ചോദ്യം ചെയ്യുന്നത് ശിവശങ്കറിനെ; നെഞ്ചിടിപ്പ് പിണറായിക്ക്

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്യുകയാണ്. എന്നാല്‍ ഈ ചോദ്യം ചെയ്യലില്‍ വിയര്‍ക്കുന്നത് ശിവശങ്കറല്ല, മറിച്ച് മുഖ്യമന്ത്രി പിണറായി വിജയന് ആണ്. കാരണം ഇന്നത്തെ ചോദ്യം ചെയ്യലിന്റെ പരിസമാപ്തി ശുഭമല്ലെങ്കില് പിണറായി വിജയന്റെ രാഷ്ട്രീയ ഭാവി തന്നെ ചിലപ്പോള്‍ അവസാനിച്ചെന്നു വരാം. ശിവശങ്കറിനെ അറസ്റ്റ് ചെയ്താല്‍ എന്‍ഐഎ ഇനി മുട്ടുക മുഖ്യമന്ത്രിയുടെ വീടിന്റെ വാതില്‍ ആയിരിക്കും. അങ്ങനെ വന്നാല്‍ രാജി അല്ലാതെ മറ്റൊന്നും പിണറായി വിജയന് മുന്നിലുണ്ടാകില്ല. കാരണം ഇന്ത്യയിലെ ഭീകരവിരുദ്ധ സേന ഒരു മുഖ്യമന്ത്രിയെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല എന്നതു തന്നെയാണ് അതിന് കാരണം.
ഇതോടെ സിപിഎമ്മിലെ പിണറായി യുഗത്തിനായിരിക്കും പരിസമാപ്തി കുറിക്കുക. പിണറായി എന്ന ഏകഛത്രാധിപതിയെ ഭയന്ന് മിണ്ടാതിരുന്ന കരിമൂര്ഖന് മുതല്‍ ഞാഞ്ഞൂലുകള് വരെ അദ്ദേഹത്തിനെതിരേ തിരിയുമെന്ന് ഉറപ്പാണ്. ഇതോടെ അധികാരസ്ഥാനത്തു നിന്ന് മാത്രമല്ല, പാര്‍ട്ടിയില്‍ നിന്നു പോലും മാറി രാഷ്ട്രീയ വനവാസം സ്വീകരിക്കേണ്ട ഗതികേടിലേക്ക് ചിലപ്പോള്‍ പിണറായി പോകേണ്ടതായി വരും. കാരണം ഇത് സിപിഎം എന്ന കേഡര്‍ പാര്‍ട്ടി ആയതുകൊണ്ട്. അതേസമയം, കോണ്‍ഗ്രസ് ആയിരുന്നുവെങ്കില്‍ അഗ്നിശുദ്ധി വരുത്തി വീണ്ടും ആ പദവിയിലേക്ക് വരുമെന്ന് നമ്മുക്ക് പ്രതീക്ഷിക്കാമായിരുന്നു. ഏതായാലും അതിവേഗത്തിലുള്ള വളര്‍ച്ച ആര്‍ക്കും നല്ലതല്ലെന്നതിന്റെ ഉത്തമ ഉദാഹരണമായി പിണറായി മാറുമോയെന്ന് അധികം വൈകാതെ കാത്തിരുന്ന് കാണാം.