MoviesTop News

ചർച്ചയാക്കിയത് ആധുനിക സമൂഹം നേരിടുന്ന പ്രധാന പ്രശ്നങ്ങൾ; ഓപ്പറേഷൻ ജാവ ജനിച്ചത് ജീവിതാനുഭവത്തിൽ നിന്ന്; തരുണ്‍ മൂര്‍ത്തി പറയുന്നു

അനന്തു മാതിരംപള്ളില്‍

ജാവയെ വ്യത്യസ്ഥമാക്കുന്നത് ഈ സിനിമ ഒരു വിഷയത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല എന്നത് തന്നെയാണ്.. രണ്ടര മണിക്കൂര്‍ കൊണ്ട് പ്രസംഗിച്ചാല്‍ പോലും എത്താത്ത തരത്തിലേക്ക് ഈ ചിത്രം മലയാളി മനസുകളിലേക്ക് വിത്തുകള്‍ വിതറുന്നു. അധുനിക കാലഘട്ടത്തിലെ യുവത്വത്തിന്‍റെ പ്രശ്നങ്ങളിലേക്ക് സിനിമ നേരിട്ടും അല്ലാതെയും കടന്നു ചെല്ലുന്നു

കുറേയേറെ മോശപെട്ട കഥാപാത്രങ്ങളുള്ള സിനിമ കൂടിയാണ് ജാവ. പ്രണയത്തെ തേപ്പെന്ന ക്ളീഷേ കൊണ്ട് ബന്ധിച്ചിരിക്കുന്നു എന്ന് പറയാന്‍ സാധിക്കില്ല. ഇത് തൊണ്ണൂറുകളിലെ കഥയല്ല. അധുനിക സമൂഹത്തിന്‍റെ കഥയാണ്. ഒരുമിച്ച് ഒരു കിടക്കയില്‍ അല്‍പ്പനേരം മാത്രം പ്രണയം പങ്കിടുന്ന ഉത്തരാധുനികതയിലേക്ക് കഥ പോയില്ലല്ലോ എന്ന് നെടുവീര്‍പ്പടക്കാന്‍ മാത്രമെ സാധിക്കു. അത്തരം പ്രണയങ്ങളുടെ തോത് ഇന്ന് ആധുനിക സമൂഹത്തില്‍ വളരെയേറെ കൂടുതലാണ്. ആ ഉത്തരാധുനികത ഏറെ വന്ന ഭാഗമാണ് ലാപ്ടോപ്പിന്‍റെ പാസ്വേഡ് രക്ഷിതാക്കളുടെ മുന്നില്‍ വച്ച് ചോദിക്കുമ്പോള്‍ വിദ്യാര്‍ത്ഥി പറയുന്ന മറുപടി മദര്‍ ഫക്കര്‍ 123.

തിരകഥാകൃത്തിനെ ഏറെ പ്രശംസിക്കാതെ യാതൊരു മാര്‍ഗവുമില്ല. ആ രണ്ട് സംഭാഷണങ്ങള്‍ കൊണ്ട് കാലത്തെ രണ്ടായി കീറപെടുകയാണ് തിരക്കഥാകൃത്ത്. രവീന്ദ്രനാഥ ടാഗോറിന് സ്വന്തം ഏട്ടത്തിയമ്മയോട് തോന്നിയ ലൈഗിംകാകര്‍ഷണത്തെ പറ്റി ഒരു നോവലില്‍ വായിച്ച ഓര്‍മയാണ് ആ ഭാഗം കണ്ടപ്പോള്‍ എനിക്ക് ഓര്‍മവന്നത്. ഈ ആധുനിക കാലഘട്ടത്തില്‍ ആ ആകര്‍ഷണം പെറ്റമ്മയിലേക്ക് വരെ എത്തപെട്ടു എന്ന താക്കീതാണ് സിനിമ സമൂഹത്തിന് നല്‍കുന്നത്. ഏറ്റവും റിയലസ്റ്റിക്കായി ഈ ചിത്രം മാറ്റപെടാന്‍ ഇതിന്‍റെ അഭിനേതാക്കളും സംവിധായക മികവും തന്നെയാണ് സൂപ്പര്‍ സ്റ്റാറുകളല്ലാത്ത പച്ചയായ അഭിനേതാക്കളെ ചേര്‍ത്ത് സൂപ്പര്‍ ഹിറ്റാക്കിയ ചിത്രം.

