KERALA

ചോരച്ചാലുകള്‍ നീന്തിക്കയറി ബ്രിട്ടനിലെത്തിയ വിപ്ലവ നേതാവ്

ബ്രിട്ടണ്‍ തിരഞ്ഞെടുപ്പ് ലോക രാഷ്ട്രീയത്തില്‍ തന്നെ വലിയ ചര്‍ച്ചയായികൊണ്ടിരിക്കുകയാണ്.അതിനിടയില്‍ മലയാളികളുടെ ശ്രദ്ധപതിയുന്നത് ബ്രിട്ടണില്‍ വോട്ട് ചെയ്ത്ത അനുഭവം ഫേസ് ബുക്കിലൂടെ പങ്കുവെച്ച ഒരു മലയാളിയിലേക്കാണ്.ഒരു സാധാരണ മലയാളി അല്ല കേട്ടോ കേരളത്തിലെ രാഷ്ട്രീയ ചരിത്രത്തില്‍ ശക്തമായ നിലപാടുകള്‍ കൊണ്ട് വേറിട്ട ഒരധ്യായംക്കുറിച്ച ഒരു രാഷ്ട്രീയ പ്രവര്‍ത്തകയായിരുന്നു.മുതലാളിത്തരാജ്യങ്ങള്‍ക്കെതിരെ അവരുടെ ബൂര്‍ഷ്വാ നയങ്ങള്‍ക്കെതിരെ ചുരുട്ടിപ്പിടിച്ച മുഷ്ടിയുമായി തെരുവില്‍ ഇറങ്ങിയ വിദ്യാര്‍ത്ഥിപ്രസ്ഥാനത്തെ മുന്നില്‍ നിന്ന് നയിച്ചവള്‍.അധിനിവേശ ശക്തികള്‍ കൈയ്യേറുന്ന മര്‍ദ്ദിതജനതയ്ക്കു വേണ്ടി ശബ്ദിക്കുന്ന പ്രസ്ഥാനത്തില്‍ ഉയര്‍ പദവികള്‍ വഹിച്ച വ്യക്തി. കൂടുതല്‍ വിശേശിപ്പിച്ചാല്‍ ഇന്ന് ഒരു പക്ഷേ പ്രസ്ഥാനത്തിനും പൂര്‍വ്വകാലനേതാവിനും അതൊരു ക്ഷീണമാകും.

ഇടത്തുപക്ഷ പ്രസ്ഥാനത്തിലൂടെ ഉയര്‍ന്നു വന്ന വനിതാ നേതാവായ സിന്ധു ജോയ് ഇന്ന് ബ്രിട്ടണ്‍ പൗരന്‍ ആണ്.അഭിമാനപൂര്‍വ്വം സിന്ധു തന്റെ ഫേസ് ബുക്ക് പേജില്‍ കുറിക്കുന്നത് ഇങ്ങനെയാണ്’.പോളിംഗ് തത്സമയം; അതും ഇംഗ്ലണ്ടിലെ പബ്ബില്‍ നിന്ന്! അങ്ങനെ, ഇന്ത്യന്‍ പൗരത്വമുള്ള ഞാന്‍ ആദ്യമായി ബ്രിട്ടീഷ് പാര്‍ലമെന്റ് തെരെഞ്ഞെടുപ്പില്‍ വോട്ട് ചെയ്തു! കള്ളവോട്ടല്ല; നല്ല ഒന്നാന്തരം ഒറിജിനല്‍ വോട്ട്! എന്റെ വോട്ടിന്റെ ബലത്തില്‍ ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ലിലിയന്‍ ഗ്രീന്‍വുഡ് ജയിക്കും എന്നുറപ്പ’ഒരു കാലത്തെ ലോകത്തിലെ ഏറ്റവും വലിയ അധിനിവേശശക്തി,കോളനിവല്‍ക്കരണത്തിലൂടെ ജനതയുടെ വൈവിധ്യങ്ങള്‍ക്കും സാസംസ്‌കാരിക തനിമകള്‍ക്കും മുകളില്‍ കൊടുവാള്‍ ഉയര്‍ത്തിയ രാജ്യം.അങ്ങനെയൊക്കെ മാത്രമേ ബ്രിട്ടണെ ജനപക്ഷരാഷ്ട്രീയ കക്ഷികള്‍ വിശേഷിപ്പിച്ചിട്ടുള്ളൂ.അവിടുത്തെ പൗരത്വത്തില്‍ അഭിമാനിക്കുകയാണ് പാര്‍ട്ടിയില്‍ വിഭാഗീയതയുടെ പേരില്‍ പ്രസ്ഥാനം വിട്ട നമ്മുടെ പഴയനേതാവ്.

