KERALANEWS

ചെങ്ങന്നൂരിലെ വിഗ്രഹ കവര്‍ച്ച കെട്ടിച്ചമച്ചതെന്ന് ജീവനക്കാരന്‍

ചെങ്ങന്നൂര്‍ :ചെങ്ങന്നൂര്‍ കാരയ്ക്കാട് പണിക്കേഴ്‌സ് ഗ്രാനൈറ്റ്‌സ് ആക്രമിച്ച ശേഷം വിഗ്രഹം കവര്‍ച്ച ചെയ്‌തെന്ന കേസില്‍ വഴിത്തിരിവ്.ആക്രമണമുണ്ടായതോടെ കേസ് ബലപ്പെടുത്താന്‍ ഉടമകളുടെ നിര്‍ദേശപ്രകാരമാണ് വിഗ്രഹം കവര്‍ച്ച ചെയ്യപ്പെട്ടെന്നു മൊഴി നല്‍കിയതെന്ന്, ആക്രമണത്തില്‍ പരുക്കേറ്റ ജീവനക്കാരന്‍ പൊലീസിനു മൊഴി നല്‍കി.പൊലീസിനെ തെറ്റിദ്ധരിപ്പിച്ചു കേസ് അന്വേഷണത്തെ വഴിതെറ്റിക്കുന്നവിധം മൊഴി നല്‍കിയതിന് സ്ഥാപന ഉടമകളായ മഹേഷ്പണിക്കര്‍, പ്രകാശ് പണിക്കര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തതായി ഡിവൈഎസ്പി പി.വി.ബേബി പറഞ്ഞു
സ്ഥാപന ഉടമകള്‍ തന്നെയാണ് വിഗ്രഹം കനാലില്‍ ഉപേക്ഷിച്ചതെന്നാണു പൊലീസ് കരുതുന്നത്. വിഗ്രഹത്തിനു കേടുപാടുകള്‍ ഇല്ലാതിരുന്നത് , അത് സുരക്ഷിതമായി കനാലില്‍ ഇറക്കിവച്ചതാകാമെന്ന നിഗമനത്തില്‍ പൊലീസിനെ എത്തിച്ചു. വിഗ്രഹത്തിന് 2 കോടി രൂപ വിലമതിക്കുമെന്ന ഉടമകളുടെ വാദവും പൊലീസ് തള്ളിയിരുന്നു. വിരലടയാളങ്ങള്‍ ശേഖരിച്ച ശേഷം വിഗ്രഹം ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close