ജഗതിയും ജഗദീഷും കൈകോര്‍ത്ത് പിടിച്ചിരിക്കുന്ന ഈ നടിയെ അറിയാമോ?

ശാന്തിവിള ദിനേശ്
മുടങ്ങിക്കിടന്ന ആചാര്യന്റേയും, അതിനു ശേഷം ചെയ്ത കാവടിയാട്ടത്തിന്റേം ഡബ്ബിംഗ് ഒരേ സമയത്തായി ……..!
ചിത്രാഞ്ജലി ഡബ്ബിംഗ് സ്റ്റുഡിയോയില്‍ തിരക്കോട് തിരക്കും……..!
രാവിലെ മുതല്‍ ഉച്ചവരെ ഒരു പടത്തിന് …… ഉച്ച മുതല്‍ മറ്റൊരു പടത്തിന് …….!
ആചാര്യന് രാവിലത്തെ കോള്‍ ഷീറ്റാണ്…….. അന്നു ജഗതി ശ്രീകുമാറാണ് ഡബ്ബിംഗിന് വരുന്നത്……… ഉച്ചകഴിഞ്ഞ് കാവാടിയാട്ടത്തിലും ജഗതി തന്നെ …….. രണ്ടിലും രണ്ടു ടീം വര്‍ക്ക് ചെയ്യുന്നു. അസ്റ്റോസിയറ്റ് രണ്ടിലും ഞാന്‍ ……!
ആചാര്യനില്‍ ശ്രീനിവാസന് ചെയ്യുന്ന പത്രപ്രവര്‍ത്തകന്റെ സഹപ്രവര്‍ത്തകനാണ് ജഗതിച്ചേട്ടന് ……… അര ദിവസം മുഴുവന്‍ വേണ്ടി വന്നില്ല ആ വേഷത്തിന് ശബ്ദം നല്കാന് …….!
സംവിധായകന് അശോകന് കൈ കൊടുത്ത് യാത്ര പറഞ്ഞിട്ട് ക്യാന്റീനില്‍ പോയി ഞങ്ങള്‍ രണ്ടു പേരും ഊണു കഴിച്ചു …… (ജഗതിച്ചേട്ടന്റെ ആഹാര കഥ പറയാനുണ്ട്. അതു പിന്നെ പറയാം)
വിശ്രമമെല്ലാം കഴിഞ്ഞ് കാവടിയാട്ടത്തിന് ഡബ്ബിംഗ് തുടങ്ങി. ആചാര്യന് പോലല്ല …….. ഒരുപാടുണ്ട് സീനുകളും ഡയലോഗും……….!
പൂന്തി വിളയാടിയ വേഷമാണ് കാവടിയാട്ടത്തില്‍ ……!
ഇന്ന് തീര്‍ക്കണം. നാളെ രാവിലേ കൊച്ചിയിലെത്തണം ജഗതിച്ചേട്ടന്……… രാത്രി ഭക്ഷണത്തിനായി ബ്രേക്ക് ചെയ്തു. ഭക്ഷണം കഴിഞ്ഞ ശേഷം അനിയാ ഒന്നു ഫോണുതാടാ വീട്ടിലൊന്നു വിളിക്കട്ടെ…… ഞാന്‍ ഫോണ്‍ കൊടുത്തു……..
ഇവിടെ പ്രേക്ഷകര്‍ അറിയേണ്ട ഒരു കാര്യം ഇന്ന് ഒരു ചെറിയ നടന് പോലും നാലു ഫോണും ആറ് നമ്പരും മാനേജരടക്കം ഏഴും എട്ടും എര്‍ത്തുകളുമായി നടക്കുമ്പോള്‍ അമ്പിളിച്ചേട്ടന് ഫോണില്ല……. ടെച്ചപ്പില്ല …… മാനേജരില്ല …….. എല്ലാം അദ്ദേഹം തന്നെ……!
ഫോണ്‍ വാങ്ങി ഡയല് ചെയ്തു ……. ഞാനാ …….. ചിത്രാഞ്ജലിയില്‍ തന്നെ …… ആചാര്യന് തീര്‍ത്തു…….. കാവടിയാട്ടം ഇന്ന് തീര്‍ക്കണം…….. രാവിലേ വേണാടില്‍ കൊച്ചിക്ക് പോകണം ……..
