KERALANEWSTop News

ചൂണ്ടക്കൊളുത്തിൽ തൂക്കിയിട്ട് വളർത്തു നായയെ മർദിച്ചു കൊന്ന സംഭവം; ഹൈക്കോടതി സ്വമേധയാ കേസെടുത്തു

കൊച്ചി: മനുഷ്യ മനസ്സാക്ഷിയെ പോലും ഞെട്ടിച്ച് കഴിഞ്ഞ ദിവസം വളര്‍ത്തു നായയെ ചൂണ്ടക്കൊളുത്തില്‍ തൂക്കി ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. നാളെ കേസ് പരിഗണിക്കും. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ അറസ്റ്റിലായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരുള്‍പ്പെടെയാണ് പിടിയിലായത്. വിഴിഞ്ഞം പോലീസാണ് ഇവരെ പിടികൂടിയത്. നായയുടെ ഉടമയുടെ പരാതിലാണ് പോലീസ് നടപടി.

അടിമലത്തുറയിലെ ക്രിസ്തുരാജ് എന്നയാള്‍ വളര്‍ത്തിയ ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട ബ്രൂണോ എന്ന നായയെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. വിഴിഞ്ഞം അടിമലത്തുറയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പതിവ് പോലെ കടപ്പുറത്തു കളിക്കാന്‍ പോയ ബ്രൂണോ കളിച്ചു കഴിഞ്ഞ് വള്ളത്തിന്റെ അടിയില്‍ വിശ്രമിക്കവെയാണ് ആക്രമണം നടന്നത്.

ചൂണ്ടക്കൊളുത്തില്‍ തൂക്കിയിട്ട് മരത്തടി ഉപയോഗിച്ച് നായയെ മര്‍ദ്ദിച്ച് കൊല്ലുകയായിരുന്നു. നായയെ കാണാതായതോടെ അന്വേഷിച്ച് ചെന്ന ക്രിസ്തുരാജാണ് കൊല്ലപ്പെട്ട നിലയില്‍ നായയെ കണ്ടത്. സംഭവത്തിനെതിരേ ക്രിസ്തുരാജ് വിഴിഞ്ഞം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലയെന്നാണ് ആക്ഷേപം. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ മൃഗസ്‌നേഹികള്‍ രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിനെതിരേ സമൂഹമാധ്യമങ്ങളിലടക്കം വലിയ പ്രതിഷേധമാണ് ഉയരുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close