MoviesTrending

ജനുവരിയില്‍ ആളിങ്ങെത്തും; അതിഥിയെ കാത്ത് അനുഷ്‌കയും കോഹ്ലിയും

ബോളിവുഡ് താരം അനുഷ്‌ക ശര്‍മയുടേയും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടേയും കുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടി എത്തുന്നു. തങ്ങള്‍ അച്ഛനും അമ്മയും ആകാന്‍ പോകുന്നുവെന്ന വിവരം അനുഷ്‌കയും വിരാടും സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചു. അടുത്ത ജനുവരിയില്‍ കുഞ്ഞെത്തുമെന്നാണ് അറിയിക്കുന്നത്. 2017 ഡിസംബറില്‍ ഇറ്റലിയില്‍ വച്ചായിരുന്നു അനുഷ്‌കയുടേയും കോഹ്ലിയുടേയും വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്.

പിന്നീട് മുംബൈയിലും ഡല്‍ഹിയിലും വച്ച് വിവാഹ സത്കാരം നടത്തിയിരുന്നു.2018ല്‍ പുറത്തിറങ്ങിയ സീറോ എന്ന ചിത്രത്തിലാണ് അനുഷ്‌ക ഏറ്റവും ഒടുവിലായി അഭിനയിച്ചത്. ചിത്രത്തില്‍ ഷാരൂഖ് ഖാന്‍ കത്രീന കൈഫ് എന്നിവരും മുഖ്യ വേഷങ്ങളില്‍ എത്തിയിരുന്നു. അഭിനയത്തിനു പുറമെ സിനിമ നിര്‍മാണ രംഗത്തേക്കും കാലെടുത്തുവച്ച അനുഷ്‌ക, പാതാള്‍ ലോക്, ബുള്‍ബുള്‍ എന്നീ വെബ്സീരീസുകളും നിര്‍മിച്ചു. പാതാള്‍ ലോക് ആമസോണ്‍ പ്രൈമിലും ബുള്‍ബുള്‍ നെറ്റ്ഫ്‌ലിക്‌സിലുമാണ് റിലീസ് ചെയ്തത്. രണ്ടു സീരീസുകള്‍ക്കും മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്.

Tags
Show More

Related Articles

Back to top button
Close