KERALANEWSTop News

ചോദിച്ച ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരമില്ലാതെ ജലീല്‍

കൊച്ചി: പ്രധാനമായും വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ വിദേശത്തു നിന്ന് മതഗ്രന്ഥവും റമസാന്‍ കിറ്റും കൊണ്ടുവന്നതു സംബന്ധിച്ചാണ് ചോദ്യം ചെയ്യല്‍. സ്വര്‍ണക്കടത്തു കേസിലെ ഒന്നാം പ്രതി സ്വപ്ന സുരേഷ് അടക്കം കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരുമായുള്ള ബന്ധവും ചോദ്യം ചെയ്തിട്ടുണ്ട്. സ്വപ്നയുമായുള്ള ജലീലിന്റെ ബന്ധം, ഫോണ്‍വിളികള്‍ എന്നിവയിലടക്കം ജലീലിനോട് വിവരങ്ങള്‍ തേടിയിട്ടുണ്ടെന്നാണ് വിവരം. സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായ മറ്റൊരാളുമായും ജലീലിന് ബന്ധമുണ്ടെന്ന വിവരം ഇഡിക്ക് ലഭിച്ചിരുന്നു. ഇതും ചോദിച്ചറിഞ്ഞിട്ടുണ്ട്.


നിര്‍ണയകമായ പല വിവരങ്ങളും ചോദ്യം ചെയ്യലില്‍ ലഭിച്ചതായാണ് വിവരം. രാവിലെ മുതല്‍ ഉച്ച വരെ വിവരങ്ങള്‍ ആരാഞ്ഞ ശേഷം ആവശ്യമായാല്‍ ഇനിയും വിളിച്ചുവരുത്തുമെന്ന് ഇഡി അധികൃതര്‍ ജലീലിനെ അറിയിച്ചു.

അതേസമയം ചോദ്യം ചെയ്യലിന് മന്ത്രി കെടി ജലീല്‍ രാവിലെ 10 30 ന് സ്വകാര്യ വ്യവസായിയുടെ വാഹനത്തിലാണ് കെ ടി ജലീല്‍ ഇ.ഡി. ഓഫീസിലെത്തിയത് .ഔദ്യോഗികവാഹനം അരൂരില്‍ നിര്‍ത്തിയിട്ടു. ജലീലിനെ ചോദ്യംചെയ്ത വിവരം എന്‍ഫോഴ്സ്മെന്റ് മേധാവിയാണ് വെളിപ്പെടുത്തിയത്. ചോദ്യം ചെയ്ത ശേഷം ജലീലിന്റെ ഫോണ്‍ സ്വിച്ച് ഓഫാണ്.

READ MORE

കാര്‍ വ്യവസായിയുടെ വീട്ടില്‍ നിര്‍ത്തിയിട്ടു; ജലീല്‍ എത്തിയത് സ്വകാര്യ വാഹനത്തില്‍

‘സത്യമേ ജയിക്കൂ, ലോകം മുഴുവന്‍ എതിര്‍ത്താലും മറിച്ചൊന്ന് സംഭവിക്കില്ല’; ചോദ്യം ചെയ്യലില്‍ മന്ത്രി കെ ടി ജലീല്‍

മതഗ്രന്ഥങ്ങളുടെ തൂക്കത്തില്‍ പൊരുത്തക്കേട്; ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്‌തേക്കും

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close