INDIANEWS

ചൈനയ്‌ക്കെതിരെയുള്ള നിലപാടുകളില്‍ മാറ്റം വരുത്തണം: ചൈനീസ് വക്താവ്

ന്യൂഡല്‍ഹി: ദേശീയ സുരക്ഷയെ മുന്‍ നിര്‍ത്തി ടിക് ടോക്ക് ഉള്‍പ്പെടെ 59 ആപ്ലിക്കേഷനുകള്‍ നിരോധിച്ചതിനെത്തുടര്‍ന്ന് ഇന്ത്യയോടുള്ള സമീപനത്തില്‍ അയവു വരുത്തി ചൈന. ഉഭയകക്ഷി സഹകരണത്തിനു ഇന്ത്യയുടെ നിലപാടുകള്‍ ഹാനികരമാണെന്നും അതിര്‍ത്തി പ്രദേശത്ത് സമാധാനം നിലനിര്‍ത്താന്‍ ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് പറഞ്ഞു. ഇന്ത്യയിലുള്ള ചൈനയുടെ കച്ചവട അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ആവശ്യമായ നടപടികളും സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചൈനീസ് നിര്‍മ്മിത ആപ്ലിക്കേഷനുകള്‍ ഇന്ത്യ നിരോധിക്കുന്നത് ഡബ്ല്യുടിഒ നിയമങ്ങളുടെ ലംഘനമാണെന്ന് ചൈന മുന്നറിയിപ്പ് നല്‍കി.
കഴിഞ്ഞ മാസം ചൈനയുമായി നടന്ന സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ മരിച്ചു. 45 വര്‍ഷത്തിനിടെ ഇതാദ്യമായാണ് അതിര്‍ത്തിയില്‍ യുദ്ധത്തില്‍ സൈനികര്‍ മരിക്കുന്നത്. അതേ സമയം ഏറ്റുമുട്ടലില്‍ മരിച്ചവരുടെ എണ്ണം ചൈന ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
സംഘര്‍ഷ ഭൂമിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരിട്ടു സന്ദര്‍ശനം നടത്തിയതിനു പിന്നാലെയാണ് ചൈന ഇത്തരമൊരു നിലപാടിലെത്തിയത്. അതിര്‍ത്തിയില്‍ ഇന്ത്യ കൂടുതല്‍ സൈനികരെ വിന്യസിച്ചു സുരക്ഷ ശക്തമാക്കിയിരുന്നു. നിരവധി തവണ സൈനിക ചര്‍ച്ചകള്‍ നടന്നുവെങ്കിലും, സൈനികരെ പിന്‍വലിക്കുന്നതില്‍ ഇരു രാജ്യങ്ങളും തമ്മില്‍ കാര്യമായ പുരോഗതി കൈവരിച്ചിട്ടില്ല.

Tags
Show More

Related Articles

Back to top button
Close