INDIATrending

ജനന, മരണ റജിസ്‌ട്രേഷനുകള്‍ക്ക് ആധാര്‍ നമ്പര്‍ നിര്‍ബന്ധമില്ല

ന്യൂഡല്‍ഹി : ജനന, മരണ റജിസ്‌ട്രേഷനുകള്‍ക്ക് ആധാര്‍ നമ്പര്‍ നിര്‍ബന്ധമില്ല. റജിസ്ട്രാര്‍ ജനറലിന്റെ ഓഫീസാണ് ഈ വിവരം അറിയിച്ചത്. 1969 ലെ നിയമപ്രകാരമാണ് ജനനവും മരണവും റജിസ്റ്റര്‍ ചെയ്യുന്നത്. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനു നല്‍കിയ മറുപടിയിലാണ് രജിസ്ട്രാര്‍ ജനറല്‍ ഓഫീസ് ഇക്കാര്യം വ്യക്തമാക്കിയത്.കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ആഭ്യന്തര മന്ത്രാലയം ഇറക്കിയ സര്‍ക്കുലര്‍ അതനുസരിച്ച്, ജനന, മരണ റജിസ്‌ട്രേഷന് ആധാര്‍ തിരിച്ചറിയല്‍ രേഖയായി അംഗീകരിക്കും എന്ന് അറിയിച്ചിരുന്നു. ആധാര്‍ ഹാജരാക്കണോയെന്ന് അപേക്ഷകര്‍ക്കു തീരുമാനിക്കാം.ഔദ്യോഗിക രേഖകളില്‍ ആധാര്‍ നമ്പര്‍ രേഖപ്പെടുത്തുന്നത് ഒഴിവാക്കണം. രേഖപ്പെടുത്തിയാല്‍ തന്നെ ആദ്യ 8 അക്കങ്ങള്‍ കറുത്ത മഷി കൊണ്ടു മറച്ചിരിക്കണമെന്നും വ്യക്തമാക്കിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close