KERALATrending

ചോദ്യങ്ങള്‍ അധ്യാപകരുടെ വാട്സാപ്പ് ഗ്രൂപ്പില്‍; ആരോഗ്യ വാഴ്സിറ്റി പരീക്ഷ റദ്ദാക്കി

തൃശൂര്‍: ആരോഗ്യ ശാസ്ത്ര സര്‍വകലാശാല ബുധനാഴ്ച നടത്തിയ മൂന്നാം വര്‍ഷ ബിഎസ്സി നഴ്‌സിങ് ബിരുദം സപ്ലിമെന്ററി (2016 സ്‌കീം) തിയറി പരീക്ഷയുടെ ചൈല്‍ഡ് ഹെല്‍ത്ത് നഴ്‌സിങ് പേപ്പര്‍ റദ്ദാക്കി. അധ്യാപകരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ചോദ്യങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് നടപടി.ഇന്നലെ പരീക്ഷ നടക്കുമ്പോള്‍ തന്നെ അധ്യാപകരുടെ വാട്‌സാപ് ഗ്രൂപ്പില്‍ ചോദ്യങ്ങള്‍ പ്രചരിച്ചിരുന്നു. രാവിലെ 11ഓടെയാണ് ചോദ്യങ്ങള്‍ പ്രചരിക്കുന്ന കാര്യം ശ്രദ്ധയില്‍പെട്ടത്. ഈ സമയം പരീക്ഷ കഴിഞ്ഞിരുന്നില്ല.പിന്നാലെ പരീക്ഷ റദ്ദാക്കാന്‍ തീരുമാനിക്കുകയായിരുന്നു. പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കും. ചോദ്യങ്ങള്‍ സൈബര്‍ സെല്ലിനു വിവരങ്ങള്‍ കൈമാറിയതായി വൈസ് ചാന്‍സലര്‍ ഡോ.കെ.മോഹനന്‍ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close