KERALATrending

“ചെലര്ത് റെഡി ആവും, ചെലര്ത് റെഡിയാവൂല, ന്റത് റെഡ്യായില്ല. ഞമ്മക്കൊരു കൊയപ്പോല്ല…..” ഫായിസിന് മില്‍മയുടെ സമ്മാനം പതിനായിരം രൂപയും ടിവിയും

മലപ്പുറം: ചെലര്ത് റെഡി ആവും, ചെലര്ത് റെഡിയാവൂല, ന്റത് റെഡ്യായില്ല. ഞമ്മക്കൊരു കൊയപ്പോല്ല….. ‘, സോഷ്യല്‍ മീഡിയയില്‍ വൈറലായ കുട്ടി താരം ഫായിസിന് മില്‍മയുടെ സമ്മാനമെത്തി. മില്‍മ അധികൃതര്‍ ഫായിസിന്‍റെ വീട്ടിലെത്തി പതിനായിരം രൂപയും 14,000 രൂപ വില വരുന്ന ടിവിയും മില്‍മ ഉത്പന്നങ്ങളും സമ്മാനമായി നല്‍കി. ഫായിസിന്‍റെ വൈറലായ വാക്കുകള്‍ മില്‍മയുടെ പരസ്യ വാചകത്തില്‍ ഉപയോഗിച്ചതിന് പ്രതിഫലമായാണ് തുക നല്‍കിയത്.

ഫായിസിന്‍റെ വാക്കുകള്‍ പ്രതിഫലം നല്‍കാതെ മില്‍മ ഉപയോഗിച്ചതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് ഫായിസിനുള്ള സമ്മാനവുമായി എത്തുമെന്ന് മില്‍മ അധികൃതര്‍ അറിയിച്ചിരുന്നു. മില്‍മ നല്‍കിയ പ്രതിഫലത്തുക പകുത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും പാവപ്പെട്ട ഒരു പെണ്‍കുട്ടിയുടെ വിവാഹ സഹായമായും നല്‍കുമെന്ന് ഫായിസിന്‍റെ മാതാപിതാക്കള്‍ അറിയിച്ചു.

Tags
Show More

Related Articles

Back to top button
Close