Breaking NewsCovid UpdatesKERALANEWS

ജനിതക മാറ്റം വന്ന വൈറസ് വ്യാപിക്കുന്നു; മൂന്ന് വകഭേദങ്ങളിലുള്ള വൈറസ് കേരളത്തിൽ കണ്ടെത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിൽ ജനതിക മാറ്റം വന്ന വൈറസുകളുടെ സാന്നിധ്യം കൂടി വരികയാണ് എന്നും വകഭേദം സംഭവിച്ച വൈറസ് അതിവേ​ഗം പടരുന്നുണ്ട് എന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മൂന്ന് വകഭേദങ്ങളിലുള്ള വൈറസ് കേരളത്തിൽ കണ്ടെത്തിയിട്ടുണ്ട്. ജനതിക വ്യതിയാനം വന്ന വൈറസിനെതിരെ വാക്സിനുകൾക്ക് പ്രതിരോധം തീർക്കാനാവില്ലെന്ന തരത്തിലുള്ള പ്രചാരണം തെറ്റാണ് എന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.

രോ​ഗവ്യാപനം കൂടുന്നതിന് ആനുപാതികമായി മരണസംഖ്യ ഉയരും. നമ്മുടെ ആരോ​ഗ്യമേഖലയ്ക്ക് താങ്ങാവുന്നതിലും അധികമായി രോ​ഗികളുടെ എണ്ണം ഉയർന്നാൽ കൃത്യമായ ചികിത്സ അനുവദിക്കാൻ തടസമുണ്ടാവും. അത്തരം സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്താതെ നാം ജാ​ഗ്രതയോടെ പ്രവർത്തിക്കണം എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

“കൈകൾ ശുദ്ധിയാക്കുന്നതും സാനിറ്റൈസർ സ്ഥിരമായി ഉപയോ​ഗിക്കുന്നതും തുടരണം. എല്ലാവരും കൃത്യമായി മാസ്ക ധരിക്കുക. പറ്റിയാൽ എൻ 95 മാസ്ക് തന്നെ ധരിക്കുക. അല്ലെങ്കിൽ എൻ 95 മാസ്ക് ധരിക്കുക. അട‌ച്ചിട്ട സ്ഥലങ്ങളിൽ സമ്പർക്കം ഒഴിവാക്കാനും ശ്രദ്ധിക്കണം.കേരളത്തിൽ കണ്ടെത്തിയതിൽ ഡബിൾ മ്യൂട്ടൻ്റെ വകഭേദത്തിന് മാത്രമാണ് അൽപമെങ്കിലും വാക്സിനെ ചെറുക്കാൻ കഴിവുള്ളത് ബാക്കി എല്ലാത്തരം വൈറസ് വകഭേദങ്ങൾക്കും വാക്സിൻ ഫലപ്രദമാണ്.” മുഖ്യമന്ത്രി പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close