Breaking NewsINSIGHTTrending

ചെറുപ്പത്തിലെ മദ്യവും മയക്കുമരുന്നും ശീലമാക്കി; ജീവിതം ആസ്വദിക്കാൻ ഒപ്പം കൂട്ടിയത് ഏഴ് സുന്ദരികളെ; ലൈംഗിക യോഗ ആശ്രമം സ്ഥാപിച്ചും വ്യത്യസ്തനായി; അമേരിക്കൻ പ്രസിഡന്റാകാൻ മോഹിച്ച ജോൺ മക്കാഫിയുടെ കഥ

ജയിലറയിൽ ആത്മഹത്യ ചെയ്ത ജോൺ മക്കാഫി എന്നും വിവാദങ്ങളുടെ കളിത്തോഴനായിരുന്നു. ഒരു കാലത്ത് “ലോകത്തിലെ മോസ്റ്റ് വാണ്ടഡ് മാൻ” എന്ന് വിളിക്കപ്പെട്ടിരുന്ന വ്യവസായി, മധ്യ അമേരിക്കയിലെ “കൊലപാതക” ശ്രമങ്ങളുടെ ലക്ഷ്യമായിരുന്നു താനെന്നും സിഐഎ തന്നെ വേട്ടയാടാൻ ശ്രമിക്കുകയാണെന്നും നിരന്തരം ആരോപിച്ചിരുന്നു. ചെറുപ്പത്തിൽ തന്നെ അമിതമായി മദ്യപിക്കുകയും കൊക്കെയ്ൻ കഴിക്കുകയും ചെയ്യുന്ന ആളായിരുന്നു മക്കാഫി എന്നാണ് റിപ്പോർട്ടുകൾ. തന്റെ സൈബർ സെക്യൂരിറ്റി സോഫ്റ്റ്വെയർ ബ്രാൻഡിലൂടെ 84 മില്യൺ ഡോളർ അദ്ദേഹം സമ്പാദിച്ചു. ഇതിന് പിന്നാലെ സുന്ദരികളായ ഏഴ് യുവതികളുമായി അദ്ദേഹം ജീവിതം ആരംഭിച്ചു. വിവാഹിതനേക്കാൾ സമ്മർദ്ദം കുറഞ്ഞതാണ് ഈ ജീവിതം എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. പിന്നീട് ആഢംബര ബോട്ടുവാങ്ങിയ മക്കാഫിയുടെ ജീവിതം കളർഫുള്ളായിരുന്നു. തന്റെ പ്രണയിനിമാരുമായി ലൈം​ഗിക ബന്ധം തുടരുന്നതിനായി ടെസ്റ്റോസ്റ്റിറോൺ കുത്തിവയ്ക്കാൻ തുടങ്ങി. ഒടുവിൽ ഒരു വേശ്യയെ വിവാഹം കഴിച്ചു. വൈറസ് സാധ്യത കാരണം പോൺ സൈറ്റുകളോട് അദ്ദേഹത്തിന് താത്പര്യമുണ്ടായിരുന്നില്ല.

 The bizarre images show the women posing in bikinis and with cuddly toys

75-ാം വയസ്സിൽ ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഗ്ലൗസെസ്റ്റർഷയർ വംശജനായ മക്കാഫി, 2020 ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ പദ്ധതിയിട്ടിരുന്നു. 30 വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന നികുതി വെട്ടിപ്പ് കേസിന്റെ വിചാരണക്കായി അമേരിക്കക്ക് മക്കാഫിയെ കൈമാറാൻ സ്പെയിനിലെ ദേശീയ കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് മക്കാഫിയുടെ ആത്മഹത്യ. കൈമാറണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടിയിരുന്നത് സ്പാനിഷ് മന്ത്രിസഭയായിരുന്നു. എന്നാൽ, അതിന് കാത്തുനിൽക്കാതെയാണ് മക്കാഫി ആത്മഹത്യ ചെയ്തത്. തീരുമാനത്തിന് അപ്പീൽ നൽകാനും അന്തിമ കൈമാറ്റം സ്പാനിഷ് മന്ത്രിസഭ അംഗീകരിക്കേണ്ടതുണ്ടായിരുന്നു.

