INSIGHTTop News

ചെങ്കോട്ടയിൽ വിള്ളൽ വീഴുമോ ? കൊല്ലം ആര് പിടിക്കും

കൊല്ലം: കാലങ്ങളായി കൊല്ലം ജില്ലയിൽ ഇടത് പക്ഷത്തിന്റെ തേരോട്ടമാണ്. ഇത്തവണയും മറിച്ചൊരു അഭിപ്രായം ജനങ്ങളിൽ നിന്ന് ലഭിക്കുന്നുമില്ല. എന്നാൽ ജില്ലയിലെ ഇടതിന്റെ അപ്രമാദിത്വത്തിനു ഇടിവ് വന്നിരിക്കുന്നു എന്നാണ് ഞങ്ങൾ നടത്തിയ വിവര ശേഖരണത്തിൽ നിന്ന് മനസിലാകുന്നത്. 2011 ഇൽ യുഡിഎഫ് അധികാരം പിടിച്ച സമയത് പോലും ആകെയുള്ള 11 നിയമസഭാ മണ്ഡലങ്ങളിൽ ഷിബു ബേബി ജോൺ ചവറയിൽ നിന്നും കെബി ഗണേഷ് കുമാർ പത്തനാപുരത്തു നിന്നും മാത്രമാണ് യുഡിഎഫ് നു വേണ്ടി വിജയ പതാക ഉയർത്തിയത്. 2016 ഇലെ ഇടത് തരംഗത്തിൽ കെബി ഗണേഷ് കുമാർ കൂടി ഇടത് പക്ഷത്തിന്റെ ഭാഗമായപ്പോൾ ജില്ലയിലെ 11 മണ്ഡലങ്ങളും വിജയിച്ചു ഇടത് പക്ഷം കൊല്ലം ജില്ലയിൽ 100 ശതമാനം വിജയം ആഘോഷിച്ചു.

64 ശതമാനം ഹിന്ദു മത വിഭാഗവും 20 ശതമാനം മുസ്ലിം മത വിഭാഗവും 16 ശതമാനം ക്രൈസ്തവരും ആണ് കൊള്ള ജില്ലയിലുള്ളത് ഹിന്ദു വിഭാഗത്തിൽ നായർ സമുദായവും പട്ടിക ജാതി പട്ടിക വർഗ്ഗവും മേൽക്കോയ്മ നേടുമ്പോൾ ക്രൈസ്തവ വിഭാഗത്തിൽ ലാറ്റിൻ കത്തോലിക്കാ വിഭാഗത്തിനും സീറോ മലങ്കര വിഭാഗത്തിനുമാണ് പ്രാമുഖ്യമുള്ളത്. യാക്കോബായ വിഭാഗവും മാർത്തോമാ വിഭാഗവും പല മണ്ഡലങ്ങളിലും നിർണ്ണായക സ്വാധീനവുമാണ്.

ആദ്യം തന്നെ ചാത്തന്നൂരിലേക്ക് കടന്നാൽ നിലവിലെ എംഎൽഎ ആയ സിപിഐയുടെ ജയലാൽ ആണ് എൽഡിഎഫ് സ്ഥാനാർഥി. യുഡിഎഫിന് വേണ്ടി പീതാംബര കുറുപ്പും ബിജെപിക്ക് വേണ്ടി ജില്ലാ പ്രസിഡന്റും ചാത്തന്നൂർ SNDP യൂണിയൻ പ്രസിഡന്റും ആയ BB ഗോപകുമാറും മത്സരിച്ചു. ബിജെപി കഴിഞ്ഞ തവണ രണ്ടാമത് വന്ന മണ്ഡലം ജയിക്കുമെന്നാണ് കോർ കമ്മറ്റി വിലയിരുത്തിയത്. എന്നാൽ കഴിഞ്ഞ തവണ 33000 വോട്ടുകൾക്ക് പിന്നിലായ ബിജെപിക്ക് ഇത്തവണയും എൽഡിഎഫ് സ്ഥാനാർഥി ജയലാലിനെ മറികടക്കാൻ ആവില്ല. ഇത്തവണയും ദുർബലനായ യുഡിഎഫ് സ്ഥാനാർഥി മൂന്നാമത് പോകുകയും ചെയ്യും.

