
ന്യുഡല്‍ഹി: ഈ മാസം ആദ്യം ഡിആര്‍ഡിഒ പരീക്ഷിച്ച ‘ശൗര്യ’ ഹൈപ്പര്‍സോണിക് ആണവ ശേഷിയുള്ള മിസൈല്‍ മിസൈല്‍ ചൈനയ്ക്കെതിരെ അതിര്‍ത്തിപ്രദേശങ്ങളില്‍ വിന്യസിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുമതി ലഭിച്ചു.
ബ്രഹ്മോസ്, ആകാശ് എന്നീ മിസൈലുകള്‍ക്ക് പുറമെയാണ് ശൗര്യയും വിന്യസിക്കുന്നത്.സൂപ്പര്‍ സോണിക് വേഗം ശനിയാഴ്ച ഒഡീഷ തീരത്തായിരുന്നു അണ്വായുധ ശേഷിയുള്ള ശൗര്യ മിസൈലിന്റെ പുതിയ പതിപ്പ് വിജയകരമായി പരീക്ഷിച്ചത്. സര്‍ഫസ് – ടു – സര്‍ഫസ് മിസൈലായ ശൗര്യയുടെ പുതിയ പതിപ്പാണ് പരീക്ഷിച്ചത്.
800 കിലോമീറ്റര്‍ പരിധിയില്‍ ആക്രമണം നടത്താന്‍ ശേഷിയുള്ള ശൗര്യ ,വളരെ ഭാരം കുറഞ്ഞതും പ്രവര്‍ത്തിപ്പിക്കാന്‍ എളുപ്പമേറിയതുമാണ്.ടാര്‍ഗെറ്റിലേക്ക് അടുക്കും തോറും ഹൈപ്പര്‍സോണിക് വേഗത്തില്‍ സഞ്ചരിക്കാന്‍ ശൗര്യ മിസൈലിന് സാധിക്കുമെന്നത് വലിയ നേട്ടമാണ്. നിലവിലുള്ള മറ്റു മിസൈലുമായി താരതമ്യപ്പെടുത്തുമ്പോള്‍ ശൗര്യയുടെ ഭാരം കുറഞ്ഞതും പ്രവര്‍ത്തിക്കാന്‍ എളുപ്പവുമാണെന്ന് ഡിആര്‍ഡിഒ വക്താവ് പറഞ്ഞു.തന്ത്രപരമായ മിസൈലുകളുടെ നിര്‍മാണ മേഖലയില്‍ സമ്പൂര്‍ണ സ്വാശ്രയത്വം പൂര്‍ത്തീകരിക്കുന്നതിനായാണ് പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആര്‍ഡിഒ) പ്രവര്‍ത്തിക്കുന്നത്.
ശൗര്യ മിസൈലിന് 160 കിലോഗ്രാം ഭാരമുള്ള ഒരു പോര്‍മുന വഹിക്കാന്‍ ശേഷിയുണ്ടെന്നും 800 കിലോമീറ്റര്‍ വരെയുള്ള ലക്ഷ്യങ്ങള്‍ കൃത്യമായി ആക്രമിക്കാമെന്നുമാണ് വിദഗ്ധര്‍ പറയുന്നത്. അവസാന ഘട്ടങ്ങളില്‍ മിസൈലിന്റെ ഹൈപ്പര്‍സോണിക് വേഗം ഏത് വായു പ്രതിരോധ സംവിധാനങ്ങളെയും ഒഴിവാക്കാന്‍ ഇതിന്റെ ടെക്നോളജിക്ക് സാധിക്കും.