NEWSWORLD

ജനസംഖ്യയേക്കാൾ കൂടുതൽ തോക്കുകളുള്ള രാജ്യം; ആയുധങ്ങളോടുള്ള പ്രണയത്തിൽ പെണ്ണുങ്ങളും പിന്നിലല്ല; ആമേരിക്കയെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ഇങ്ങനെ….

ഇസ്രയേല്‍ പാലസ്തീന്‍ പ്രക്ഷോപങ്ങള്‍ക്കു ശേഷം ലോകജനത കണ്ടത് അക്രമണത്തിന്റെയും ആയുധശേഖരത്തിന്റെയും മറ്റൊരു മുഖമായിരുന്നു. ഏറ്റവും കൂടിയ ബോംബ് മുതല്‍ കൈയ്യില്‍ കൊണ്ടു നടക്കാന്‍ പാകത്തില്‍ ചെറിയ എയര്‍ പിസ്റ്റണ്‍ വരെ. യുദ്ധങ്ങളുടെ കാര്യത്തിലും ആയുദ്ധങ്ങളുടെ കാര്യത്തിലും മറ്റ് രാജ്യങ്ങളെക്കാള്‍ അമേരിക്കക്കുള്ളത് ഒരു തരം പ്രണയമാണ്. അതിനുള്ള ഏറ്റവും വലിയ ഉദാഹരണം അവരുടെ ആയുദ്ധ ശേഖരണം തന്നെ. അമേരിക്കയിലെ എതൊരു പൗരന്റെ കൈയ്യിലും സര്‍വ്വ സാധാരണമായി കാണുന്ന ഒന്നാണ് തോക്ക്.

യുഎസില്‍ ഏറ്റവും വലിയ വസ്തുത എന്തന്നാല്‍ ആളുകളേക്കാള്‍ കൂടുതല്‍ തോക്കുകളുള്ള ലോകത്തിലെ ഒരേയൊരു രാജ്യമാണിതിന്നൊണ് – ഓരോ പത്ത് പേര്‍ക്കും 12 തോക്കുകള്‍, അല്ലെങ്കില്‍ ഏകദേശം 331 ദശലക്ഷം ജനസംഖ്യയില്‍ 390 ദശലക്ഷം തോക്കുകള്‍ (രജിസ്റ്റര്‍ ചെയ്യാത്ത തോക്കുകളാണെങ്കിലും മൊത്തം ഇരട്ടി ആകാമെന്നും കണക്കാക്കപ്പെടുന്നു. ലൈസന്‍സോ പശ്ചാത്തല പരിശോധനയോ പരിശീലനമോ പോലുമില്ലാതെ അര്‍ക്കും തോക്കു വാങ്ങാം. അതുകൊണ്ട് തന്നെ റെക്കോര്‍ഡ് കണക്കിനു തോക്കുകളാണ് അവരുടെ കൈവശമുള്ളത്.

യുഎസ് തോക്ക് കടകളില്‍ നിന്ന് നിയമപരമായി വാങ്ങിയ തോക്കുകള്‍ എണ്ണം കണക്കിന് അനധികൃതമായി യുകെയിലേക്കു കടത്തുകയാണെന്നും അവിടെ കുറ്റവാളികള്‍ അവയുടെ സീരിയല്‍ നമ്പറുകള്‍ നീക്കം ചെയ്യുന്നത് കൊണ്ട് അവ കണ്ടെത്തുന്നത് വളരെ പ്രയസമാണന്നും ബ്രിട്ടീഷ് പോലീസ് റിപ്പോര്‍ട്ട് ചെയ്യ്തിട്ടുണ്ട്. 2017 നും 2020 നും ഇടയില്‍ ബ്രിട്ടനില്‍ നിന്ന് പിടിച്ചെടുത്ത 900 ഓളം അനധികൃത ആയുധങ്ങള്‍ യുഎസില്‍ നിന്നാണ് വന്നിട്ടുള്ളത്.

വെടിയേറ്റു മരിക്കുന്നത് യുഎസിലെ സ്ഥീരം കാഴ്ചകളില്‍ പെടുന്ന ഒന്നാണ്. കഴിഞ്ഞ ഒരു മാസം മുന്‍പ് കുട്ടുകാരിയുടെ ബെര്‍ത്ത്ഡേ പാര്‍ട്ടിക്കിടയില്‍ വെച്ച് ഒരു യുവാവ് കൂട്ടുകാരിയെ അടക്കം ഏഴ് പേരെ കൊന്നിരുന്നു. കഴിഞ്ഞ മാസം ലണ്ടന്‍ പാര്‍ട്ടിയില്‍ ആഫ്രിക്കന്‍ വംശജയായ ആക്ടിവിസ്റ്റ് സാഷ ജോണ്‍സന്റെ തലയ്ക്ക് വെടിയേറ്റിരുന്നു. അമേരിക്കയിലെ ടെക്സ്സാസിലാണ് തോക്കു കൈവശം വെക്കുന്നതിനുള്ള നിയമ സാധ്യത വേണ്ടന്ന് വെച്ചത്. ദി അമേരിഗന്‍സില്‍ എന്ന പുസ്തകത്തില്‍ അമ്പതോളം പുരുഷന്മാര്‍, അല്ലെങ്കില്‍ സ്ത്രീകള്‍, സൈന്യങ്ങള്‍ അവരുടെ ആയുദ്ധങ്ങല്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.

ഫോട്ടോഗ്രാഫറായ ഗബ്രിയേല്‍ ഗാലിംബെര്‍ട്ടി ഫേസ്ബുക്കിലെ തോക്ക് അനുഭാവി ഗ്രൂപ്പുകളിലെ അംഗങ്ങളോട് അവരുടെ ആയുധങ്ങള്‍ ഉപയോഗിച്ച് പോസ് ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു. പുരോഹിതന്മാരും, ജ്വല്ലറി നിര്‍മ്മാതാക്കളും, മുന്‍ സൈനികരും, പോലീസും പോലുള്ള തോക്ക് പ്രേമികളും ഇതില്‍ ഉള്‍പ്പെടുന്നു. എല്ലാവരുടെ കൈയ്യിലും ഒരു ശേഖരം തന്നെ. 200 ലധികം തോക്കുകള്‍ കൈവശമുള്ള ഒരു കുടുംബത്തെ പോലും ഫോട്ടോഗ്രാഫര്‍ ടെക്സാസില്‍ കണ്ടെത്തി.

മുന്‍ ഫെഡെക്സ് ഡെലിവറി ഡ്രൈവര്‍ പെന്‍സില്‍വാനിയയില്‍ നിന്നുള്ള 66 കാരനായ സ്റ്റീഫന്‍ വാഗ്നറിന് തോക്കിന്റെ കാര്യത്തില്‍ തന്റെ എട്ടുവയസ്സുള്ള നിമിഷത്തെ ഇപ്പോഴും സ്നേഹപൂര്‍വ്വം ഓര്‍മ്മിക്കുന്നു, അന്ന് മുത്തച്ഛന്‍ ഒരു റിവോള്‍വര്‍ കയ്യില്‍ വെച്ച് കൊടുത്തതു മുതല്‍ അത് എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നത് വരെ വിശദീകരിച്ചു കൊടുത്തിട്ടുണ്ട്. അമേരിക്കയിലെ എല്ല ജനവിഭാഗത്തിനും തോക്കു ഉപയേഗിക്കണ്ട രീതിയും കുഴപ്പങ്ങളും ഏറ്റവും നന്നായി തന്നെയറിമന്നുറപ്പാണ്

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close