അതിലെ കഥാപാത്രമായ ഒരു പോലീസ് ഉദ്യോഗസ്ഥനെ പറ്റി നിരൂപണമെഴുതിയാല്‍ തന്നെ ഒരുപാട് പേജുകള്‍ വേണ്ടി വരണ്ടുന്ന അവസ്ഥ. അതാണ് ഈ ചിത്രത്തിന്‍റെ സമസ്ഥ മേഖലയുടെയും പ്രാധാന്യം. പ്രത്യക്ഷ രാഷ്ട്രീയമില്ലാത്ത ചിത്രത്തില്‍ നഖശിഖാന്തം ചൂണ്ടികാട്ടുന്നത് രാഷ്ട്രീയ പോരായ്മകള്‍ തന്നെയാണ്. രാജ്യത്തെ തൊഴിലില്ലാമ ജീവിതത്തിലെ നല്ല ഭാഗം മുഴുവന്‍ സര്‍ക്കാര്‍ ഊറ്റിയെടുത്ത് വലിച്ചെറിയപെടുന്ന താല്‍ക്കാലിക ജീവനക്കാരുടെ പ്രശ്നങ്ങള്‍ തുടങ്ങി യുവത്വത്തിന്‍റെ നാനാ മേഖലയിലും ജാവ തന്‍റെ അഭിപ്രായങ്ങളുടെ പവര്‍ ഫുള്‍ സ്വാധീന വലയം തീര്‍ക്കുന്നു. കാലത്തിന്‍റെ മുദ്ര പതിപ്പിച്ച് സിനിമ ചരിത്രിന്‍റെ ഭാഗമായി ജാവ മാറുമെന്നതിന് സംശയമില്ല.

നല്ല സിനിമ ചെയ്യണം എന്ന് ആഗ്രഹമുള്ള ഒരുപാട് ആളുകളുടെ ജനുവിനായിട്ടുള്ള ശ്രമമാണ് ഓപ്പറേഷന്‍ ജാവയെന്ന് ചിത്രത്തിന്റെ സംവിധായകൻ തരുണ്‍ മൂര്‍ത്തി പറയുന്നു. എല്ലാവരെയും എന്‍റര്‍ടൈം ചെയ്യിച്ചു എന്നറിയുന്നതിനും പൊളിറ്റിക്കല്‍ സ്റ്റേറ്റ്മെന്‍റുകള്‍ പറയാന്‍ കഴിഞ്ഞു എന്നതിലും ഒരു മേക്കര്‍ എന്ന രീതിയില്‍ എനിക്കും എന്‍റെ ടീമിനും ഏറെ അഭിമാനം തോന്നുന്നു- അദ്ദേഹം പറഞ്ഞു.

ചോദ്യം: ക്രൈം ത്രില്ലറിനോപ്പം തൊഴിലില്ലായ്മ, താല്‍ക്കാലിക ജീവനക്കാരുടെ പിരിച്ച് വിടല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ ഉള്‍പെടുത്തിയതിന് പിന്നിലെ കാരണമെന്താണ്..?

ഉത്തരം: ഞാന്‍ ഒരു ബി.ടെക് ഗ്രാജ്വേറ്റാണ് നല്ല ഒരു തൊഴില്‍ കിട്ടാത്തതിന്‍റെ പേരില്‍ എം.ടെക് എടുക്കേണ്ടി വന്ന ഒരാളാണ്. താല്‍ക്കാലികമായി സ്ഥാപനത്തില്‍ ജോലി ചെയ്തിട്ടുണ്ട്. ജോലിയില്ലാതിരിക്കുമ്പോള്‍ സമൂഹം നമ്മളെ കാണുന്നതിന്‍റെ ഒരു വേദന ഏറെ അനുഭവിച്ച ഒരാളാണ്. ജോലിയില്ലാതിരിക്കുമ്പോള്‍ സമൂഹം സെക്കന്‍ഡറി സിറ്റിസണ്‍ ആയി കാണുന്നു. ശരിക്കും ആളുകളെ അളക്കേണ്ടത് ഒരിക്കലും മാര്‍ക്ക് ഷീറ്റുകള്‍ നോക്കിയോ തൊഴില്‍ നോക്കിയൊ ആവരുത്. രാജ്യത്ത് നിലവില്‍ നില്‍ക്കുന്ന പരീക്ഷ സംവിധാനങ്ങളോട് പോലും യോജിക്കാന്‍ ആകുന്നില്ല. പണ്ട് സത്യന്‍ അന്തിക്കാട് സാറ് പട്ടണ പ്രവേശത്തിലും ദാസനിലും വിജയനിലൂടെയും സംസാരിച്ച അതേ ആശയമാണ് ഞങ്ങളും ജാവയുടെ പറയുന്നത്. തൊഴിലില്ലായ്മ എന്ന യുവാക്കളുടെ വലിയ പ്രശ്നത്തെ ഉയര്‍ത്തി കൊണ്ട് വരാന്‍ നമ്മളൊക്കെ വിട്ടുപോകുന്നു. അത് ഉയര്‍ന്നു വരാത്തത് കൊണ്ട് ഞാനടക്കമുള്ള യൂത്ത് അതിന്‍റെ പേരില്‍ മാറ്റി നിര്‍ത്തപെടുകയും അപമാനിക്കപെടുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍സത്യ സന്ധമായ പ്രശ്നങ്ങള്‍ ജാവയിലൂടെ ചൂണ്ടികാട്ടണം എന്ന് ആഗ്രഹിച്ചിരുന്നു..

