KERALANEWSTop NewsUncategorized

“ജനങ്ങളുടെ ആവശ്യങ്ങള്‍ അറിഞ്ഞു പ്രവൃത്തിക്കുന്നവരാകണം യഥാര്‍ത്ഥ പ്രവര്‍ത്തകർ”; ലോക്ക്ഡൗണ്‍ ആക്കിയാൽ കിറ്റിനൊപ്പം ഒരു മുഴം കയറും കൂടി നല്‍കണമെന്ന് ആവശ്യപ്പെട്ട കോണ്‍ഗ്രസ് നേതാവിന് കയര്‍ എത്തിച്ചുകൊടുത്ത് ഡിവൈഎഫ്‌ഐ

തിരുവനന്തപുരം: ജനങ്ങളുടെ ആവശ്യങ്ങള്‍ അറിഞ്ഞു പ്രവൃത്തിക്കുന്നവരാകണം യഥാര്‍ത്ഥ പ്രവര്‍ത്തകരെന്ന് തെളിയിച്ചിരിക്കുകയാണ് മുളന്തുരുത്തി ഡിവൈഎഫ്‌ഐ പ്രപര്‍ത്തകര്‍. മെയ് 8 മുതല്‍ സംസ്ഥാനത്ത് വീണ്ടും ലോക്ക്ഡൗണ്‍ ആയിരിക്കുമെന്ന് പ്രഖ്യാപിച്ചു കൊണ്ടുള്ള മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് കീഴെ, കിറ്റിനൊപ്പം ഒരു മുഴം കയറും കൂടി നല്‍കണമെന്ന് പരിഹാസരൂപേണ കമന്റിട്ട കോണ്‍ഗ്രസ് നേതാവിന് കയര്‍ എത്തിച്ചുകൊടുത്ത് ഡിവൈഎഫ്‌ഐ മാതൃകയായി.

മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായ രാജു പി നായരായിരുന്നു കമന്റിട്ടത്. അടുത്ത കിറ്റില്‍ ഒരു മുഴം കയറും കൂടെ കൊടുക്കാന്‍ അപേക്ഷ. അടച്ചിടുന്നതില്‍ എതിരല്ല, പക്ഷേ ജനങ്ങളുടെ കൈയില്‍ പണം കൂടെ കൊടുത്ത് വേണം അടച്ചിടാന്‍ എന്നായിരുന്നു രാജു പി നായരുടെ കമന്റ്. തുടര്‍ന്നാണ് പ്രതിഷേധമെന്നോണം ഡിവൈഎഫ്‌ഐ ഉദയംപേരൂര്‍ നോര്‍ത്ത് മേഖല കമ്മറ്റി രാജു പി നായരുടെ വീടിന്റെ വരാന്തയില്‍ കയറ് കൊണ്ടു വെച്ചത്.

കയര്‍ കൊണ്ടു കൊടുത്ത് പ്രതിഷേധിച്ചത് ഡിവൈഎഫ്‌ഐ തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. കോവിഡ് പോസിറ്റിവിറ്റി നിരക്ക് നിയന്ത്രണാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ ക്ഷേമം കണക്കിലെടുത്താണ് മുഖ്യമന്ത്രി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.

അപ്പോള്‍ ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന വിധമാണ് കോണ്‍ഗ്രസ്സ് നേതാവിന്റെ പ്രതികരണം ഉണ്ടായത്. അതിനാലാണ് തങ്ങള്‍ ഈ രീതിയില്‍ പ്രതിഷേധിച്ചതെന്നാണ് ഡിവൈഎഫ്‌ഐ പറയുന്നത്. നേരിട്ട് കൊടുക്കാനാണ് ചെന്നതെന്നും വീട്ടില്‍ ആളില്ലാത്തതിനാല്‍ വീട്ടുപടിക്കല്‍ വെച്ചു പോന്നെന്നും ഡിവൈഎഫ്‌ഐ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കിറ്റ് കൃത്യമായി നമ്മുടെ ഗവണ്മെന്റ് കൊടുക്കും എന്ന് ഉറപ്പുള്ളത് കൊണ്ട് കിറ്റ് വച്ചിട്ടില്ലെന്നും കുറിപ്പിലുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close