INDIA

ചൈന ഇന്ത്യ വിഷയം നീളുന്നു ആറാം വട്ട കമാന്‍ഡര്‍തല ചര്‍ച്ചയും സമവായത്തിലെത്തിയില്ല

ന്യൂഡല്‍ഹി: ഇന്ത്യ ചൈന പ്രശ്‌നത്തിലുള്ള ആറാം വട്ട കമാന്‍ഡര്‍ തല ചര്‍ച്ചയും സമവായത്തിലെത്തിയില്ല. സമ്പൂര്‍ണ്ണ പിന്‍മാറ്റമെന്ന നിര്‍ദ്ദേശം ചൈന അംഗീകരിക്കാത്തതിനെത്തുടര്‍ന്നാണ് ചര്‍ച്ച തീരുമാനത്തിലെത്താത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍. തര്‍ക്കമേഖലകളില്‍ നിന്ന് ചൈന ആദ്യം പിന്‍മാറണമെന്നായിരുന്നു ഇന്ത്യന്‍ നിലപാട്. എല്ലാ പട്രോള്‍ പോയിന്റുകളിലും പ്രവേശനം അനുവദിക്കണമെന്നും ചൈനയുമായുള്ള കമാന്‍ഡര്‍ തല ചര്‍ച്ചയില്‍ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ചര്‍ച്ച തുടരുമെന്നാണ് ലഭിക്കുന്ന വിവരം.ലഫ് ജനറല്‍മാരായ ഹരീന്ദര്‍ സിംഗ്, പിജികെ മേനോന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ത്യയുടെ ഭാഗത്ത് നിന്ന് ചര്‍ച്ചയില്‍ പങ്കെടുത്തത്. വിദേശ കാര്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി നവീന്‍ ശ്രീവാസ്തവയും ആറാം വട്ട കമാന്‍ഡര്‍ തല ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.ഇന്നലെ രാത്രി വൈകിയും ചര്‍ച്ച നീണ്ടുവെങ്കിലും സമവായത്തിലെത്തിയില്ല. ശൈത്യകാലത്തിന് മുന്നോടിയായി ഇരു രാജ്യങ്ങളും ഒരു ധാരണയിലെത്തുമെന്നായിരുന്നു നേരത്തെ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. മൈനസ് മുപ്പത് ഡിഗ്രിവരെ എത്തുന്ന കാലാവസ്ഥയില്‍ ഇരു കൂട്ടര്‍ക്കും സൈനിക വിന്യാസം പ്രതിസന്ധി നേരിടാനിടയുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close