KERALANEWSTop News

ചെന്നിത്തലക്ക് സ്വപ്ന സുരേഷ് ഐഫോണ്‍ നല്‍കിയെന്ന് യൂണിടാക് എം. ഡി സന്തോഷ് ഈപ്പന്‍ ഹൈക്കോടതിയില്‍

കൊച്ചി:പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് സ്വപ്ന സുരേഷ് ഐഫോണ്‍ നല്‍കിയെന്ന് യൂണിടാക് എം.ഡി സന്തോഷ് ഈപ്പന്‍ ഹൈക്കോടതിയില്‍. ലൈഫ് മിഷനില്‍ സ്വപ്നക്കും സന്ദീപ് നായര്‍ക്കും കൈക്കൂലി നല്‍കിയെന്നും യൂണിറ്റാക് എം.ഡി. ലൈഫ് മിഷന്‍ ഇടപാടുമായി ബദ്ധപ്പെട്ട് സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയിലാണ് ചെന്നിത്തലക്കെതിരെ ആരോപണമുള്ളത്.

ലൈഫ് മിഷന്‍ ഫ്ളാറ്റുകളുടെ കരാര്‍ ലഭിച്ചതിന് സ്വപ്ന സുരേഷിന് കൈക്കൂലി നല്‍കിയതായി സന്തോഷ് ഈപ്പന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു. സ്വപ്ന സുരേഷിന് 3,80,00,000രൂപയും സന്ദീപ് നായര്‍ക്ക് 63 ലക്ഷവും നല്‍കിയിട്ടുണ്ട്. യു.എ.ഇ കോണ്‍സല്‍ ജനറല്‍ നിര്‍ദേശിച്ചത് അനുസരിച്ചാണ് പണം നല്‍കിയതെന്നും സി.ബി.ഐ അന്വേഷണത്തിന് എതിരെ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. യു.എ.ഇ കോണ്‍സുലേറ്റിലെ ഈജിപ്ഷ്യന്‍ പൗരനായ ഉദ്യോഗസ്ഥനാണ് പണം കൈപ്പറ്റിയത്.

സ്വപ്ന സുരേഷ് പറഞ്ഞിട്ടാണ് കരാര്‍ ലഭിക്കുന്നതിനുള്ള ടെന്‍ഡറില്‍ പങ്കെടുത്തതെന്നും സന്തോഷ് ഈപ്പന്‍ ഹരജിയില്‍ പറയുന്നുണ്ട്. കൂടാതെ ചെന്നിത്തലക്ക് എതിരെയും ആരോപണമുന്നയിച്ചാണ് ഹരജി നല്‍കിയിട്ടുള്ളത്. രമേശ് ചെന്നിത്തലക്ക് ഐഫോണ്‍ സമ്മാനമായി നല്‍കിയിട്ടുണ്ട്. പണത്തിനു പുറമെ അഞ്ചു മൊബൈല്‍ ഫോണുകള്‍ സ്വപ്ന ആവശ്യപ്പെട്ട പ്രകാരം നല്‍കി. ഇതിലൊന്ന്

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് സമ്മാനിച്ചു എന്നും സന്തോഷ് ഈപ്പന്‍ കോടതിയെ അറിയിച്ചു. ഫോണ്‍ വാങ്ങിയതിന്റെ ബില്ലും സന്തോഷ് ഈപ്പന്‍ കോടതിക്ക് കൈമാറി.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close