ഇരവിപുരം മണ്ഡലത്തിൽ സിറ്റിംഗ് എംഎൽഎ നൗഷാദ് എൽഡിഎഫിന് വേണ്ടി മത്സരിച്ചത് വിജയം ഉറപ്പിച്ചു തന്നെയാണ്. കഴിഞ്ഞ തവണ ലഭിച്ച 31000 വോട്ടിന്റെ ഭൂരിപക്ഷം ഇത്തവണ പതിനായിരത്തിൽ താഴെയാക്കി കുറയ്ക്കാൻ യുഡിഎഫ് ന്റെ സ്ഥാനാർഥി ആർഎസ്പിയുടെ ബാബു ദിവാകരന് കഴിഞ്ഞേക്കും. BDJS ന്റെ രഞ്ജിത്ത് രവീന്ദ്രന് 20000 വോട്ട് മാറി കടക്കാൻ കഴിഞ്ഞാൽ തന്നെ അത്ഭുതം എന്ന് പറയാം.

ജില്ലയിലെ ഏറ്റവും ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് എൽഡിഎഫ് സ്ഥാനാർഥി ആയി മുകേഷ് മത്സരിക്കുന്ന കൊല്ലം മണ്ഡലം. സ്വന്തം പാർട്ടി പ്രവർത്തകരിൽ നിന്ന് പോലും കടുത്ത എതിർപ്പാണ് തുടക്കത്തിൽ മുകേഷിന് ഇവിടെ ഉണ്ടായത്. കൊല്ലം ഡിസിസി പ്രസിഡന്റ ബിന്ദു കൃഷ്ണ ആണ് ഇവിടെ യുഡിഎഫ് സ്ഥാനാർഥി. ഒരു തരത്തിൽ പറഞ്ഞാൽ കരഞ്ഞു കാലു പിടിച്ചു വാങ്ങിയെടുത്ത സീറ്റ്. കൂടുതൽ ശക്തനായ ഒരു സ്ഥാനാർഥി ആയിരുന്നെങ്കിൽ യുഡിഎഫിന് ഉറപ്പായും ജയിക്കാൻ കഴിയുമായിരുന്ന മണ്ഡലത്തിൽ ഇപ്പോഴും നേരിയ മുൻ‌തൂക്കം യുഡിഎഫിന്റെ ബിന്ദു കൃഷ്ണക്ക് തന്നെയാണ്. ബിന്ദു കൃഷ്ണ പരാജയപ്പെട്ടാൽ അതോടെ അവരുടെ രാഷ്ട്രീയ ഭാവിക്ക് തന്നെ മങ്ങലേറ്റെക്കാം. ബിജെപി സ്ഥാനാർഥി ആയി മത്സരിച്ചത് മുൻ ജില്ലാ പ്രസിഡന്റ എം സുനിലാണ്. 20000 വോട്ട് കടക്കുമെന്ന് മാത്രം പ്രതീക്ഷിക്കാം