ഇവിടെത്തീരാന് രണ്ടര മൂന്നാകും…….. ഇവിടുന്ന് അങ്ങു വന്നു് ഉറങ്ങിക്കിടക്കുന്നവരെ ഉണര്‍ത്തി റെഡിയായി സ്റ്റേഷനില്‍ പോകുന്നില്ല…….. ഇവിടെ ഒന്നു മയങ്ങി നേരേ സ്റ്റേഷനില്‍ പോയിട്ടങ്ങ് പോകും …….. ശെരി വച്ചോ……..!
ഫോണ്‍ കട്ടായി …….!
ഫോണ്‍ നീട്ടുമ്പോള്‍ ഞാന്‍ മിഴിച്ചു നോക്കി നില്‍ക്കുകയാണ് …….! എന്തനിയാ ?
അല്ല മൂന്നു മണി വരെ ഡബ്ബിംഗ് പോകുമെന്ന് ആരാ പറഞ്ഞെ? ഏറിയാല്‍ ഒരു പതിനൊന്നു മണി ……. തീരും…….
തീരുമോ?
തീരും …….
എന്നാല്‍ തീരട്ടെ …..നീ വാ ………
ഡബിംഗ് വീണ്ടും തുടങ്ങി …….. പഴയ സ്പീഡ് ഡബ്ബിംഗിനില്ലാത്ത പോലെ……! അല്‍പ്പം സ്ളോ പോലെ ……! ഏയ്, എനിക്ക് തോന്നിയതാകും……!
എന്തായാലും 11 മണിക്ക് തീര്‍ക്കാമായിരുന്ന ഡബ്ബിംഗ് 12 ആയി തീര്‍ത്തപ്പോള്‍ ……. സംവിധായകന് അനിയന് ചേട്ടന് കൈ കൊടുത്തു…….. പടം നന്നായിട്ടുണ്ട്….. ഓടും ……. എന്നൊക്കെ പറഞ്ഞു…….. എന്റെ വയറ്റത്ത് ഒരിടി ഇടിച്ചു …….. അനിയാ വിചാരിച്ചതിനേക്കാള്‍ വേഗം തീര്‍ന്നു. അപ്പോ എന്നെ വീട്ടില്‍ വീട് …….!
നമ്മളേതു വഴി പോകും …..?
നമുക്ക് തിരുവല്ലം അമ്പലത്തറ കിഴക്കേകോട്ട വഴുതക്കാട് ജഗതി …….!
അപ്പോ വെളുക്കും വരെ കാറോടട്ടെ എന്നാണോടേയ്…….?
അനിയാ, ഈ ദിനേശ് എന്നായിനിയൊരു സിനിമാക്കാരനാകുന്നത്?
കന്നി അയ്യപ്പന് കളിച്ച് നടന്നാല്‍ മതിയോടേയ്…….?
നമുക്ക് കരുമം കൈമനം കരമന ജഗതി പോരേ?
കരുമം റൂട്ട് പോണോ? ആ മധുപാലം ഒന്നും പാതിരാത്രി യാത്ര അത്ര നന്നല്ല ……!
ഇവനെയാര് അനിയാ ആണെന്നു പറഞ്ഞത്? ടേയ് നമ്മള് നാലുപേരില്ലേ …….. വല്ലവനും മൊഡ കാണിച്ചാല്‍ ചാടിയിറങ്ങി അവന്റെ കൂമ്പിന്റെ പരിപ്പെടുക്കണം. ഞാനെടുക്കാം …… നീ കൂടെ നിന്നാല്‍ മതി…..!
ഞങ്ങള്‍ കാറില്‍ കയറി …….. കാര്‍ തിരുവല്ലം ……. മെനക്കേട് മുക്ക് …….. മധുപാലം കരുമം വഴി ഇടഗ്രാമം എത്തിയപ്പോള്‍ അവിടുന്ന് വലത്തേക്ക് തിരിക്കാന്‍ പറഞ്ഞു ……!
