foodHEALTHTrending

ചോക്ലേറ്റി ആയൊരു ചോക്ലേറ്റ് ദിനം; ക്ഷീണമകറ്റാനും മൂഡ് മാറ്റാനും മുതൽ ഹൃദയാഘാത സാധ്യത വരെ കുറക്കുന്ന ചോക്ലേറ്റ്; നോക്കാം, ചോക്ലേറ്റിന്റെ ചരിത്രവും ഗുണങ്ങളും…

ഇന്ന് ലോക ചോക്ലേറ്റ് ദിനം. ഏറ്റവുമധികം സന്തോഷം നൽകുന്ന ഭക്ഷണവസ്തുക്കളിൽ ഒന്നാണ് ചോക്ലേറ്റ്, ഏറ്റവും പ്രചാരം ഏറിയതും. ചോക്ലേറ്റ് ബാർസായും കേക്ക് ആയും ക്യാൻഡീസ്‌ ആയും മാത്രമല്ല, പല രൂപങ്ങളിലും ചോക്ലേറ്റ് ജനങ്ങൾക്കിടയിൽ പ്രചാരം നേടിയിട്ടുണ്ട്. അതിൽ ചോക്ലേറ്റ് പിസ്സ മുതൽ ദോശ വരെ ഉൾപ്പെടുന്നു. ഒരു കാലത്ത് പണമായി പോലും കോകോ സീഡുകൾ ഉപയോഗിച്ചിരുന്നുവത്രെ..

2009 മുതൽ എല്ലാ വർഷവും ജൂലൈ 7ന് ലോക ചോക്ലേറ്റ് ദിനം ആഘോഷിക്കപ്പെടുന്നു. ഏതൊരാഘോഷവും പൂർണ്ണമാക്കുന്ന ചോക്‌ലേറ്റുകൾക്കായുള്ള ദിനത്തിൽ നമുക്ക് നോക്കാം, ചോക്ലേറ്റിന്റെ ചരിത്രവും ഗുണഗണങ്ങളും..

ചോക്ലേറ്റ് ചരിത്രം:-

ആയിരക്കണക്കിനു വർഷം മുൻപ് ആമസോൺ കാടുകളിലാണ് കക്കാവോ അഥവാ കൊക്കോ മരങ്ങൾ ഉദ്ഭവിച്ചതത്രേ. ഇവയുടെ കായിൽ നിന്നാണല്ലോ ചോക്ലേറ്റ് ഉണ്ടാക്കുന്നത്. 1500 ബിസിയിൽ ഓൽമെക് സംസ്കാരത്തിന്റെ കാലത്താണ് ആദ്യമായി കൊക്കോ കൃഷി ചെയ്യുന്നതും അവയുടെ കായ് ശേഖരിക്കുന്നതും പാനീയമായി കുറുക്കി ചൂടോടെ കുടിക്കുന്നതും.

Chocolate gets its origin and domestication story rewritten

പിന്നീടു വന്ന മായൻ സംസ്കാരകാലത്തെ മനുഷ്യരും ഈ കൃഷി ഏറ്റെടുത്തു. കയ്പ് പാനീയം എന്നു മായൻ ഭാഷയിൽ അർഥമുള്ള xocoatl എന്ന വാക്കിൽ നിന്നാണു ചോക്ലേറ്റ് എന്ന പേര്. ദൈവത്തിന്റെ സമ്മാനമായി ഇതിനെ കരുതിയ ആസ്ടെക് ജനമാകട്ടെ കൊക്കോ പാനീയം സ്വർണക്കപ്പിലേ കുടിക്കുമായിരുന്നുള്ളൂ. അതിനിടെ, കൊക്കോ കായ്കൾ അന്നത്തെ കറൻസിയുമായി ഉപയോഗിച്ചു.

ആസ്ടെക്കുകളാണ് കയ്പു പാനീയത്തിലേക്ക് ചില സുഗന്ധദ്രവ്യങ്ങൾ ചേർത്ത് ആദ്യം പരീക്ഷണം നടത്തിയത്; ഒപ്പം ചില ധാന്യക്കൂട്ടുകളും. കൊക്കോയ്ക്ക് അവർ നികുതിയും ഏർപ്പെടുത്തി! ആയുസ്സ് കൂട്ടാനും ഉന്മേഷം വളർത്താനുമെന്ന നിലയിൽ താരപരിവേഷത്തോടെ ഈ പാനീയം വിളമ്പി വന്നു.

അമേരിക്കൻ മേഖലയിൽ നിന്നു പര്യവേക്ഷകൻ കൊളംബസ് സ്പെയിൻ രാജാവിനു കൊക്കോ കായ്കൾ സമ്മാനിച്ചെങ്കിലും അവർക്കതിന്റെ ഗുണം മനസ്സിലായില്ല. പിന്നീട് 1500 കളുടെ തുടക്കത്തിൽ മെക്സിക്കൻ മേഖലയിൽ എത്തിയ സ്പാനിഷ് യാത്രികൻ ഹെർമൻ കോർടിസ് ആണ് ആസ്ടെക്കുകളിൽ നിന്ന് കൊക്കോ കൃഷി പഠിച്ചതും സ്പെയിനിനു വേണ്ടി വലിയ പ്ലാന്റേഷനുകൾ ആരംഭിച്ചതും.

