NEWSWORLD

ചൈനാ വൈറസിനെ തോല്‍പ്പിച്ചു, ജീവിതകാലം മുഴുവനുള്ള പ്രതിരോധ ശക്തി നേടി, തെരഞ്ഞെടുപ്പ് നേരിടാന്‍ ശക്തന്‍: ട്രംപ്

വാഷിങ്ടണ്‍: കോവിഡില്‍ നിന്ന് താന്‍ പരിപൂര്‍ണമായും മുക്തനായെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തനിക്ക് പ്രതിരോധ ശേഷി കൈവന്ന് കഴിഞ്ഞെന്നും ഇനി മുതല്‍ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ മുഴുകുമെന്നും ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ എതിരാളിയെ നേരിടാനുള്ള കഴിവ് നേടിയെന്നും ട്രംപ് വിശ്വാസം പ്രകടിപ്പിച്ചു. എനിക്ക് പ്രതിരോധ ശേഷി കൈവന്നിട്ടുണ്ട്. ചിലപ്പോള്‍ കുറച്ച് കാലത്തേക്കാവും, ചിലപ്പോള്‍ ജീവിതകാലം മുഴുവന്‍ നിലനിന്നേക്കാം. നിലവില്‍ എനിക്ക് ഇപ്പോള്‍ പ്രതിരോധ ശേഷി കൈവന്നിട്ടുണ്ട്, ട്രംപ് പറഞ്ഞു. ട്രംപിന് വൈറസ് ബാധ സ്ഥിരീകരിച്ചതു മുതല്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിയായ ജോ ബൈഡന്‍ കോവിഡിനെതിരെ ശാസ്ത്രീയമായ മുന്‍കരുതലെടുക്കേണ്ടതിനെ പറ്റി തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ നിരന്തരമായി വ്യക്തമാക്കിയിരുന്നു. ഇതിനെ ട്രംപ് നിശിതമായി വിമര്‍ശിച്ചു. ഇപ്പോള്‍ പ്രതിരോധ ശേഷി കൈവന്ന ഒരു പ്രസിഡന്റാണ് അമേരിക്കക്കാര്‍ക്കുള്ളത്. തെരഞ്ഞെടുപ്പില്‍ എന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയെ പോലെ നിലവറയില്‍ പോയി ഒളിച്ചിരിക്കേണ്ട കാര്യമെനിക്കില്ല, ട്രംപ് പറഞ്ഞു. പ്രതിരോധം എന്ന് പറഞ്ഞാല്‍ അത് സുരക്ഷാ കവചം പോലെയൊന്നാണ്. താന്‍ ഈ ചൈന വൈറസിനെ തോല്‍പ്പിച്ചുവെന്നത് പ്രധാനപ്പെട്ട ഒരു കാര്യമാണെന്നും ട്രംപ് പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close