
ഓണക്കാലമടുത്തപ്പോള് ഗള്‍ഫിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ നടന്ന കലാ പ്രകടനത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുന്നത്. ചാലക്കുടി ചന്തക്ക് പോവുമ്പോള്‍ എന്ന പാട്ട് പാടുന്ന ഒരു ഗായകന്റെ വീഡിയോ.മലയാളിയല്ല ഈ പാട്ടുകാരന്. ഒരു അറബ് വംശജനാണ്. അന്തരിച്ച പ്രിയ നടന് കലാഭവന്‍ മണി അനശ്വരമാക്കിയ ഗാനത്തിലെ വരികള്‍ തനിക്ക് കഴിയാവുന്ന വിധത്തില്‍ മനസ്സിലാക്കിയെടുത്ത് അവതരിപ്പിക്കുന്നുണ്ട് ഈ ഗായകന്. രണ്ടായിരത്തിലധികം പേര് ഇതിനകം വീഡിയോ പങ്കുവച്ചിട്ടുണ്ട്.
നിരവധി പേര് വീഡിയോക്ക് താഴെ കമന്റുമായി എത്തിയിട്ടുണ്ട്. ”അറബി പൊളി ആണല്ലോ” എന്നാണ് ഒരു കമന്‍ഡ്. ”മരിച്ചാലും നിലക്കാത്ത മണി നാദം” എന്ന് കലാഭവന്‍ മണിയെ ഓര്‍ത്തെടുക്കുന്നു മറ്റൊരു കമന്ഡില്. ”മണി നാദം അങ്ങ് അറബിനാട്ടിലെ അറബികള്‍ക്കും പ്രിയം. മിസ് യു മണിച്ചേട്ടാ” എന്നാണ് മറ്റൊരു കമന്‍ഡ്. മണിച്ചേട്ടനെ മിസ് ചെയ്യുന്നുവെന്ന് വീഡിയോയില്‍ കമന്‍ഡ് ചെയ്തവരില്‍ വലിയൊരു വിഭാഗം ആളുകളും അഭിപ്രായപ്പെട്ടു. ഒപ്പം ഗായകന്റെ പ്രകടനത്തെ അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്.ഒരു ലുലു സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നുള്ള വീഡിയോ ലുലു മീഡിയ ഫെയ്സ്ബുക്ക് പേജിലാണ് പോസ്റ്റ് ചെയ്തത്. ‘ ഗള്‍ഫില്‍ ഓണം എത്തി ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍…. ഭാഷയും സാംസ്കാരിക അതിരുകളും പരിവര്‍ത്തനം ചെയ്യുന്നു,” എന്ന കമന്റോടെയാണ് വീഡിയോ പേജില്‍ പങ്കുവച്ചിട്ടുള്ളത്.