KERALANEWS

ചോരചുവപ്പിനൊരു വോട്ട് ;110-ാം വയസിലും മുടങ്ങാതെ വോട്ട് ചെയ്ത് കുഞ്ഞമ്മ

ഹരിപ്പാട്: 110-ാം വയസിലും മുടങ്ങാതെ വോട്ട് ചെയ്ത് കുമാരപുരം തോമാകുന്നേല്‍ പരേതനായ പി.കെ. മാധവന്റെ ഭാര്യ കുഞ്ഞമ്മ. ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ കാട്ടില്‍ മാര്‍ക്കറ്റ് 19-ാം നമ്പര്‍ ബൂത്തായ 460-ാം നമ്പര്‍ കയര്‍ വ്യവസായ സംഘത്തിലാണു വോട്ട് ചെയ്തത്.കാഴ്ചയ്ക്കും കേള്‍വിക്കും അല്‍പം തകരാറുണ്ടെങ്കിലും മറ്റു ശാരീരിക അസ്വസ്ഥതകളില്ല. ആരുടെയും സഹായമില്ലാതെയാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്.

നിയോജകമണ്ഡലത്തിലെ ഏറ്റവും പ്രായം കൂടിയ വോട്ടറാണു കുഞ്ഞമ്മ. ഭര്‍ത്താവ് മാധവന്‍ ജീവിച്ചിരിപ്പില്ല. ഏഴു മക്കളില്‍ ഒരാള്‍ മരിച്ചു. ഇളയ മകനായ കമലനോടൊപ്പം കുടുംബവീട്ടിലാണു താമസം.കടുത്ത ഇടതുപക്ഷ അനുഭാവിയായ കുഞ്ഞമ്മയ്ക്കു വോട്ട് ചെയ്യണമെന്നതു നിര്‍ബന്ധം. ചെറുമകന്‍ എ.കെ. മധുവിനോടൊപ്പമാണ് ഇന്നലെ വോട്ട് ചെയ്യാന്‍ എത്തിയത്. മടങ്ങുമ്പോള്‍ അടുത്തുനിന്നവരോടു പറഞ്ഞു, ‘നിയമസഭാ തെരഞ്ഞെടുപ്പില്‍ കാണാം മക്കളേ.’

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close