 McAfee is seen surrounded by women in a bizarre parody video

ദശലക്ഷക്കണക്കിന് രൂപ നികുതി നൽകാൻ വിസമ്മതിച്ചതിനെത്തുടർന്നാണ് മക്കാഫി അമേരിക്കയിൽ നിന്നും ഒളിച്ചോടിയത്. ഡൊമിനിക്കൻ അധികൃതർ ജയിലിൽ നിന്ന് മോചിപ്പിച്ച ശേഷം താൻ ലണ്ടനിലേക്ക് രക്ഷപ്പെട്ടതായി 2019 ൽ മക്കാഫി അവകാശപ്പെട്ടു – എന്നാൽ “പൂർണ്ണ സുരക്ഷ” തേടി രണ്ട് ദിവസത്തിന് ശേഷം അദ്ദേഹം ലണ്ടനും ഉപേക്ഷിച്ചു.

 The playboy pictured with two women during his time in Central America, where he had a harem of his own

മകാഫി യുകെയിൽ ജനിച്ചെങ്കിലും കുട്ടിക്കാലത്ത് കുടുംബത്തോടൊപ്പം യുഎസിലെ വിർജീനിയയിലേക്ക് താമസം മാറി. വളരെ യാതനകൾ നിറഞ്ഞ ബാല്യത്തിൽ നിന്നാണ് മക്കാഫി എന്ന നിഷേധിയായ മനുഷ്യൻ രൂപപ്പെടുന്നത്. കുട്ടിക്കാലത്ത് മദ്യപാനിയായ പിതാവിൽ നിന്നും ഏൽക്കേണ്ടി വന്ന മർദ്ദനം മക്കാഫിയെ ഒരു റിബലായി മാറ്റി.

 Gun-toting John McAfee wields a rifle on a yacht days before his 2019 arrest

1987 ആയപ്പോഴേക്കും ലോകത്തിലെ പ്രമുഖ ആന്റിവൈറസ് വിദഗ്ദ്ധനായി മക്കാഫി സ്വയം തെളിയിക്കുകയുംമക്കാഫി അസോസിയേറ്റ്സ് സ്ഥാപിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ആന്റിവൈറസ് ഉൽപ്പന്നം ഒരു വിജയമായി. ഏഴു വർഷത്തിനുശേഷം, അദ്ദേഹം തന്റെ ഓഹരി ഇന്റലിന് വിറ്റു, ഏകദേശം 84 മില്യൺ ഡോളറിന് ഉടമയായി. ഹക്കായ്, അരിസോണ, കൊളറാഡോ, ന്യൂ മെക്സിക്കോ എന്നിവിടങ്ങളിലെ വസ്തുവകകളും പുരാതന കാറുകളും ഒരു കൂട്ടം വിമാനങ്ങളും മക്അഫി തന്റെ സമ്പാദ്യം ഉപയോഗിച്ച് സ്വന്തമാക്കി.

 The tech guru posing bare-chested in a jail cell in the Dominican Republic

വിചിത്രമായ ഒരു നീക്കത്തിൽ അദ്ദേഹം ഒരു “ലൈംഗിക യോഗ ആശ്രമം” സ്കൂളും സ്ഥാപിച്ചു. 2008 ലെ സാമ്പത്തിക തകർച്ചയ്ക്കുശേഷം, മക്കാഫി തന്റെ വസ്തുവകകളെല്ലാം ലേലം ചെയ്തു. മധ്യ അമേരിക്കൻ കാട്ടിൽ മനോഹരമായ ഒരു വില്ല വാങ്ങി. വാർദ്ധക്യത്തിന്റെ പടിവാതിലിൽ എത്തിയിട്ടും തന്റെ ലൈം​ഗിക കാമനകളെ നിലനിർത്താൻ എല്ലാ ആഴ്ച്ചയിലും അദ്ദേഹം ടെസ്റ്റോസ്റ്റിറോൺ തന്റെ നിതംബത്തിലേക്ക് കുത്തിവെച്ചു. ഏഴ് സുന്ദരികളായ യുവതികൾ മാത്രമായിരുന്നു അദ്ദേഹത്തിന് പുറംലോകവുമായുണ്ടായിരുന്ന ബന്ധം.

