INDIANEWSTop News

ജനിതകമാറ്റം വന്ന കോവിഡ് വൈറസ് വ്യാപനം: അലിഗഢ് യൂണിവേഴ്‌സിറ്റിയില്‍ 44 മരണം

അലിഗഢ്: അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റിയില്‍ കൊവിഡ് ബാധിച്ച് 44 പേർ മരിച്ചു. ഇതിൽ 19 പ്രൊഫസര്‍മാരും 25 സ്റ്റാഫും ഉൾപ്പെടുന്നു. വകഭേദം വന്ന വൈറസാണ് മരണകാരണമെന്നാണ് സംശയം.

മരണകാരണം വ്യക്‌തമാകാൻ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ താരിഖ് മൻസൂർ ഐസിഎംആറിന് കത്തയച്ചു. അലിഗഡ് പ്രദേശത്ത് ജനിതകമാറ്റം വന്ന വൈറസിന്റെ വ്യാപനം വലിയതോതിൽ നടന്നിട്ടുണ്ടെന്നും പരിശോധന നടത്തണമെന്നും കത്തിൽ പറയുന്നു. ദില്ലിയിലെ സി‌എസ്‌ഐ‌ആറിന്റെ (കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച്) ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജിയിലേക്ക് സാമ്പിളുകൾ പരിശോധനക്കായി അയച്ചു.

ഏകദേശം 30000ത്തോളം വിദ്യാര്‍ത്ഥികളാണ് സര്‍വകലാശാലയില്‍ പഠിക്കുന്നത്. ഇതില്‍ 16000ത്തോളം വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലില്‍ താമസിക്കുന്നവരാണ്. മരണനിരക്ക് ഇത്തവണ വളരെ കൂടുതലാണ് എന്നും സ്ഥിതി ആശങ്കാജനകമാണെന്നും യൂണിവേഴ്സിറ്റി അധികൃതർ അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close