അരകത്ത് ക്ഷേത്രത്തിലേക്ക് പോകുന്ന റോഡാണ്……. കുറച്ചു ദൂരം ചെന്നപ്പോള്‍ കാര്‍ നിര്‍ത്താന്‍ അമ്പിളിച്ചേട്ടന് പറഞ്ഞു………!
ശെരിക്കും മെയ്ക്കപ്പുമാന് കരുമം മോഹന്റെ വീടിന്റെ മുന്നില്‍……..!
എന്താ ചേട്ടാ ഇവിടെ?
എനിക്ക് മോഹനനനെ ഒന്നു കാണണം………! അമ്പിളിച്ചേട്ടന് ഇറങ്ങി ……..!
നിങ്ങള്‍ ദോ, അവിടെപ്പോയി തിരിച്ചു വാ……..
കാര്‍ തിരിക്കാനായി മുന്നിലേക്ക് പോയപ്പോള്‍ ഞാന്‍ വെറുതേ തിരിഞ്ഞു നോക്കി ………!
എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനാകുന്നില്ല ……..!
മലയാള സിനിമയിലെ ജനപ്രിയനായ നടന് കാര്‍ നിര്ത്തിയേടത്തെ എതിര് വശത്തെ വീട്ടിലെ സാധാരണയേക്കാള്‍ പൊക്കമുള്ള മതിലില്‍ വലിഞ്ഞു കയറുകയാണ്…….!
എനിക്കൊന്നും മനസിലായില്ല………!
കാര്‍ തിരിച്ച് പഴയ സ്ഥലത്ത് എത്തിയപ്പോള്‍ വിജയശ്രീലാളിതനെപ്പോലെ ഗെയ്റ്റിനകത്തു നിന്നുകൊണ്ട് അമ്പിളിച്ചേട്ടന് . പറഞ്ഞു……. അനിയന്മാരെ അപ്പോ ഗുഡ് നൈറ്റ് ……… കാണാം……..!
കാര്‍ നീങ്ങി …….!
കാര്‍ ഡ്രൈവര്‍ക്കും അനിയന് ചേട്ടനും ഒക്കെ അറിയാമായിരുന്നു ആ വീട് ………!
അമ്പിളിച്ചേട്ടന്റെ മൂന്നാം ഭാര്യയുടെ വീടാണത്……!
വര്‍ഷങ്ങള്‍ കഴിയുന്നു……… എന്റെ മകന് പഠിച്ച നാട്ടിലെ സ്കൂള്‍ അത്ര പോരുന്നു തോന്നി എനിക്ക്……. അഞ്ചാം ക്ളാസ്സിലായപ്പോള് ഞാനവനെ തിരുവല്ലത്തെ ക്രൈസ്റ്റ് നഗര്‍ സ്കൂളിലേക്ക് മാറ്റി …….!
ഒരു നാള് മോന് സ്കൂളില്‍ നിന്നു വന്നപ്പോള്‍ എന്നോടൊരു വിവരം പറഞ്ഞു….അച്ഛാ ഇന്ന് സ്കൂളില്‍ ജഗതിയങ്കിള്‍ വന്നു…….. അങ്കിളിന്റെ മോള് എന്റെ ക്ലാസ്സിലാ പഠിക്കുന്നെ……..!
നിന്റെ ക്ളാസ്സിലോ?
ഒരിക്കലുമല്ല മോനെ…… ജഗതിയങ്കിളിന് മോളുണ്ട് പാര്‍വ്വതി …….! ആ ചേച്ചി വലിയ കുട്ടിയാ …..!
പിന്നേം കാണും കുട്ടി…… ഇവളുടെ പേരു് ശ്രീലക്ഷ്മിയെന്നാ……..!
ഞാന്‍ അങ്കിളിനെ പരിചയപ്പെട്ടു…….. അച്ഛന്റെ പേരു പറഞ്ഞപ്പോള്‍ എന്നെ കെട്ടിപ്പിടിച്ചു……..!.
ഞാനാകെ കണ്‍ഫ്യൂഷനിലായി ……. ജഗതിക്ക് രണ്ടു മക്കളാ…… രാജ്കുമാറും …… പാര്‍വ്വതിയും ……!
