INDIANEWSTop News

ചൈനയും ഇന്ത്യയും സമാന്തരമായി വളരുന്നത് ചരിത്ര സംഭവം: വിദേശകാര്യമന്ത്രി

ന്യൂഡല്‍ഹി: ചൈനയും ഇന്ത്യയും സമാന്തരമായി വളരുന്നത് ചരിത്ര സംഭവമാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കര്‍ പറഞ്ഞു. ചൈന ഇന്ത്യയുടെ പ്രധാന വ്യാവസായിക പങ്കാളിയായി എന്നും അദ്ദേഹം പറഞ്ഞു. 13ാമത് അഖിലേന്ത്യാ ചൈനീസ് പഠന സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു മന്ത്രി.യഥാര്‍ത്ഥ നിയന്ത്രണ രേഖയുടെ കാര്യത്തില്‍ ചൈനയുമായി കാര്യമായ ധാരണ ഉണ്ടാക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ലെന്ന് വിദേശകാര്യമന്ത്രി പറഞ്ഞു. ചൈനയുടെ ഭാഗത്ത് നിന്നും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചു. കിഴക്കന്‍ ലഡാക്കിലെ സംഭവങ്ങള്‍ ഇന്ത്യ ചൈന ബന്ധത്തെ മോശമായി ബാധിച്ചു. ചൈന സൈനിക വിന്യാസം കുറയ്ക്കാനുള്ള ഉപാധി പാലിക്കുന്നില്ലെന്നു മാത്രമല്ല അതിര്‍ത്തിയിലെ സമാധാനം തകര്‍ക്കാനുള്ള ശ്രമം നടത്തുകയും ചെയ്തു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.അതിര്‍ത്തിയില്‍ സേനാ പിന്മാറ്റത്തില്‍ ഇന്ത്യാ- ചൈനാ ധാരണയായെന്ന് കരസേന രണ്ടുദിവസം മുമ്പ് അറിയിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ച ഫലപ്രദമാണെന്നാണ് കേന്ദ്രസേന അറിയിച്ചത്.ഈ മാസം 25ന് പുലര്‍ച്ചെയാണ് ഒമ്പതാംവട്ട സൈനികതല ചര്‍ച്ച അവസാനിച്ചത്. 24ന് രാവിലെ 10 മണി മുതല്‍ 25ന് പുലര്‍ച്ചെ രണ്ടര വരെയായിരുന്നു ചര്‍ച്ച. ഈ ചര്‍ച്ചയുടെ വിശദാംശങ്ങളാണ് കരസേനാവൃത്തങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. പരസ്പരധാരണയുടെ അടിസ്ഥാനത്തില്‍ പിന്മാറ്റം എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടുണ്ട് എന്നാണ് അറിയാന്‍ കഴിയുന്നത്. സമ്പൂര്‍ണ പിന്മാറ്റം എന്ന നിലയില്‍ അല്ലെങ്കില്‍ പോലും ഇരു പക്ഷത്തെയും മുന്‍നിര സംഘങ്ങള്‍ അവര്‍ നില്‍ക്കുന്ന ഇടങ്ങളില്‍ നിന്ന് പിന്മാറും എന്ന നിലയിലേക്കാണ് കാര്യങ്ങള്‍ ധാരണയായിരിക്കുന്നത്. സമ്പൂര്‍ണ പിന്മാറ്റം എന്നതിലേക്ക് എത്തും മുമ്പ് ഒരു തവണ കൂടി കമാന്‍ഡര്‍ തല ചര്‍ച്ച നടത്തുമെന്നാണ് കരസേന അന്ന് അറിയിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close