കേരളം തന്നെ ശ്രദ്ധിക്കുന്ന പോരാട്ടം നടക്കുന്നത് കുണ്ടറയിലാണ്. വിവാദങ്ങളുടെ തോഴി ആയി മന്ത്രി കാലാവധി അവസാനിപ്പിച്ച മേഴ്സിക്കുട്ടിയമ്മയെ നേരിടുന്നത് യുഡിഎഫിനിനു വേണ്ടി കോൺഗ്രസിലെ യുവ നേതാവ് പിസി വിഷ്ണുനാഥാണ്. 2016 ഇൽ 31000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ മണ്ഡലം പിടിച്ചെടുത്ത മേഴ്സിക്കുട്ടിയമ്മയ്ക്ക് ഇത്തവണ കാലിടറുമോ എന്ന സംശയം മുന്നണിക്കുള്ളിൽ തന്നെയുണ്ട്. കശുവണ്ടി കോർപറേഷൻ അഴിമതി ആരോപണങ്ങളും അവസാനം ഉയർന്നു വന്ന EMCC കരാറും എൽഡിഎഫിന് വോട്ട് കുറയ്ക്കും എന്നുറപ്പാണ്. BDJS സ്ഥാനാർഥി ആയി ജില്ലാ പ്രസിഡന്റ വനജ വിദ്യാധരൻ മത്സരിക്കുന്ന മണ്ഡലത്തിൽ ബിജെപിക്കുള്ളിൽ തന്നെ മുറുമുറുപ്പുകൾ ഉണ്ട് എന്നത് കൊണ്ട് തന്നെ ലഭിക്കുന്ന വോട്ട് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ കുറഞ്ഞേക്കാം. ആ വോട്ടുകൾ പിസി വിഷ്ണുനാഥിലേക്ക് പോകാനാണ് സാധ്യത. പിസി വിഷ്ണുനാഥ്‌ അട്ടിമറി വിജയം നേടുമെന്നാണ് ഞങ്ങൾക്ക് ജനങ്ങളിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇടത് പക്ഷത്തിന്റെ പ്രത്യേകിച്ച് സിപിഐയുടെ കോട്ടയായ ചടയമംഗലത്ത് ഇത്തവണ ഇടത് പക്ഷം കിതയ്ക്കുന്ന കാഴ്ചയാണ് കാണുന്നത്. അതിനു കാരണം സ്ഥാനാർഥി നിർണ്ണയത്തിൽ പാർട്ടിക്കുള്ളിൽ ഉണ്ടായ പ്രശ്നങ്ങൾ തന്നെയാണ്. പൊതുവെ കാനം രാജേന്ദ്രൻ പക്ഷത്തോട് വിമുഖത കാണിക്കുന്ന ജില്ലയായ കൊല്ലത്ത് ചിഞ്ചു റാണിയെ സ്ഥാനാർഥി ആക്കിയത് തന്നെ മുന്നണി അധികാരത്തിൽ വന്നാൽ ജില്ലയിലെ സീനിയറായ സുപാലിനെ ഒഴിവാക്കി വനിത എന്ന ലേബലിൽ ചിഞ്ചുറാണിയെ മന്ത്രിയാക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു. പ്രവർത്തകരിൽ വലിയ എതിർപ്പ് ഉണ്ടായിട്ടുള്ള ഇവിടെ എൽഡിഎഫ് പരാജയം മണക്കുന്നുണ്ട്. പ്രയാർ ഗോപാലകൃഷ്ണനെ പോലെ ഒരു സ്ഥാനാർത്ഥിയെ നിർത്താൻ യുഡിഎഫിന് ജയം ഉറപ്പാക്കാൻ കഴിയുമായിരുന്ന മണ്ഡലത്തിൽ മത്സരിക്കുന്ന എംഎം നസീറിന് തന്നെയാണ് ജയസാധ്യത. യുവമോർച്ച ജില്ലാ പ്രെസിഡന്റ് വിഷ്ണു പട്ടത്താനമാണ് ഇവിടെ ബിജെപി സ്ഥാനാർഥി.

ഇടത് കോട്ടയായ പുനലൂരിൽ മുസ്ലിം ലീഗിന്റെ അബ്ദു റഹ്മാൻ രണ്ടത്താണി യുഡിഎഫ് സ്ഥാനാർഥി വരുമ്പോൾ എൽഡിഎഫ് സ്ഥാനാർഥി ആയ സുപാലിനി അതൊരു വെല്ലുവിളി പോലുമാകില്ല. ഗ്രൂപ്പ് വീതം വയ്പ്പിന്റെ ഭാഗമായി ആയൂർ മുരളിക്കാന് ബിജെപി സീറ്റ് നൽകിയതെങ്കിലും അവർക്കൊരു ചലനം ഉണ്ടാക്കാൻ പോലും കഴിയില്ല.