 McAfee was born in the UK, but moved to Virginia, US, with his family as a child

“18 നും 25 നും ഇടയിൽ പ്രായമുള്ള ഏഴ് സ്ത്രീകളോടൊപ്പം ഞാൻ താമസിച്ചത് ഭയാനകമാണെന്ന് ചിലർ കരുതുന്നു,” മക്അഫി പിന്നീട് പറഞ്ഞു. “ആളുകൾക്ക് എന്താണ് വേണ്ടതെന്ന് ചിന്തിക്കാൻ കഴിയും. തന്റെ കാമുകിമാരിൽ ഒരാളായ ആമി എന്ന കൗമാരക്കാരി തന്നെ വെടിവച്ചുകൊല്ലാൻ ശ്രമിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഞങ്ങൾ ആദ്യമായി കണ്ടുമുട്ടിയപ്പോൾ അവൾ എന്നെ കൊല്ലാൻ ശ്രമിച്ചു- അദ്ദേഹം പറഞ്ഞു. 2019 ൽ ഡൊമിനിക്കൻ റിപ്പബ്ലിക്കിലേക്ക് ആയുധങ്ങളും വെടിക്കോപ്പുകളും കടത്തിയതിന്റെ പേരിൽ അറസ്റ്റിലാകുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ജോൺ മകാഫി ഭാര്യക്കൊപ്പം ആയുധങ്ങളുമായി ഒരു ബോട്ടിൽ നിൽക്കുന്ന ചിത്രം പുറത്ത് വിട്ടിരുന്നു.

 Other images posted on McAfee's blog show him cuddled up to women

സ്പാനിഷ് ജെയിലിലെ സെല്ലിൽ തൂങ്ങി മരിച്ച നിലയിലാണ് മക്കാഫിയെ കണ്ടെത്തിയത്. സാമ്പത്തിക കുറ്റങ്ങളുടെ നടപടികള്‍ക്കായി ബുധനാഴ്ച ഇയാളെ അമേരിക്കയിലേക്ക് നാടുകടത്താനിരിക്കെയാണ് മരണമുണ്ടായത്. നാലുവർഷമായി നികുതി സമർപ്പിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് കാണിച്ചാണ് 75 കാരനായ മക്അഫിയെ അറസ്റ്റ് ചെയ്തത്. പിന്നീട്, 2020 ഒക്ടോബര്‍ ആറിന് സ്പെയിനിലെ ജയിലിലേക്ക് മാറ്റിയിരുന്നു. ബാഴ്സലോണ എയര്‍പോര്‍ട്ടിൽ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. റിയൽ എസ്റ്റേറ്റ്, ഒരു യാർഡ് എന്നിവ ഉൾപ്പെടുന്ന സുപ്രധാന സ്വത്തുക്കൾ അദ്ദേഹം മറച്ചുവെന്ന ആരോപണം നേരിട്ടുവരികയാണ്.

 The businessman, seen smiling with a gun, started up an antibiotics company in Belize

അതേസമയം, ജോൺ മക്കാഫിയുടെ മരണത്തിൽ ദുരൂഹത ഉയരുന്നുണ്ട്. ഇത്തരത്തിൽ നിരവധി ആരോപണങ്ങളും വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നു വരിയാണ്. എഡ്വേഡ് സ്നോഡൻ ഇത് സംബന്ധിച്ച് നടത്തിയ ട്വീറ്റും ചര്‍ച്ചയായിട്ടുണ്ട്. ഇത്തരത്തിൽ മരിക്കുന്ന അടുത്തയാൾ ജൂലിയൻ അസാൻ‍ജെയാകുമെന്ന് എഡ്വേഡ് സ്നോഡൻ ട്വീറ്റ് ചെയ്തു.

 McAfee has been deemed a "person of interest" in the killing of his former neighbour

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close