
ബീജിംഗ്: ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ ചോദ്യ ചിഹ്നമാണ് എന്നും ചൈന. കോവിഡ് എന്ന മഹാമാരിയുടെ ജന്മഗൃഹമായോപ്പോഴും ഇന്ത്യന്‍ അതിര്‍ത്തിയില്‍ പ്രതിസന്ധി സൃഷ്ടിച്ചപ്പോഴുമെല്ലാം ചൈന ലോകരാജ്യങ്ങളുടെ ശത്രു പക്ഷത്തായിരുന്നു. ഇപ്പോള്‍ ചൈന വീണ്ടും യുദ്ധത്തിന് തയ്യാറെടുക്കുന്നു എന്നു സംശയം ജനിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. സൈനികരോടായി ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയില്‍ നിന്നും ഉയര്‍ന്ന ചോദ്യമാണ് ഇത്തരത്തിലൊരു സംശയത്തിലേക്ക് നയിച്ചിരിക്കുന്നത്. അടുത്ത ദിവസം യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍ മാതൃരാജ്യത്തോട് പറയാന്‍ എന്തായിരിക്കും നിങ്ങള്‍ കുറിക്കുക എന്ന് ചൈനീസ് സൈനികരോട് ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ചോദിച്ചതായിട്ടാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ചൈനയും തായ്വാനുമായുള്ള തര്‍ക്കങ്ങള്‍ യുദ്ധത്തിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. യൂണിഫോം ധരിക്കാന്‍ തിരഞ്ഞെടുത്തതിനാല്‍ ഉത്തരവുകള്‍ പാലിക്കുമെന്ന് ഒരാള്‍ പ്രതികരിച്ചു.
കൂടാതെ ‘ഓര്‍ഗനൈസേഷനോട്’ വിഷമിക്കേണ്ടതില്ല, ‘മാതൃഭൂമി’ വിഷമിക്കേണ്ടതില്ല, ജനങ്ങള്‍ വിഷമിക്കേണ്ടതില്ല, കാരണം അവര്‍ ‘വിജയക്കൊടി പറത്തി മടങ്ങിവരും’ എന്ന് ചിലര്‍ പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതെല്ലാം ചൈന യുദ്ധത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണെന്ന സൂചനയാണ് നല്‍കുന്നത്. തായ് മാദ്ധ്യമം ആണ് വാര്‍ത്ത പുറത്ത് വിട്ടത്.പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം കൊവിഡ് നാശം വിതച്ചെങ്കിലും ചൈനീസ് യുദ്ധവിമാനങ്ങളും, യുദ്ധക്കപ്പലുകളും തായ്വാനിലേക്ക് പതിവായി എത്തിയിട്ടുണ്ട്. യുദ്ധവിമാനങ്ങള്‍ ദ്വീപ് രാജ്യത്തിന്റെ വ്യോമ പ്രതിരോധ ഐഡന്റിഫിക്കേഷന്‍ സോണിലേക്ക് കടന്നുകയറുന്നതിനു മുമ്പ് തായ്വാനിലെ ജെറ്റുകള്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.