ബാലകൃഷ്ണപിള്ളയുടെയും കെബി ഗണേഷ് കുമാറിന്റെയും സ്വാധീന മേഖല ആയ പത്തനാപുരത്ത് ഇത്തവണയും ഗണേഷിനെ വിറപ്പിക്കാൻ യുഡിഎഫ് സ്ഥാനാർഥി ജ്യോതികുമാർ ചാമക്കാലയ്ക്ക് കഴിയില്ല. ഭൂരിപക്ഷം കുറയ്ക്കുന്ന തരത്തിലോ ഒന്ന് വിയർപ്പിക്കാൻ മാത്രം കഴിഞ്ഞേക്കും. കരുനാഗപ്പള്ളി മണ്ഡലത്തിൽ മത്സരിക്കേണ്ടിയിരുന്ന ജില്ലാ സെക്രട്ടറി ജിതിൻ ദേവിനെയാണ് ബിജെപി പത്തനാപുരത്ത് പരീക്ഷണത്തിനായി നിർത്തിയിരുന്നത്.

കൊട്ടാരക്കരയിൽ നിലവിലെ എംഎൽഎ ആയിഷ പോറ്റിയുമായി ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും അതൊന്നും വോട്ടിങ്ങിനെ ബാധിക്കാത്ത തരത്തിൽ ഒതുക്കാൻ ബാലഗോപാൽ എന്ന കരുത്തനായ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് കഴിഞ്ഞിട്ടുണ്ട്. മുപ്പതിനായിരത്തിന് മുകളിൽ ഭൂരുപക്ഷത്തിൽ കൺ ബാലഗോപാൽ കൊട്ടാരക്കരയിൽ നിന്ന് ജയിച്ച നിയമസഭയിലേക്ക് പോകും. ബിജെപിയുടെ വയ്ക്കൽ സോമനും കാര്യമായ ചലനങ്ങൾ മണ്ഡലത്തിൽ ഉണ്ടാക്കാൻ കഴിയില്ല.

എൽഡിഎഫ് യുഎഡിഫ് എന്നീ മുന്നണികളിലെ ഒരേ പേരുള്ള ഘടക കക്ഷികൾ മത്സരിക്കുന്ന മണ്ഡലമാണ് കുന്നത്തൂർ എന്ന സംവരണ മണ്ഡലം. കാലങ്ങളായി RSP കൈവശം വച്ചിരുന്ന മണ്ഡലം കഴിഞ്ഞ തവണ കാലു മാറി എൽഡിഎഫിലേക്ക് എത്തിയ കോവൂർ കുഞ്ഞുമോനാണ് ജയിച്ചത്. ഇത്തവണയും കുഞ്ഞുമോൻ എൽഡിഎഫ് സ്ഥാനാർഥി ആയി മത്സരിക്കുന്ന മണ്ഡലത്തിൽ കുഞ്ഞുമോന്റെ ബന്ധു കൂടിയായ ഉല്ലാസ് കോവൂർ ആണ് യുഡിഎഫ് സ്ഥാനാർഥി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കുഞ്ഞുമോനെ പോലും ഞെട്ടിക്കുന്ന തരത്തിൽ 20000 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ച മണ്ഡലത്തിൽ ഇത്തവണ മൂവായിരം വോട്ടിന്റെ ഭൂരിപക്ഷത്തിയതിൽ എങ്കിലും കുഞ്ഞുമോൻ തന്നെ ജയിക്കുമെന്നാണ് ഞങ്ങൾക്ക് ലഭിക്കുന്ന റിപ്പോർട്ടുകളിൽ നിന്ന് മനസിലാകുന്നത്.