പെട്ടെന്ന് എന്റെ ഓര്‍മ്മ ഫ്ളാഷ് ബാക്കിലേക്ക് പോയി …… ഇടഗ്രാമത്തെ കരുമം മോഹന്റെ വീടിന്റെ എതിര് വശം …….!
അവിടെ ഒരു ഭാര്യയുണ്ടാകുമോ?
അല്ലേല്‍ ഇത്ര ധൈര്യത്തോടെ മതില് ചാടുമോ പാതിരാക്ക് …….!
ഒരു നാള് മോനെ വിളിക്കാന്‍ ക്രൈസ്റ്റ് നഗറിന്റെ പുറത്ത് സ്കൂട്ടറുമായി കാത്തു നില്ക്കുമ്പോള് എതിര് വശത്ത് നിന്നവരില്‍ ഒരാള്‍ സങ്കോചമുള്ള ചിരിയുമായി എന്റടുത്തു വന്നു……!
ഓര്‍മയുണ്ടോ എന്നെ?
പിന്നെന്ത് …… നല്ല ഓര്‍മ്മയുണ്ട്…….!
എന്തായിവിടെ?
മോളെ വിളിക്കാന്‍ വന്നതാ……..
ഇവിടെവിടാ താമസം …….?
കരുമത്താ…….. മോന്റെ ക്ളാസ്സിലാ മോളും ………!
പെട്ടന്ന് മോന് പറഞ്ഞത് ഓര്‍മ്മയിലെത്തി …….. ജഗതിയുടെ മകള്‍ ……!
ശ്രീലക്ഷ്മി അല്ലേ?
അതെ…..
മോന് പറയാറുണ്ട് ……!
അവരൊന്നു ചിരിക്കാന്‍ ശ്രമിച്ചു……..
അപ്പോഴേക്കും മോനും ശ്രീലക്ഷ്മിയും വന്നു…….. മോളെ പരിചയപ്പെട്ടു …… നല്ല സ്മാര്‍ട്ടായ മോള് …….!
എങ്കിലും പറയട്ടെ ഇരുവരുടേം മുഖത്ത് സ്ഥായിയായ ഒരു ദുഃഖഭാവം ഉള്ളതു പോലെ ……..!
ഒരു ഇന്നോവ വന്നു നിന്നു. ഇരുവരും കയറിപ്പോയി ………!
ഈ കുറിപ്പിനൊപ്പം ഉള്ള ചിത്രം ഷാജി കൈലാസ് ആദ്യമായി സംവിധാനം ചെയ്ത ന്യൂസ് എന്ന ചിത്രത്തിലേതാണ്……! കൊറോണക്കാലത്ത് പഴയ പത്രപ്രവര്‍ത്തന കാലത്തെ ഫൊട്ടൊ കവറുകള്‍ പരതുമ്പോള്‍ കിട്ടിയതാണ് ഈ പടം……… ന്യൂസ് നടക്കുമ്പോള്‍ ഈ പടത്തിന് പ്രസക്തിയില്ല…….. എന്നാല്‍ ഇന്ന് ഈ ചിത്രത്തിന് വാര്‍ത്താപ്രാധാന്യമുണ്ട്……….!
ജഗതിയുടേം ജഗദീഷിന്റേം കൈപിടിച്ച് പുറംതിരിഞ്ഞ് പാട്ടുസീനില്‍ അഭിനയിക്കുന്ന ആ പെണ്‍കുട്ടി ഈ പറഞ്ഞ ശ്രീലക്ഷ്മിയുടെ അമ്മ കലയാണ്……!
കല ചെറിയ ചെറിയ റോളുകളില്‍ അഭിനയിച്ചിരുന്ന നടിയാണ്……..!
സെറ്റുകളില്‍ അധികം ബഹളം കാട്ടാതെ ഒതുങ്ങിയിരിക്കുന്ന ഒരു പെണ്‍കുട്ടി ……..!
പതിവായി സെറ്റുകളില്‍ ഇങ്ങിനെ ഒരുങ്ങിയിരിക്കുന്നവളെ ജഗതിച്ചേട്ടന് ശ്രദ്ധിച്ചിരിക്കാം ……. ആ ശ്രദ്ധ അടുപ്പത്തിലേക്കും, സ്നേഹത്തിലേക്കും, ഒരു മോള്‍ക്ക് ജന്മം കൊടുക്കുന്നതിലേക്കും എത്തിയതാവണം …..!