യുവനേതാവിയിരിക്കെ തന്നെ സിപിഎമ്മില്‍ നിന്നും നിയമസഭയിലേക്കും ലോക്സഭയിലേക്കും മത്സരിച്ച വനിതാ നേതാവായിരുന്നു സിന്ധു.വെറുമൊരു നേതാവല്ല കേട്ടോ വളരെ ജനകീയ മായ ഒരു മുഖം പാര്‍ട്ടിയ്ക്കകത്തും പുറത്തും സിന്ധുവിനുണ്ടായിരുന്നു.മൂന്നുവര്‍ഷക്കാലം എസ്എഫ്ഐയുടെ സംസ്ഥാന പ്രസിഡന്റ് പദം അലങ്കരിച്ച സിന്ധു സംഘടനയുടെ അഖിലേന്ത്യ വൈസ്പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു. എസ്എഫ്ഐയുടെ ഉന്നത ഭാരവാഹി പദം അലങ്കരിച്ച ഏക വനിതയും ഈ എറണാകുളം സ്വദേശിയാണ്. വിദ്യാര്‍ത്ഥി സമരങ്ങളുടെ ഭാഗമായി പൊലീസ് മര്‍ദ്ദനം ഏറ്റുവാങ്ങുകയും ജയില്‍വാസം അനുഭവിക്കുകയും ചെയ്ത സിന്ധു ആ കാലത്ത് എസ്എഫ്ഐയുടെ കേരളത്തിലെ മുഖം തന്നെയായിരുന്നു.പ്രസ്ഥാനത്തില്‍ സിന്ധുവിന്റെ വളര്‍ച്ച പെട്ടന്നായിരുന്നു.സിപിഎമ്മിന്റെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമായും ചുരുങ്ങിയ കാലത്തിനുള്ളില്‍ സിന്ധു ജോയ് തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന യുവജന കമ്മീഷന്റെ ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യ വനിത എന്ന പദവിയും ഇന്നത്തെ ഈ ബ്രിട്ടണ്‍കാരിയ്ക്ക സ്വന്തം.2006 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെയും 2009 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തില്‍ കെവി തോമസിനെതിരെയുമാണ് സിന്ധു മത്സരിച്ചത്്.രണ്ടു തിരഞ്ഞെടുപ്പിലും തോറ്റ സിന്ധു പിന്നെ പാര്‍ട്ടിവിട്ട് കോണ്‍ഗ്ര്‌സില്‍ ചേര്‍ന്നു.2006 ല്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ മത്സരിച്ച യുവനേതാവ് 2011 ല്‍ പാമ്പാടിയിലെ ഉമ്മന്‍ചാണ്ടിയുടെ തന്നെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലൂടെയാണ് കോണ്‍ഗ്രസിലേക്ക് പ്രവേശിക്കുന്നത്. അന്നത്തെ കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയില്‍ നിന്നും കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ച അവര്‍ വിഎസ് സര്‍ക്കാരിന്റെ തെറ്റായ നടപ്പടികല്‍ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളും നടത്തിയിരുന്നു.എന്നാല്‍ കോണ്‍ഗ്രസ്സുമായുള്ള ബന്ധവും ഏറെ നാള്‍ നിലനിന്നില്ല.

എന്തായാലും ബ്രിട്ടണിലെ പൗരത്വത്തില്‍ അഭിമാനിക്കുന്ന നമ്മുടെ പഴയ നേതാവിനോട് ഒന്നു പറഞ്ഞോടെ വീണ്ടു ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരും എന്നുള്ള ആഗ്രഹവും ഇതോടെ മടക്കിവെച്ചു കാണുമല്ലോ.നേതാവിന്റെ വിപ്ലവ നിലപാടുകളില്‍ ഇനി് ബ്രിട്ടണ്‍ജനതയെ ഉണര്‍ത്തട്ടെ !

Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close