A Sweet (and Not-So-Sweet) History | WORLDkids

കോർടിസ് വഴി സ്പെയിനിലെത്തിയ ചോക്ലേറ്റ് പാനീയക്കൂട്ട് അവിടെയും ഹിറ്റായി. വനിലയും പഞ്ചസാരയും തേനും കറുവപ്പട്ടയുമെല്ലാം ചോക്ലേറ്റ് ദ്രവത്തിലേക്കു ചേർത്തുള്ള രഹസ്യക്കൂട്ടുമായി സ്പെയിൻകാർ ഒരു പിടിപിടിച്ചപ്പോൾ അതു സൂപ്പർ ഹിറ്റ്. വർഷങ്ങളോളം സ്പെയിനിനായിരുന്നു ചോക്ലേറ്റ് വിപണിയുടെ കുത്തക. അവരും അതു കറൻസിയാക്കി. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ ആണിക്കല്ലുകളിലൊന്നായി കൊക്കോ ബിസിനസും. പക്ഷേ, രഹസ്യക്കൂട്ട് ഒരിക്കൽ പുറത്തായതോടെ യൂറോപ്പ് മുഴുവൻ ചോക്ലേറ്റ് ഹരത്തിലായി.

J. S. Fry and Sons - Graces Guide

1704ൽ ജർമനിയിൽ ആദ്യമായി ചോക്ലേറ്റ് എത്തിയപ്പോൾ അതു കഴിക്കണമെങ്കിൽ പ്രത്യേക നികുതി അടച്ച് അനുമതി വാങ്ങണമായിരുന്നു! ഇന്നത്തേതു പോലെ കട്ടിയുള്ള ചോക്ലേറ്റ് ബാർ ആദ്യമായി തയാറാക്കിയത് (1847) ബ്രിട്ടനിലെ ജെ.എസ്.ഫ്രൈ ആൻഡ് സൺസ് ആണ്. ആദ്യത്തെ മിൽക് ചോക്ലേറ്റ് (1875) സ്വിറ്റ്സർലൻഡിലെ ഡാനിയർ പീറ്ററുടെ വക.

2019ലെ കണക്കനുസരിച്ച് ഏറ്റവും കൂടുതൽ ചോക്ലേറ്റ് ഉൽപാദിപ്പിക്കുന്ന ജർമനി ബൽജിയം ഇറ്റലി നെതർലൻഡ്സ് പോളണ്ട് യുഎസ്, കാനഡ ഫ്രാൻസ് യുകെ സ്വിറ്റ്സർലൻഡ് 73 ശതമാനം ചോക്ലേറ്റ് കയറ്റുമതിയും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നാണ്. സ്വിട്സർലാന്റുകാരാണ് ചോക്ലേറ്റ് ഉപയോഗത്തിൽ മുന്നിൽ നിൽക്കുന്നത്.

ചോക്ലേറ്റിന്റെ ആരോഗ്യഗുണങ്ങൾ കൂടി നോക്കാം….

ചോക്ലേറ്റ് കഴിക്കുന്നത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുമെന്നാണ് പോളിടെക്നിക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോയിമ്പ്രയിലെ ഗവേഷകരുടെ പഠനം പറയുന്നത്. ഡാര്‍ക്ക്‌ ചോക്‌ലേറ്റ് കഴിക്കുന്നതാണ് രക്തസമ്മര്‍ദം ശരിയായ അളവില്‍ നിലനിര്‍ത്താന്‍ സഹായിക്കുന്നുത്. ഇവ ഹൃദയത്തിനെ ആരോഗ്യമുള്ളതാക്കുമെന്നും പഠനം തെളിയിക്കുന്നു.

ഡാർക്ക് ചോക്‌ലേറ്റിലടങ്ങിയിരിക്കുന്ന ഫ്ലവനോയ്‌ഡ് എന്നറിയപ്പെടുന്ന ആന്റി ഓക്‌സിഡന്റുകളാണ് പ്രമേഹം രുന്നത് നിയന്ത്രിക്കാൻ സഹായിക്കും.

ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ഡാർക്ക് ചോക്ലേറ്റ് കഴിച്ചാൽ വിശപ്പ് കുറയുകയും മറ്റ് മധുരമോ ഭക്ഷണപദാർത്ഥങ്ങളോ കഴിക്കുന്നത് കുറയുകയും ചെയ്യും. ഇത് സ്വാഭാവികമായും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.

മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് നല്ലതാണ്. സ്ട്രെസ് ഹോർമോൺ ആയ കോർട്ടിസോളിന്റെ അളവ് കുറയ്‌ക്കാൻ ഡാർക്ക് ചോക്ലേറ്റിന് കഴിവുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

ഓർമശക്തിക്കും ബുദ്ധി വികാസത്തിനും ചോക്ലേറ്റ് കഴിക്കുന്നത് ഏറേ നല്ലതാണ്.
തലച്ചോറിന്റെ കാര്യക്ഷമമായ പ്രവർത്തനത്തിന് ചോക്ലേറ്റ് കഴിക്കാമെന്നാണ് പഠനങ്ങൾ പറയുന്നത്.

ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഡാര്‍ക്ക് ചോക്ലേറ്റ് നല്ലതാണ്. ചോക്ലേറ്റില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റുകള്‍ ചര്‍മ്മത്തിന് തിളക്കം നല്‍കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close