ചൈനീസ് സഹായം പറ്റുന്ന നിരവധി സംഘടനകള്‍ കേരളത്തില്‍

തിരുവനന്തപുരം: കേരളത്തിലും ചൈനീസ് സഹായം കൈപ്പറ്റുന്ന സന്നദ്ധ സംഘടനകളുണ്ടെന്ന് കേന്ദ്ര ഇന്റലിജന്‍സിന്റെ കണ്ടെത്തല്‍. നയരൂപീകരണത്തെ സ്വാധീനിക്കാന്‍ പ്രാദേശിക ഇടപെടലുകള്‍ സംഘടനകള്‍ വഴി നടക്കുന്നുവെന്നും റിപ്പോര്‍ട്ട്. ചൈനീസ് ബന്ധമുള്ള ഇന്ത്യയിലെ സംഘടനകള്‍ക്ക് എതിരായ അന്വേഷണം കേന്ദ്ര ഇന്റലിജന്‍സ് ശക്തമാക്കി. സംഘടനകളില്‍ ചിലത് ചാരപ്രവര്‍ത്തനം നടത്തുന്നതായി ഇന്റലിജന്‍സ് പറയുന്നു.
ഇത്തരം എന്‍ജിഒകളുമായി ബന്ധപ്പെട്ട് ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക് വിസ ഉള്‍പ്പെടെയുള്ളവ അനുവദിക്കുന്നതില്‍ നിയന്ത്രണം എര്‍പ്പെടുത്തി. ചൈനീസ് ബന്ധമുള്ള സാംസ്കാരിക വാണിജ്യ സംഘടനകള്‍, വിദ്യാഭ്യാസ വിദഗ്ധര്‍, പബ്ലിക് പോളിസി ഗ്രൂപ്പുകള്‍ എന്നിവയുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് വിസ നല്‍കുന്നതിനാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. വിവിധ രാജ്യങ്ങളിലെ എംബസികള്‍ക്ക് കേന്ദ്ര വിദേശകാര്യമന്ത്രാലയം ഇക്കാര്യത്തില്‍ നിര്‍ദേശം നല്കി.