
കൊച്ചി: ജനശതാബ്ദി ട്രെയിനുകള്‍ക്കു കേരളത്തില്‍ സ്റ്റോപ്പുകള്‍ പുനഃസ്ഥാപിച്ചു.16ന് നിലവില്‍ വരും. തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ദിക്കു വര്‍ക്കല, കായംകുളം, ചേര്‍ത്തല, ആലുവ സ്റ്റോപ്പുകളും തിരുവനന്തപുരം – കണ്ണൂര്‍ ജനശതാബ്ദിക്കു കായംകുളം, മാവേലിക്കര, വടകര, തലശേരി സ്റ്റോപ്പുകളുമാണു പുനസ്ഥാപിക്കുന്നത്. പൂജ സ്പെഷല്‍ ട്രെയിനുകള്‍ ഒക്ടോബര്‍ 20 മുതല്‍ നവംബര്‍ 30 വരെ സര്‍വീസ് നടത്തും.കന്യാകുമാരി – ബെംഗളൂരു ഐലന്‍ഡ് എക്സ്പ്രസ്, യശ്വന്തപുര – കണ്ണൂര്‍ എക്സ്പ്രസ്, തിരുവനന്തപുരം – ഷാലിമാര്‍, തിരുനെല്‍വേലി – ഗാന്ധിധാം ഹംസഫര്‍, തിരുവനന്തപുരം – സെക്കന്ദരാബാദ് ശബരി, ഹൗറ – എറണാകുളം അന്ത്യോദയ, തിരുവനന്തപുരം – ഗോരഖ്പുര്‍ എന്നീ ട്രെയിനുകളും ഈ സമയത്ത് സര്‍വീസ് നടത്തും.