന. ബുധനാഴ്ച രാവിലെവരെ അര്‍ജുന്‍ വീട്ടിലുണ്ടായിരുന്നു. രാമനാട്ടുകര സംഭവം നടന്ന ദിവസം പുലര്‍ച്ചയ്ക്കാണ് അര്‍ജുന്‍ വീട്ടിലെത്തിയതെന്ന് വീട്ടുകാര്‍ കസ്റ്റംസിനോട് പറഞ്ഞു.കണ്ണൂര്‍ ജില്ലയില്‍ രാഷ്ട്രീയ ആക്രമണത്തില്‍ ഉള്‍പ്പെട്ട സംഘങ്ങള്‍ പിന്നീട് ക്വട്ടേഷന്‍ പ്രവര്‍ത്തനത്തിലേക്ക് നീങ്ങിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. അതില്‍പെട്ട ആളാണോ അര്‍ജുനെന്നും സംശയമുണ്ട്. അര്‍ജുന്‍ നേരത്തെ സി.പിഎം. അനുഭാവിയായിരുന്നു.

ഇപ്പോള്‍ പാര്‍ട്ടിയുമായി ബന്ധമില്ല. കണ്ണൂരിലെ ഷുഹൈബ് വധക്കേസിലെ പ്രതിയായ ഒരാളും സംഘത്തിലുണ്ടെന്ന് പോലീസ് സംശയിക്കുന്നുണ്ട്.കസ്റ്റംസിന്റെ പിടിയിലായ പെരിന്തല്‍മണ്ണ മൂര്‍ക്കനാട് സ്വദേശി മുഹമ്മദ് ഷഫീഖിന്റെ മൊഴിയിലാണ് അര്‍ജുന്റെ പങ്കാളിത്തം വ്യക്തമായത്. ചുവന്ന സ്വിഫ്റ്റ് കാറിലാണ് അര്‍ജുന്‍ വിമാനത്താവളത്തിലെത്തിയതെന്നാണ് ഷഫീഖ് കസ്റ്റംസിനോട് പറഞ്ഞത്. ഷഫീഖിന്റെ മൊബൈലിലേക്ക് തിരിച്ചറിയാനായി കാറിന്റെ ചിത്രവും അയച്ചുകൊടുത്തിരുന്നു. സ്വര്‍ണം തട്ടിയെടുക്കാന്‍ സാധ്യതയുണ്ടെന്നും വിമാനത്താവളത്തില്‍നിന്ന് ബാത്ത്‌റൂമില്‍ കയറി പുതിയ വസ്ത്രം ധരിച്ച് ഫോട്ടോ അയച്ചുതരണമെന്നും അര്‍ജുന്‍ ആവശ്യപ്പെട്ടിരുന്നു. കസ്റ്റംസിന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ഷഫീഖ് വിമാനമിറങ്ങിയപ്പോള്‍തന്നെ പിടിയിലായി.

ബുധനാഴ്ച രാവിലെവരെ സജീവമായ അര്‍ജുന്റെ ഫേസ്ബുക്ക് അക്കൗണ്ട് കസ്റ്റംസ് പരിശോധനയുടെ വാര്‍ത്ത പുറത്തുവന്നതോടെ പ്രൊഫൈല്‍ ലോക്കായി. അതിനിടെ ഡി.വൈ.എഫ്.ഐ. നേതാവായിരുന്ന സരിന്‍ ശശി ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റും ക്വട്ടേഷന്‍ സംഘത്തിലുള്ളവരുടെ രാഷ്ട്രീയബന്ധത്തെക്കുറിച്ച് സൂചന നല്‍കുന്നുണ്ട്.കണ്ണൂരില്‍ ഇത്തരക്കാര്‍ക്കെതിരേ ഡി.വൈ.എഫ്.ഐ.യ്ക്ക് പരസ്യമായി നിലപാട് എടുക്കേണ്ടിവന്നിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജയിലില്‍നിന്ന് ക്വട്ടേഷന്‍സംഘത്തെ ഫോണ്‍ വിളിച്ചതുമായി ബന്ധപ്പെട്ട് ടി.പി. ചന്ദ്രശേഖരന്‍ െകാലക്കേസിലെ പ്രതി കൊടി സുനിയെ പോലീസ് ചോദ്യം ചെയ്തിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close