INDIA

ജനങ്ങളുടെ ബോറടി മാറ്റാന്‍ ഇനി ഭക്തിമാര്‍ഗം, രാമായണവും മഹാഭാരതവും പുനഃസംപ്രേഷണം ചെയ്യും

മുംബൈ: കൊറോണ വൈറസ് നിയന്ത്രിക്കുന്ന നടപടികളുടെ ഭാഗമായി വീട്ടിലിരിക്കാന്‍ ജനം നിര്‍ബന്ധിതരായിരിക്കുന്ന സാഹചര്യത്തില്‍ അവരുഖെ ബോറടിമാറ്റാന്‍ രാമായണം പരമ്പര ശനിയാഴ്ച മുതല്‍ പുനസംപ്രേഷണം നടത്തുമെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കര്‍. ജനങ്ങളുടെ താല്‍പ്പര്യപ്രകാരമാണ് 1987 ല്‍ പ്രക്ഷേപണം ആരംഭിച്ച പരമ്പര വീണ്ടും സംപ്രേഷണം ചെയ്യുന്നതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. രാവിലെ 9 മുതല്‍ 10 വരെ ഒരു എപ്പിസോഡും രാത്രി 9 മുതല്‍ 10 വരെ അടുത്ത എപ്പിസോഡുമായിരിക്കും സംപ്രേഷണം ചെയ്യുക. ഇന്ത്യയുടെ ടെലിവിഷന്‍ രംഗത്ത് ചരിത്രം കുറിച്ച പരമ്പരയായിരുന്നു രാമായണം. രാമാനന്ദ് സാഗര്‍ ആയിരുന്നു സംവിധാനം ചെയ്തത്. ലോക്ഡൗണില്‍ കഴിയുന്ന ജനങ്ങളുടെ ബോറടി മാറ്റാന്‍ രാമായണം, മഹാഭാരതം സീരിയലുകള്‍ പുന:സംപ്രക്ഷേപണം ചെയ്യുമെന്ന് പ്രസാര്‍ ഭാരതി സി.ഇ.ഒ ശശി ശേഖര്‍ നേരത്തെ അറിയിച്ചിരുന്നു.

Tags
Show More

Related Articles

Back to top button
Close