KERALANEWSTrending

ചോറ്റാനിക്കര ദേവീ ക്ഷേത്രം അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തും:ഗണശ്രാവണ്‍

കൊച്ചി: ചോറ്റാനിക്കര ദേവീ ക്ഷേത്രം അന്താരാഷ്ട്ര തീര്‍ത്ഥാടന കേന്ദ്രമാക്കാനുള്ള പദ്ധതിയുമായി ബംഗളൂരു ആസ്ഥാനമായ സ്വാമിജി ഗ്രൂപ്പ്. സംസ്ഥാനത്തെ ഏറ്റവും വലിയ ക്ഷേത്ര നഗരിയാണ് ചോറ്റനിക്കരയില്‍ ഉയരുക. പദ്ധതിക്കായി 700 കോടി വാഗ്ദാനം ചെയ്തത് സ്വാമിജി ഗ്രൂപ്പ് ചെയര്‍മാനും വ്യവസായിയുമായ ഗണശ്രാവണ്‍ ആണ്.അഞ്ച് വര്‍ഷത്തിനുള്ള പദ്ധതി പൂര്‍ത്തിയാക്കുമെന്നും ക്ഷേത്രവും പരിസരവും ശില്‍പ്പ ചാതുരിയോടെ പുനര്‍നിര്‍മിച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്താനാണ് ലക്ഷ്യമെന്ന് വൃശ്ചികം ഒന്നായ തിങ്കളാഴ്ച രാവിലെ ചോറ്റാനിക്കര ദര്‍ശനത്തിനെത്തിയ ഗണശ്രാവണ്‍ വ്യക്തമാക്കി.

പദ്ധതിയുടെ വിശദ രൂപരേഖ ഹൈക്കോടതിയുടെ ദേവസ്വം ബഞ്ചിന്റെ പരിഗണനയിലാണ്. ഈ മാസം അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. അത് ലഭിച്ചാലുടന്‍ നിര്‍മാണം ആരംഭിക്കും. പദ്ധതിയുടെ മുഴുവന്‍ ചെലവ് സ്വാമിജി ഗ്രൂപ്പാണ് വഹിക്കുന്നത്.കേരള വാസ്തുകലാ മാതൃകയിലായിരിക്കും നഗരിയുടെ നിര്‍മാണം. ചുമര്‍ ചിത്രങ്ങളടങ്ങിയ നവരാത്രി മണ്ഡപമാണ് മുഖ്യ ആകര്‍ഷണം. സൗജന്യ ചികിത്സയ്ക്കായി മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി, രണ്ട് പാലം, ഡ്രെയ്‌നേജ്, കരകൗശല വസ്തുക്കള്‍ക്കായി ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്, വാണിജ്യ സമുച്ചയങ്ങള്‍ എന്നിവയും പദ്ധതിയിലുണ്ട്.300 കോടി ചെലവിട്ട് ക്ഷേത്രത്തില്‍ സ്വര്‍ണം പതിക്കും. കിഴക്ക്, പടിഞ്ഞാറ് നടകളില്‍ 40 അടി ഉയരത്തില്‍ സ്വര്‍ണ ഗോപുരം, ജല ശുദ്ധീകരണ, ബയോ ഗ്യാസ് പ്ലാന്റുകള്‍, ഭക്തര്‍ക്കായി പ്രത്യേക നടപ്പത തുടങ്ങിയവും നിര്‍മിക്കും.

‘എന്റെ ഉപാസനാ ദൈവം ചോറ്റാനിക്കര ദേവിയാണ്. ദേവിയുടെ ശ്രീകോവില്‍ സ്വര്‍ണം പൊതിയണം. ചോറ്റാനിക്കര തിരുപ്പതിയിലേത് പോലെ ടെമ്പിള്‍ സിറ്റി ആക്കണം. അതെന്റെ ആഗ്രഹമാണ്. മാനസികമായ തകര്‍ച്ചയില്‍ നിന്ന് ജീവിത്തിലേക്ക് തിരിച്ചെത്തിയതും എല്ലാ ഐശ്വര്യങ്ങളുടേയും കാരണവും ചോറ്റാനിക്കര അമ്മയുടെ അനുഗ്രഹം മാത്രമാണ്’- ഗണശ്രാവണ്‍ തന്റെ മനസിലെ ആഗ്രഹം വെളിപ്പെടുത്തി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close