INDIATrending

ചൈനയുമായി യുദ്ധമുണ്ടായാല്‍ പാക്കിസ്ഥാനുമുണ്ടാകും

ന്യൂഡല്‍ഹി: ചൈനയുമായി ഒരു യുദ്ധമുണ്ടായാല്‍ അതില്‍ പാക്കിസ്ഥാനും ഉള്‍പ്പെടുമെന്നും അതിനാല്‍ സൈന്യത്തെ കൂടുതല്‍ ശക്തിപ്പെടുത്തണമെന്നും പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്. ഇന്ത്യന്‍ എക്‌സപ്രസിന്റെ ഓണ്‍ലൈന്‍ ‘ഐഡിയ എക്‌സ്ചേഞ്ചില്‍’ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഡാക്കിലെ ചൈനീസ് ആക്രമണത്തെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞു, അവര്‍ പേശികള്‍ വളച്ചൊടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.”ഗുല്‍വാനിലേക്കുള്ള ഈ കടന്നു കയറ്റം ഇത് ആദ്യമായല്ല. 1962ലും അവര്‍ ഗുല്‍വാനില്‍ എത്തിയിരുന്നു. എന്നാല്‍ അന്ന് നമ്മള്‍ മികച്ച നിലയിലായിരുന്നു. പത്ത് ബ്രിഗേഡുകളിലെ മുഴുവന്‍ സൈനികരും പ്രദേശത്ത് നിലയുറപ്പിച്ചിരുന്നു. അന്ന് ഞങ്ങളുടെ നേരെ വരാമെന്ന് അവര്‍ കരുതിയിരുന്നെങ്കില്‍ അവര്‍ വിഡ്ഢികളായിരുന്നിരിക്കണം. 1967ലും അവര്‍ കടന്നു കയറാന്‍ തീരുമാനിച്ചിരുന്നു,” അമരീന്ദര്‍ സിങ് പറഞ്ഞു.
ടിബറ്റന്‍ പീഠഭൂമി മുതല്‍ ഇന്ത്യന്‍ മഹാസമുദ്രം വരെയുള്ള മേഖലയില്‍ ചൈന സാന്നിധ്യം വര്‍ധിപ്പിക്കുകയാണെന്നും ഇന്ത്യന്‍ സൈന്യം ശക്തിപ്പെടുത്തേണ്ട ആവശ്യമുണ്ടെന്നും അമരീന്ദര്‍ പറഞ്ഞു. ആദ്യം ചൈന ഹിമാചല്‍ പ്രദേശ് ആവശ്യപ്പെട്ടുവെന്നും ഇപ്പോള്‍ സിക്കിമും അരുണാചല്‍ പ്രദേശും ആവശ്യപ്പെടുന്ന ചൈന എന്നാണ് ഇത്തരം പ്രവൃത്തികള്‍ അവസാനിപ്പിക്കുകയെന്ന് അമരീന്ദര്‍ ചോദിച്ചു. സൈനിക നടപടിയിലേക്ക് നീങ്ങിയാല്‍ മാത്രമേ ഇത് അവസാനിപ്പിക്കൂ എന്നാണ് തനിക്ക് തോന്നുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിലെ ആഭ്യന്തര വിഷയങ്ങളേടും അദ്ദേഹം പ്രതികരിച്ചു. നേതൃമാറ്റം ആവശ്യപ്പെട്ട് 23 മുതിര്‍ന്ന നേതാക്കള്‍ സോണിയ ഗാന്ധിക്ക് കത്ത് നല്‍കിയതിനെ വിമര്‍ശിച്ച അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ അച്ചടക്കം അനിവാര്യമാണെന്നും വ്യക്തമാക്കി.ചില ആളുകള്‍ക്ക് മാത്രം സ്വീകാര്യമായ നേതൃത്വത്തെ അല്ല കോണ്‍ഗ്രസിന് വേണ്ടത്, മുഴുവന്‍ പാര്‍ട്ടിക്കും രാജ്യത്തിനും തന്നെ സ്വീകാര്യമായ നേതൃത്വത്തെയാണ്. സോണിയ ഗാന്ധി ആഗ്രഹിക്കുന്ന കാലത്തോളം അവര്‍ പാര്‍ട്ടി തലപ്പത്ത് തുടരണം. തുടര്‍ന്ന് പൂര്‍ണമായും കഴിവുള്ളതിനാല്‍ രാഹുല്‍ ഗാന്ധി നേതൃസ്ഥാനം ഏറ്റെടുക്കണമെന്നും അദ്ദേഹം നേരത്തെ ആവശ്യപ്പെട്ടിരുന്നു.

Show More

Related Articles

Back to top button
Close