ചോദ്യം: കഥാപാത്രങ്ങളോക്കെ സാങ്കല്‍പ്പിക്കമാണോ.?

ഓപ്പറേഷന്‍ ജാവയില്‍ അവതരിപ്പിച്ചിരിക്കുന്ന പല കഥാപാത്രങ്ങളും നമുക്ക് ചുറ്റും ജീവിച്ചിരിക്കുന്നവരുമായി നല്ല സിമിലാരിറ്റീസ് ഉള്ളവര്‍ തന്നെയാണ്. ഒരാളെ തന്നെ ചൂണ്ടി ഇതാണ് കഥാപാത്രം എന്ന് പറയാന്‍ കഴിയില്ല എങ്കില്‍ പോലും നമുക്ക് പരിചിതമായ പല ആളുകളുടെയും അനുഭവം ജാവയുടെ ഭാഗമായിട്ടുണ്ട് ഉദാഹരണമായി പോലീസ് ഉദ്യോഗസ്ഥനെ എടുത്താല്‍ നമ്മുടെ അനുഭവത്തില്‍ നിന്ന് അല്ലെങ്കില്‍ സുഹൃത്തുക്കളുടെ അനുഭവത്തില്‍ നിന്നുള്ള ഒരു പോലീസ് ഉദ്യോഗസ്ഥനെ അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

ചോദ്യം: അന്വേഷണാത്മക തിരകഥയായി ചിത്രത്തിന്‍റെ കഥ തോന്നി പ്രത്യേകിച്ച് സൈബര്‍ ക്രൈംസ്, കുട്ടികളുടെ പങ്കാളിത്തം ഒരുപാട് റിസര്‍ച്ചിന് ശേഷമാണോ തിരകഥ തയ്യാറാക്കിയത്..?

എന്താണ് അടുത്ത് സംഭവിക്കാന്‍ പോകുന്നത് ഈ സിനിമ എവിടെ തുടങ്ങി എവിടെ അവസാനിക്കും അതില്‍ ഊന്നിയാകണം അതിന്‍റെ തിരകഥ എന്ന് മുന്‍കൂട്ടി തീരുമാനിച്ചിരുന്നു. നിത്യജീവിതത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളൊക്കെ തന്നെയാണ് ഇത്. ഒരു സൈബര്‍ സെല്ലിന്‍റെ ഓഫീസിലേക്ക് പോയാല്‍ നമുക്ക് അത് മനസിലാകും. ഇതിനപ്പുറത്തേക്ക് ഞെട്ടിക്കുന്ന കാര്യങ്ങളാണ് അവിടെ നിന്ന് നമുക്ക് അറിയാന്‍ സാധിക്കുന്നത്. അതില്‍ വളരെ ചുരുക്കം ചില കാര്യങ്ങള്‍ മാത്രമെ ഞാന്‍ ഇതില്‍ പറഞ്ഞിട്ടുള്ളു.

ചോദ്യം: പ്രേക്ഷകരോട് എന്താണ് പറയാന്‍ ഉള്ളത് ?

ഒരുപാട് നന്ദി ഉണ്ട്. ക്രൗഡ്പുള്ളിങ് വാല്യുവോ സാറ്റ്ലൈറ്റ് വാല്യുവോ ഇല്ലാത്ത കുറച്ച് നല്ല നടന്‍മാരെ വച്ച് ഒരു സിനിമ ചെയ്യുമ്പോള്‍ ആ സിനിമക്ക് ഒരു മോറല്‍ വില്യു ഉണ്ടെങ്കില്‍ മാത്രമെ അത് വിജയിക്കുകയുള്ളു. അറുപത്തി ഏഴാമത്തെ ദിവസമാണ് ജാവ തീയേറ്ററുകളില്‍ ഓടുന്നത്. ജനുവിനായി ചെയ്ത സിനിമ ജനുവിനായി തന്നെ പ്രേക്ഷകനെടുത്തു. ഹാപ്പിയാണ്. ഇനിയും ഇത് പോലെയുള്ള ശ്രമങ്ങള്‍ നടത്തുവാന്‍ ഉള്ള ധൈര്യമാണ് നിങ്ങള്‍ ഇപ്പോള്‍ തന്ന വിജയം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close