KERALATrending

ജനങ്ങളെ ഭീതിയിലാഴ്ത്തി വെങ്ങപ്പള്ളി ക്വാറി

വയനാട്: ജനങ്ങളുടെ ജീവന് ഭീഷണിയായി വെങ്ങപ്പള്ളി പഞ്ചായത്തില്‍ പ്രവത്തിക്കുന്ന വയനാട് ഗ്രാനൈറ്റ് ക്വാറി. വെങ്ങപ്പള്ളി പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലാണ് ഈ ക്വാറി പ്രവര്‍ത്തിക്കുന്നത്. ക്വാറിയില്‍ നിന്നുള്ള സ്‌ഫോടനങ്ങളുടെ ഭാഗമായി നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. 2018- 19 കാലയളവില്‍ ലൈഫ് മിഷന്‍ പദ്ധതിയിലൂടെ പണി പൂര്‍ത്തീകരിച്ച വീടുകളുടെ ഭിത്തികള്‍ക്കുപോലും വിള്ളലുകള്‍ സംഭവിച്ചു. സമീപത്തെ വീടുകളുടെ തറ, കിണര്‍ എന്നിവയ്ക്കും കേടുപാടുകള്‍ ഉണ്ടായിട്ടുണ്ട്. ഇതുമൂലം പ്രദേശവാസികള്‍ ഭീതിയോടെയാണ് കഴിഞ്ഞു വരുന്നത്.

സ്‌ഫോടനം നടത്തുന്നതിനു മുന്‍പ് ക്വാറിയുടെ 250 മീറ്റര്‍ പരിധിയില്‍ ആളുകളെ നിര്‍ത്തിയോ, സൈറന്‍ വഴിയോ അറിയിപ്പ് നല്‍കണമെന്നാണ് കരിങ്കല്‍ ഖനന നിയമത്തില്‍ ഉണ്ടെങ്കിലും ക്വാറി ഉടമകള്‍ ഇത് പാലിക്കുന്നില്ലെന്ന് ആരോപണമുണ്ട്. ക്വാറിയുടെ നിയമലംഘനം ചൂണ്ടിക്കാണിച്ചും ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയും അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. വിവരാവകാശ പ്രകാരം നല്‍കിയ പല അപേക്ഷകളിലും കൃത്യമായ മറുപടി നല്‍കാന്‍ വില്ലേജ് ഓഫീസര്‍ തയ്യാറാവുന്നില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close