Breaking NewsElection 2021KERALANEWS

ജനവിധി അറിയാൻ മണിക്കൂറുകളെണ്ണി രാഷ്ട്രീയ കേരളം; ഭരണം തീരുമാനിക്കുക ഈ 28 മണ്ഡലങ്ങൾ

തിരുവനന്തപുരം: കേരളത്തിന്റെ പൊതു ചിത്രം സൂചിപ്പിക്കുന്നത് എൽഡിഎഫ് ഉറപ്പായും ജയിക്കാൻ കഴിയുന്ന 51 മണ്ഡലങ്ങളും എങ്ങോട്ട് വേണമെങ്കിലും മാറി മറിയാൻ കഴിയുന്ന 28 സീറ്റുകളിൽ നേരിയ മുൻതൂക്കമുള്ള 15 മണ്ഡലങ്ങളും ഉണ്ടെന്നാണ് അതായത് 66 സീറ്റുകളിലാണ് എൽഡിഎഫ് മുന്നണിക്ക് ജയസാധ്യത പ്രവചിക്കാൻ കഴിയുന്നത്.

യുഡിഎഫ് മുന്നണിക്ക് ജയം ഉറപ്പിക്കാൻ കഴിയുന്ന 55 സ്ഥാനാർത്ഥികളും എങ്ങോട്ട് വേണമെങ്കിലും മാറി മാറിയാണ് കഴിയുന്ന 28 സീറ്റുകളിൽ നേരിയ മുൻ‌തൂക്കം അവകാശപ്പെടാൻ കഴിയുന്ന 13 സ്ഥാനാർത്ഥികളും ഉണ്ടെന്നാണ് ഞങ്ങൾക്ക് ലഭിച്ച സൂചനകൾ തെളിയിക്കുന്നത് . അതായത് 68 സീറ്റുകൾ യുഡിഎഫ് നേടും. ഫലത്തിൽ മറ്റൊരു മാധ്യമങ്ങളും പ്രവചിക്കാത്ത തൂക്കു സഭയാണ് കേരളത്തിൽ മീഡിയ മംഗളം നടത്തിയ സർവേകളിൽ നിന്നും മനസിലാകുന്നത്.

എങ്ങോട്ട് വേണമെങ്കിലും മാറി മറിയാൻ സാധ്യതയുള്ള ആ 28 മണ്ഡലങ്ങളാണ് ഇത്തവണ കേരളം ആരു ഭരിക്കുമെന്ന് തീരുമാനിക്കാൻ പോകുന്നത്. ഏതൊക്കെ ആണ് മെയ് രണ്ടിലെ വോട്ടെണ്ണൽ ദിനത്തിൽ കേരളം ആകാംക്ഷയോടെ കാത്തിരിക്കേണ്ട ആ മണ്ഡലങ്ങളെന്നു നോക്കാം.

തിരുവനന്തപുരം ജില്ലയിൽ യുഡിഎഫ് സ്ഥാനാർഥി ആനാട് ജയൻ അട്ടിമറി വിജയം പ്രതീക്ഷിക്കുന്ന വാമനപുരം , ബിജെപിയും എൽഡിഎഫും നേരിട്ട് ഏറ്റുമുട്ടുന്ന വട്ടിയൂർക്കാവും കഴക്കൂട്ടവും ഒപ്പം അടിയൊഴുക്കുകൾ അലയൊലികൾ ഉണ്ടാക്കുന്ന നെയ്യാറ്റിൻകരയും. കൊല്ലം ജില്ലയിൽ മുകേഷ് മത്സരിക്കുന്ന കൊല്ലം മണ്ഡലാവും മന്ത്രി മേഴ്സിക്കുട്ടിയമ്മ മത്സരിക്കുന്ന കുണ്ടറയും നിർണ്ണായക മണ്ഡലങ്ങൾ തന്നെ.

പത്തനംതിട്ടയിൽ എങ്ങോട്ട് വേണമെങ്കിലും ജയം മാറി മറിയാവുന്ന ആറന്മുള മണ്ഡലത്തിൽ കെ സുരേന്ദ്രൻ കഴിഞ്ഞ തവണ പിടിച്ച 50000 വോട്ടുകളിൽ പകുതിയും ഇത്തവണ ആർക്ക് പോകുമെന്നത് പ്രധാനമാണ്.