ചവറയിൽ കഴിഞ്ഞ തവണ ബേബിജോൺ കുടുംബത്തിന്റെ ആധിപത്യം തകർത്ത വിജയൻ പിള്ളയുടെ മകനാണ് ഇത്തവണ എൽഡിഎഫ് സ്ഥാനാർഥി. ഡോക്ടർ കൂടിയായാൽ സുജിത് വിജയൻ പിള്ളയെ കുറിച്ചു നാട്ടുകാർക്കിടയിൽ വളരെ നല്ല അഭിപ്രായമാണ്. എന്നാൽ രാഷ്ട്രീയ പരിചയക്കുറവ് ഇവിടെ യുഡിഎഫിന് ഗുണമാകും. മണ്ഡലം ഷിബു ബേബി ജോൺ പിടിച്ച എടുക്കുമെന്നാണ് ഞങ്ങളുടെ വിവര ശേഖരണം സൂചന നൽകുന്നത്.

2016 ഇൽ മത്സരിച്ച ആർ രാമചന്ദ്രനെക്കാൾ കൂടുതൽ കരുത്തനായാണ് ഇത്തവണ കരുനാഗപ്പള്ളിയിൽ അദ്ദേഹം മത്സരിക്കുന്നത്. എന്നാൽ മണ്ഡലത്തിൽ നിസാര വോട്ടുകൾക്ക് പരാജയപ്പെട്ട യുഡിഎഫ് സ്ഥാനാർഥി സിആർ മഹേഷ് മണ്ഡലത്തിൽ നിറഞ്ഞു നിന്നുള്ള കഴിഞ്ഞ കാല പ്രവർത്തനങ്ങളിലൂടെ നേടിയ ബന്ധങ്ങളും കൂടാതെ പ്രവർത്തകർക്ക് മാത്രമല്ല നേതാക്കൾക്കും പോലും അനഭിമത ആയ ഒരു കെട്ടിയിറക്ക് സ്ഥാനാർഥി ആയി ബിജെപിക്ക് വേണ്ടി ബിറ്റി സുധീർ എത്തിയതും ഗുണം ചെയ്തഹത് സിആർ മഹേഷിനാണ്. പതിനായിരം വോട്ടുകൾക്ക് അടുത്ത ഭൂരിപക്ഷത്തിൽ സിആർ മഹേഷ് കരുനാഗപ്പള്ളിയിൽ നിന്ന് ജയിച്ച നിയമസഭയിലേക്ക് വണ്ടി കയറും.

ആകെയുള്ള കണക്ക് ഒരിക്കൽ കൂടി പരിശോധിച്ചാൽ കൊല്ലം , ചടയമംഗലം , ചവറ , കരുനാഗപ്പള്ളി എന്നീ നാല് മണ്ഡലങ്ങൾ യുഡിഎഫ് ഉറപ്പിക്കുമ്പോൾ കുണ്ടറയിൽ വലിയൊരു അട്ടിമറി സാധ്യതും കാണുന്നു. എൽഡിഎഫ് ചാത്തന്നൂർ, ഇരവിപുരം , പുനലൂർ , പത്തനാപുരം , കൊട്ടാരക്കര , കുന്നത്തൂർ എന്നീ ആറു മണ്ഡലങ്ങൾ ഉറപ്പിക്കുമ്പോൾ കുണ്ടറയിൽ പ്രതീക്ഷ നില നിർത്തുന്നു.

ചാത്തന്നൂരിൽ ബിജെപി ജില്ലാ പ്രെസിഡന്റ് കോൺഗ്രസ് പ്രസിഡന്റുമായി ഉണ്ടാക്കിയ ധാരണ വിജയിക്കുമെന്ന പ്രതീക്ഷയിൽ ജയിക്കുമെന്ന വിശ്വാസം പ്രകടിപ്പിക്കുന്നു എങ്കിലും ജില്ലയിലെ ആകെ വോട്ടിങ് ശതമാനത്തിൽ ബിജെപിക്ക് വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്ന് തന്നെയാണ് ഞങ്ങൾക്ക് ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close