KERALATop News

ജനജാഗ്രതാ യാത്രയില്‍ കോടിയേരി സഞ്ചരിച്ചത് ഫൈസലിന്റെ മിനി കൂപ്പറില്‍

കോഴിക്കോട്: നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയതുമായി ബന്ധപ്പെട്ട് കസ്റ്റംസ് കസ്റ്റഡിയിലെടുത്ത കൊടുവള്ളി നഗരസഭയിലെ ഇടത് കൗണ്‍സിലര്‍ കാരാട്ട് ഫൈസല്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി അടുത്ത ബന്ധമുള്ള വ്യക്തി. മുമ്പ് കോടിയേരി നയിച്ച ജനജാഗ്രതാ യാത്ര കൊടുവള്ളിയിലെത്തിയപ്പോള്‍ കോടിയേരി സഞ്ചരിച്ച കാരാട്ട് ഫൈസലിന്റെ മിനി കൂപ്പറിലായിരുന്നു. 44 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ വില. അന്നു തന്നെ സ്വര്‍ണക്കടത്തു കേസില്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നയാളായിരുന്നു ഫൈസല്‍. കോടയേരി കൂപ്പര്‍ ഉപയോഗിച്ചത് വന്‍ വിവാദങ്ങള്‍ക്ക് വഴി വച്ചിരുന്നു. ഇതോടെ സംഘാടകര്‍ക്ക് പറ്റിയ ചെറിയ പിഴവാണ് എന്നായിരുന്നു സിപിഎം വിശദീകരണം. എന്നാല്‍ കോടിയേരി ബാലകൃഷ്ണനും അദ്ദേഹത്തിന്റെ മകന്‍ ബിനീഷ് കോടിയേരിക്കും കാരാട്ട് ഫൈസലുമായി അടുത്ത ബന്ധമുണ്ടെന്നാണ് ഇവരുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

നേരത്തെ ബിനീഷ് കോടിയേരിയെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തിരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട യുഡിഎഫ് ആരോപണങ്ങള്‍ ശരിയാണെന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. രണ്ട് എല്‍ഡിഎഫ് എംഎല്‍എമാര്‍ക്ക് സ്വര്‍ണക്കടത്ത് മാഫിയയുമായി അടുത്ത ബന്ധമുണ്ടെന്ന് നേരത്തെ യൂത്ത് ലീഗ് ആരോപിച്ചിരുന്നു. കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖിന്റെ അടുത്ത ബന്ധുവാണ് കാരാട്ട് ഫൈസല്‍. സ്വര്‍ണക്കടത്തില്‍ അന്വേഷണം പുരോഗമിക്കുമ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടറിക്കും പാര്‍ട്ടി എംഎല്‍എക്കും സ്വര്‍ണക്കടത്ത് സംഘവുമായുള്ള ബന്ധമാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഡിആര്‍ഐ അന്വേഷിച്ച കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ ഏഴാം പ്രതിയായിരുന്നു ഫൈസല്‍. 2103 നവംബര്‍ എട്ടിനാണ് കോഴിക്കോട് വിമാനത്താവളം വഴി കടത്തിയ ആറു കിലോ സ്വര്‍ണം ഡിആര്‍ഐ പിടികൂടിയത്. എയര്‍ഹോസ്റ്റസ് അടക്കമുള്ളവര്‍ ഇതില്‍ പിടിയിലായിരുന്നു. 2014 മാര്‍ച്ച് 27നാണ് ഫൈസലിനെ ഡിആര്‍ഐ പിടികൂടിയത്. കേസിലെ ഒന്നാം പ്രതി ഷഹബാസ് ഉപയോഗിച്ചിരുന്ന 60 ലക്ഷം രൂപ വില വരുന്ന കാറും അന്വേഷണ സംഘം വീട്ടില്‍നിന്ന് കണ്ടെത്തിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close