ആലപ്പുഴ ജില്ലയിൽ പ്രവചിക്കാൻ ആവാത്ത വിധം യുഡിഎഫ് കടന്നു കയറിയ മണ്ഡലമാണ് ചേർത്തല. കോട്ടയം ജില്ലയിൽ സങ്കീർണ്ണ മണ്ഡലമായി മാറുന്നത് കാഞ്ഞിരപ്പള്ളിയാണ്. എൻ ജയരാജ് എന്ന കേരളം കോൺഗ്രസ് സ്ഥാനാർത്ഥിക്ക് മികച്ച സാധ്യത ഉണ്ടെങ്കിലും ഇത്തവണ അദ്ദേഹം മത്സരിക്കുന്നത് എൽഡിഎഫിനൊപ്പമാണ് എന്നത് മണ്ഢലത്തിൽ ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.

ഇടുക്കിയിൽ എം എം മണി മത്സരിക്കുന്ന ഉടുമ്പൻ ചോലയും ദേവികുളവും എങ്ങോട്ട് വേണമെങ്കിലും ചായാവുന്ന മണ്ഡലമായി നില കൊള്ളുമ്പോൾ ഓരോ സീറ്റും പ്രധാനമാകുന്ന തെരഞ്ഞെടുപ്പിൽ അവസാന നിമിഷം വരെ ഇവിടെ ലീഡ് നില മാറി മാറി വന്നേക്കും. എറണാകുളം ജില്ലയിൽ തൃപ്പൂണിത്തറയും അങ്കമാലിയും ജയിക്കുന്നത് ആരെന്നറിയാനും അവസാന നിമിഷം വരെ കാത്തിരിക്കേണ്ടി വന്നേക്കാം.

തൃശ്ശൂരിൽ അതി നിർണ്ണായക മണ്ഡലങ്ങൾ ആവുക ഇരിങ്ങാലക്കുടയും ചാലക്കുടിയുമാവുമെങ്കിൽ പാലക്കാട് നെന്മാറ പട്ടാമ്പി തൃത്താല മണ്ഡലങ്ങൾ ആരു നേടുമെന്നത് അവസാന നിമിഷം വരെ പിടി കൊടുക്കാതെ തുടരും. മലപ്പുറം ജില്ലയിൽ കെടി ജലീൽ ഫിറോസ് കുന്നുംപറമ്പിൽ പോരാട്ടം നടക്കുന്ന തവനൂരിൽ ജയം ആർക്കെന്നു ഉറപ്പിക്കാൻ കഴിയാത്ത സാചര്യമാണ് നിലവിലുള്ളത്.

കോഴിക്കോട് ജില്ലയിൽ കുറ്റ്യാടി, കൊയിലാണ്ടി മണ്ഡലങ്ങളിൽ ആശയക്കുഴപ്പം നിലവിലുണ്ടെങ്കിലും സാധ്യത എൽഡിഎഫിന് തന്നെയാണ്. എന്നാൽ കെ കെ രമ മത്സരിക്കുന്ന വടകരയിൽ ഇരു മുന്നണിയും ഒപ്പത്തിനൊപ്പമാണ്. വയനാട് ജില്ലയിൽ കല്പറ്റ മണ്ഡലമാണ് അതി നിർണ്ണായകമാവുക എങ്കിൽ കണ്ണൂരിൽ അഴീക്കോട് ആണ് ആർക്കും പിടി കൊടുക്കാതെ നിൽക്കുന്നത് തലശ്ശേരിയിലും കൂത്തുപറമ്പിലും ആകാംക്ഷ നിലനിൽക്കുന്നുമുണ്ട്. കാസർഗോഡ് ജില്ലയിൽ ഉദുമ ആണ് എല്ഡിഎഫിനൊപ്പം യുഡിഎഫിനും വിജയ സാധ്യത നില നിൽക്കുന്ന മണ്ഡലം.

എൽഡിഎഫ് യുഡിഎഫ് മുന്നണികൾക്ക് ഏതാണ്ട് 50 -55 സീറ്റുകളിൽ ജയം ഉറപ്പിക്കാൻ കഴിയുന്ന സ്ഥാനാർത്ഥികൾ ഉള്ളപ്പോൾ മേൽപറഞ്ഞ 28 സീറ്റുകളിൽ 18 -20 സീറ്റ് എങ്കിലും നേടാൻ കഴിയുന്നത് ഏത് മുന്നണി ആയാലും അവർക്ക് കേരളം ഭരിക്കാൻ കഴിയും എന്നതാണ് നിലവിലെ സ്ഥിതി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close