NEWSWORLD

ചൈനീസ് ആധിപത്യത്തെ പ്രതിരോധിക്കാന്‍ ക്വാഡ് കൂട്ടായ്മ

ടോക്യോ: ലോകമാകെയും മേഖലയിലും വര്‍ധിച്ചുവരുന്ന ചൈനീസ് സ്വാധീനത്തെ നേരിടുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യ, ജപ്പാന്‍, അമേരിക്ക, ആസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെട്ട ക്വാഡ് കൂട്ടായ്മ ഉച്ചകോടി നടത്തി. കോവിഡ് മഹാമാരി വ്യാപിച്ചശേഷം ആദ്യമായാണ് നാല് രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാര്‍ നേരിട്ട് പങ്കെടുക്കുന്ന യോഗം നടക്കുന്നത്. കോവിഡ് ഉയര്‍ത്തുന്നതിനേക്കാള്‍ വലിയ വെല്ലുവിളിയാണ് ചൈനയുടെ വര്‍ധിച്ചുവരുന്ന സ്വാധീനമെന്ന് അടുത്തിടെ ജപ്പാന്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട യോഷിഹിദെ സുമ പറഞ്ഞു.’തുറന്നതും സ്വതന്ത്രവുമായ ഇന്തോ-പസഫിക്’ പദ്ധതിയിലൂടെ മാത്രമേ ഇതിനെ നേരിടാന്‍ കഴിയുകയുള്ളൂ. കോവിഡിനൊപ്പം അന്താരാഷ്ട്ര സമൂഹം നിരവധി വെല്ലുവിളികള്‍ നേരിടുന്നുണ്ട്. നമ്മുടെ കാഴ്ചപ്പാടിനോട് യോജിക്കുന്ന രാഷ്ട്രങ്ങളെ ഉള്‍പ്പെടുത്തി സഹകരണം ശക്തിപ്പെടുത്താനുള്ള യഥാര്‍ഥ സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, ഇന്ത്യ, ആസ്‌ട്രേലിയ, ജപ്പാന്‍ വിദേശകാര്യമന്ത്രിമാരായ എസ്. ജയശങ്കര്‍, മാരിസ് പെയ്ന്‍, തോഷിമിസു മോതെഗി എന്നിവരാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. പോംപിയോ മൂന്ന് രാജ്യങ്ങളിലെയും മന്ത്രിമാരുമായി വെവ്വേറെ ചര്‍ച്ചകള്‍ നടത്തിയിരുന്നു.ഇന്തോ-പസഫിക് മേഖലയിലെ ചൈനീസ് സ്വാധീനം വര്‍ധിക്കുന്നതാണ് പ്രധാനമായും വിഷയമായത്. ഇന്തോ-പസഫിക് മേഖലയില്‍ സമാധാനവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതും ചര്‍ച്ചചെയ്തു

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close