NEWSWORLD

ചൈനീസ് കോവിഡ് വാക്‌സിന്‍ യു എ ഇ യില്‍ വിതരണം ചെയ്തു തുടങ്ങി

അബുദാബി ;യു എ ഇ യില്‍ ചൈനീസ് കോവിഡ് വാക്‌സിന്റെ വിതരണം ആരംഭിച്ചു. ചൈനീസ് കമ്പനി വികസിപ്പിച്ച സിനോഫോം വാക്‌സിനാണ് യു എ ഇ യുടെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യുന്നത്. അബുദാബിയില്‍ ആരംഭിച്ച വാക്‌സിന്‍ വിതരണം ദുബായ്, ഷാര്‍ജ, വടക്കന്‍ എമിറേറ്റുകള്‍ എന്നിവിടങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. നിലവില്‍ സന്നദ്ധരായി വരുന്നവര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. വാക്‌സിന്‍ രാജ്യത്താകെ വ്യാപിപ്പിക്കാനുള്ള തീരുമാനം യു എ ഇ ഉടന്‍തന്നെ കൈകൊള്ളുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പരീക്ഷണാര്‍ത്ഥം യു എ ഇ യുടെ വിവിധ ഭാഗങ്ങളില്‍ സിനോഫോം വാക്‌സിന്‍ നേരത്തെ വിതരണം ചെയ്തിരുന്നു. ജൂലൈ മുതല്‍ നടത്തിയ മൂന്നാം ഘട്ട ട്രയലിന്റെ ഭാഗമായി യു എ ഇ യിലെ 31, 000 പേരിലാണ് വാക്‌സിന്‍ കുത്തിവെച്ചത്. ഇത് കോവിഡ് വൈറസിനെ പ്രതിരോധിക്കുന്നതില്‍ 86 ശതമാനം ഫലപ്രദമാണെന്ന് ആരോഗ്യമന്ത്രാലയം കണ്ടെത്തിയിരുന്നു. മാത്രമല്ല, വൈറസ് ബാധ ഉണ്ടായവരില്‍ തന്നെ ഗുരുതരമോ അല്ലാത്തതോ ആയ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാവാതെ പൂര്‍ണതോതില്‍ പ്രതിരോധിക്കാന്‍ വാക്‌സിന് സാധിച്ചുവെന്നും പഠനത്തില്‍ വ്യക്തമായി. സിനോഫോം മറ്റു പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നില്ലെന്നും പരീക്ഷണത്തില്‍ കണ്ടെത്തി. ഇതേത്തുടര്‍ന്നാണ് രാജ്യത്ത് വാക്‌സിന്‍ വിതരണം ആരംഭിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close