ചൈനയില്‍ നിന്നുള്ള ഇറക്കുമതി കുറയുമ്പോള്‍ ഇന്ത്യയിലെ പട്ടു വ്യവസായം വളര്‍ച്ചയിലേക്ക്

ന്യൂഡല്‍ഹി: ചൈനയില്‍ നിന്നുള്ള പട്ടിന്റെ ഇറക്കുമതിയ്ക്ക് അമേരിക്ക നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുകയാണ്. കൂടാതെ ഇന്ത്യയും ഇതേ പാതയില്‍ തന്നെയാണ്. ലോകത്തിന്റെ തന്നെ പട്ടുവ്യാപാരത്തിന്റെ നെടുംതൂണായ ചൈനയ്ക്കിത് വലിയ തിരിച്ചടിയാകുന്നു. ഇത്തരത്തിലുള്ള പല നിലപാടുകളും മറ്റു പലരാജ്യങ്ങളില്‍ നിന്നും ഉണ്ടാകുന്നുണ്ട്. അതിലൊന്നാണ് വിയറ്റ്നാം. ഇവിടെയും ആഭ്യന്തര ഉത്പാദനം കൂട്ടുകയാണ് അധികൃതര്‍ അതുവഴി കറ്റുമതി കൂട്ടാനും പദ്ധതികളുണ്ട്.
ഇന്ത്യയില്‍ ഉപയോഗിക്കുന്ന പട്ടില്‍ 80 ശതമാനവും ചൈനയില്‍ നിന്നുള്ളതാണ്. സര്‍ക്കാര്‍ ചൈനയില്‍ നിന്നുള്ള ഇറക്കുമതി കുറയ്ക്കുന്നതരത്തിലുള്ള തീരുമാനത്തിലെത്തിയതോടെ ആഭ്യന്തര ഉത്പാദനം കൂടുമെന്നും അതിലൂടെ രാജ്യത്തെ പട്ടുവിപണിക്ക് പുത്തന്‍ ഉണര്‍വുണ്ടാകുമെന്നുമാണ് കച്ചവടക്കാരുടെ പ്രത്യാശ.
ഇത്തരത്തിലുള്ള പ്രത്യാശകളെ ശരിവയ്ക്കുന്ന തരത്തിലുള്ള തീരുമാനങ്ങളാണ് സര്‍ക്കാരും കൈക്കൊണ്ടിരിക്കുന്നത്. പട്ടുവിപണിയെ ഉണര്‍ത്താനും പുനരുദ്ധരിക്കാനുമായി സില്‍ക് സമഗ്ര എന്ന പേരില്‍ പദ്ധതിയും സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇന്ത്യയില്‍ നിന്നുള്ള പട്ടിന്റെ കയറ്റുമതിയ്ക്ക് പുരോഗതിയുണ്ടായിട്ടില്ല. പക്ഷെ വിയറ്റ്നാമുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് പക്ഷെ ഈ സമയങ്ങളില്‍ വളര്‍ച്ചയുണ്ടായിട്ടുണ്ട്. ഇന്ത്യയിലെ ഉത്പാദനം കോവിഡ് കാലത്ത് അഞ്ച് ശതമാനത്തിലധികം കുറഞ്ഞിട്ടുമുണ്ട്. ഇന്ത്യയില്‍ പ്രധാനമായും സിന്തറ്റിക് നൂലുകളും പട്ടുനൂലുകളുംമാണ് ഇറക്കുമതി ചെയ്യുന്നത്. പക്ഷെ ഇനി അത്തരം നൂലുകള്‍ ഇന്ത്യിലും ഉത്പാദിപ്പിക്കപ്പെട്ടേക്കാം. മാത്രമല്ല ഈ നിലപാട്തന്നെ മറ്റ് രാജ്യങ്ങളും സ്വീകരിച്ചാല്‍ ചൈനക്ക് പട്ടു വ്യവസായത്തിലുള്ള മേല്‍ക്കെ നഷ്ടമായേക്കാം.