INDIANEWSTop News

ജനിതകമാറ്റം വന്ന കൊവിഡ് ആശങ്കയില്‍ ലോകം, ഇന്ത്യയില്‍ രണ്ടു പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി:ബ്രിട്ടണില്‍ വ്യാപിക്കുന്ന ജനിതകമാറ്റം വന്ന കൊവിഡ് വൈറസിന്റെ ആശങ്ക വര്‍ദ്ധിക്കുന്നു. ഇന്ത്യയില്‍ രണ്ടുപേര്‍ക്ക് കൂടി വകഭേദം വന്ന കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. യുകെയില്‍ നിന്ന് മടങ്ങിയെത്തിയ ഉത്തര്‍പ്രദേശ് മീററ്റ് സ്വദേശിയാണ് വകഭേദം വന്ന വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ ഒരാള്‍. ഇയാളുടെ കുടുംബാംഗങ്ങളുടെ സാമ്പിളുകള്‍ പരിശോധിച്ചുവരികയാണ്. ഡിസംബര്‍ 21-ന് യുകെയില്‍ നിന്ന് ആന്ധ്രപ്രദേശില്‍ എത്തിയ ഒരു സ്ത്രീക്കും വകഭേദം വന്ന വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ഡല്‍ഹിയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം ആന്ധ്രയില്‍ വന്ന സ്ത്രീയുടെ സമ്പര്‍ക്ക പട്ടിക ശേഖരിച്ചുവരികയാണ്. ഡിസംബര്‍ ഒന്‍പതിനും 22 നും ഇടയില്‍ വിദേശത്തുനിന്നു വന്നവരുടെ സാമ്പിളുകള്‍ ജീനോം സീക്വന്‍സിങ് നടത്തുകയാണ്. ഡല്‍ഹി, ഹൈദരബാദ്, ഭുവനേശ്വര്‍, ബംഗളൂരു, ബംഗാള്‍, പൂനെ എന്നിവിടങ്ങളിലെ 10 ലാബുകളില്‍ വിദഗ്ധ പരിശോധന നടക്കുണ്ട്. യുകെയിലേക്കുള്ള വിമാന സര്‍വീസ് റദ്ദാക്കിയത് 31 ന് ശേഷവും നീട്ടേണ്ടിവരുമെന്ന് വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചു. റിപ്പബ്ലിക്ക് ദിനാഘോഷവും ചുരുക്കിയേക്കും. സീറ്റുകളുടെ എണ്ണം കുറയ്ക്കുന്നതടക്കമുള്ള തീരുമാനങ്ങള്‍ സര്‍ക്കാര്‍ കൈക്കൊള്ളും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close