ചൊവ്വയിലെ ഏറ്റവും വലിയ ചന്ദ്രനായ ഫോബോസിന്റെ ചിത്രം പകര്‍ത്തി മംഗള്യാന്

ബെംഗളൂരു: ചൊവ്വയുടെ ഏറ്റവും അടുത്തുള്ളതും വലുതുമായ ഫോബോസിന്റെ ചിത്രം മംഗള്യാന് പകര്‍ത്തി. ജൂലൈ ഒന്നിന് ഫോബോസില്‍ നിന്ന് 4,200 കിലോമീറ്റര്‍ അകലെനിന്നാണ് ചിത്രം എടുത്തിരിക്കുത്. കാര്‍ബോണേഷ്യസ് കോണ്ട്രൈറ്റുകള്‍ നിറഞ്ഞ ചന്ദ്രനാണ് ഫോബോസ് എന്ന് വിശ്വസിക്കപ്പെടുന്നു.
‘ഫോബോസിലെ ഏറ്റവും വലിയ ഗര്‍ത്തമായ സ്റ്റിക്ക്നിയേയും മറ്റ് ഗര്‍ത്തങ്ങളായ ഷ്ക്ലോവ്സ്കി, റോച്ചെ, ഗ്രില്ഡ്രിഗ് എന്നിവയേയും ഈ ചിത്രത്തില്‍ കാണാം
2013 ഡിസംബര്‍ ഒന്നിന് ഭൂമിയുടെ ഗുരുത്വാകര്‍ഷണമണ്ഡലത്തില്‍ നിന്ന് പുറത്തുകടന്ന മംഗള്‍യാന്റെ ലക്ഷ്യം ചൊവ്വയുടെ ഉപരിതലത്തെപ്പറ്റിയും ധാതുക്കളുടെ ഘടനയെപ്പറ്റിയും പഠിക്കുകയും ഒപ്പം മീഥെയ്നുള്ള അന്തരീക്ഷം സ്കാന്‍ ചെയ്യുകയുമാണ്. 450 കോടി രൂപയായിരുന്നു പദ്ധതിയുടെ ആകെ ചിലവ്. തുടക്കത്തില്‍ ആറുമാസത്തെ പദ്ധതിയാണുദ്ദേശിച്ചിരുന്നത്,
എന്നാല്‍ പിന്നീട് വര്‍ഷങ്ങളോളം നിലനില്‍ക്കാനുള്ള ഇന്ധനമുള്ളതുകൊണ്ട് കാലാവധി നീട്ടുകയായിരുന്നു.