ഒരു കാര്യത്തില്‍ ഞാന്‍ അമ്പിളിച്ചേട്ടനെ ബഹുമാനിക്കും ……. തന്റെ രക്തത്തില്‍ ഒരു കുട്ടി പിറന്നപ്പോള്‍ അതിനെ തള്ളിപ്പറഞ്ഞില്ല…….. കുറേ കാശു കൊടുത്ത് ഒരുക്കിയില്ല…….. പരസ്യമായി സ്കൂള്‍ വാര്‍ഷികത്തിന് എന്റെ ഒരു മകള്‍ ഇവിടെ പഠിക്കുന്നുണ്ട് എന്ന് പ്രസംഗമധ്യേ പറയാനും….. ഒരു ചാനല്‍ അഭിമുഖത്തില്‍ പാര്‍വ്വതിയും രാജ്കുമാറും അല്ലാതെ എനിക്ക് ഒരു മകള്‍ കൂടിയുണ്ട് എന്നു തുറന്നു പറയാനും ആര്‍ജവം കാണിച്ചു……….!

ഇവിടെ ഹരിപ്പാട്ടും കൊല്ലത്തും ചെന്നൈയിലുമായി വലിയ സിനിമാക്കാരുടെ അവിഹിത മക്കള്‍ ജീവിക്കുന്ന കഥകള്‍ എനിക്കറിയാം……. ജഗതി കാട്ടിയ ആര്‍ജവം അവരുടെ ജന്മം നല്കിയവര് കാണിച്ചില്ല ……..!
അതു പോട്ടെ …….. ജഗതി അപകടത്തില്‍ പെട്ടപ്പോള്‍ അച്ഛനെക്കാണാന്‍ ശ്രീലക്ഷ്മി കാണിച്ചതൊക്കെ വാര്‍ത്തയായി ……. പി സി ജോര്‍ജടക്കം അവളെ നോവിച്ചു……. (പിസിയുടെ മകനാണ് പാര്‍വ്വതിയുടെ ഭര്‍ത്താവ് )
ആക്സിഡന്റ് ക്ളെയിമില്‍ പതിമൂന്നുകോടിയോ മറ്റോ കിട്ടിയപ്പോഴും അച്ഛന്റെ ആ മോള്‍ക്ക് ഒരു അന്‍പതു ലക്ഷം നല്കിയിരുന്നേല് ……… വിവാഹത്തിന് അച്ഛന്റെ അനുഗ്രഹം വാങ്ങാന്‍ സമ്മതിച്ചിരുന്നേല്‍ ….. വൈകി ആണെങ്കിലും ശ്രീലക്ഷ്മിയും ഞങ്ങടെ അനിയത്തിയാണ് എന്ന് രാജ്കുമാറോ പാര്‍വ്വതിയോ പറഞ്ഞിരുന്നേല്‍ അവരുടെ അന്തസ്സ് കൂടുമായിരുന്നു……..!
സിനിമാക്കാരാകുമ്പോള്‍ അവിടേം ഇവിടേം ഒക്കെ ബന്ധങ്ങള്‍ കാണും എന്ന അഴകൊഴമ്പന്‍ വര്‍ത്തമാനം പറയാതെ ആ പെണ്‍കൊച്ച് ജഗതിയുടെ മോള് തന്നെയാണ് ഞാനവളെ എന്റെ മരുമോളുടെ അനിയത്തിയായി കാണുന്നു എന്ന് പി സി ജോര്‍ജ് പറഞ്ഞിരുന്നേല്‍ പിസിയോട് ഇന്നുള്ളതിന്റെ ഇരട്ടി സ്നേഹം എനിക്കുണ്ടായേനെ……..!
ഒരു പക്ഷേ, പ്രതികരിക്കാനാവാതെ ജീവിതം മുന്നോട്ടു പോകുന്ന എന്റെ പ്രിയപ്പെട്ട അമ്പിളിച്ചേട്ടനും അതൊക്കെ വലിയ ആശ്വാസമായേനെ …….!