Breaking NewsKERALANEWSTop News

ജനകീയ പ്രഖ്യാപനങ്ങളുമായി എല്‍ഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി

തിരുവനന്തപുരം: വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍, ക്ഷേമപെന്‍ഷന്‍ 2500 രൂപയാക്കും, യുവാക്കള്‍ക്ക് 40 ലക്ഷം തൊഴില്‍ അവസരങ്ങള്‍ തുടങ്ങി ജനകീയ പ്രഖ്യാപനങ്ങളുമായി എല്‍ഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. എകെജി സെന്ററില്‍ എല്‍ഡിഫ് കണ്‍വീനര്‍ എ വിജയരാഘവന്‍, കാനം രാജേന്ദ്രന്‍ തുടങ്ങിയ ഇടതുമുന്നണി നേതാക്കളാണ് പ്രകടനപത്രിക പ്രകാശനം ചെയ്തത്.

രണ്ടുഭാഗങ്ങളായാണ് പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്. ആദ്യ ഭാഗത്ത് അമ്പത് ഇന പരിപാടികളെ അടിസ്ഥാനമാക്കിയുള്ള 900 നിര്‍ദേശങ്ങളാണുള്ളത്. അഭ്യസ്തവിദ്യർക്ക് തൊഴിൽ നൽകുന്നതിന് മുൻഗണന നൽകുമെന്നാണ് വാഗ്ദാനം. 40 ലക്ഷം തൊഴിലവസരം സൃഷ്ടിക്കും. കാർഷിക മേഖലയിൽ 50% വരുമാന വർധന ഉറപ്പുവരുത്തും.

അടുത്ത വർഷം 1.5 ലക്ഷം വീടുകൾ.ആദിവാസി–പട്ടികജാതി കുടുംബങ്ങൾക്കെല്ലാം വീട്, പെൻഷൻ 2,500 ആയി വർധിപ്പിക്കും,വീട്ടമ്മമാർക്ക് പെൻഷൻ പദ്ധതി നടപ്പാക്കും,മൂല്യവര്‍ധിത വ്യവസായങ്ങള്‍ സൃഷ്ടിക്കുന്നിതിന് നിര്‍ദേശങ്ങള്‍സൂക്ഷമ-ഇടത്തരം-ചെറുകിട വ്യവസായങ്ങളുടെ എണ്ണം മൂന്ന് ലക്ഷമാക്കി ഉയര്‍ത്തും,60000 കോടിയുടെ പശ്ചാത്തല സൗകര്യം ഏര്‍പ്പെടുത്തും,ദാരിദ്ര്യ നിര്‍മാര്‍ജനത്തിന്റെ ഭാഗമായി 45 ലക്ഷം കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം മുതല്‍ 15 ലക്ഷം രൂപ വരെ വികസന സഹായ വായ്പ നല്‍കും എന്നിവയാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ‌

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close