INDIANEWS

ജനുവരിയിൽ കേന്ദ്ര സർക്കാർ അനുവദിച്ചത് 162 ഓക്സിജൻ ഉത്പാദക പ്ലാന്റുകൾക്കുള്ള ഫണ്ട്; 33 പ്ലാന്റുകളിൽ ഉദ്പാദനം തുടങ്ങി

ന്യൂഡൽഹി: കൊറോണക്കാലത്ത് ഓക്സിജൻ ആവശ്യകത വളരെ നേരത്തെ മനസിലാക്കി കേന്ദ്ര കേന്ദ്ര സർക്കാർ. സർക്കാർ ആശുപത്രികളിൽ 162 ഓക്സിജൻ ഉത്പാദക പ്ലാന്റുകൾക്കാണ് കഴിഞ്ഞ ജനുവരിയിൽ തന്നെ ഫണ്ട് അനുവദിച്ചത്. അതിൽ 33 പ്ലാന്റുകൾ നിർമാണം പൂർത്തിയായി ഓക്സിജൻ ഉത്പാദനം തുടങ്ങുകയും ചെയ്തു.

59 പ്ലാന്റുകളുടെ നിർമാണം അന്തിമ ഘട്ടത്തിലുമാണ്, മെയ് മാസത്തോടെ 59 കേന്ദ്രങ്ങളിലും ഉത്പാദനം തുടങ്ങാനും ആകുമെന്നതാണ് വസ്തുത. ഇന്ത്യൻ ഫാർമേഴ്‌സ് ഫെർട്ടിലൈസർ കോ ഓപറേറ്റിവ് ലിമിറ്റഡിന്റെ നിയന്ത്രണത്തിൽ മേൽപറഞ്ഞവ കൂടാതെ ഗുജറാത്തിലും ഉത്തർ പ്രദേശിലും മൂന്നു വീതവും ഒഡീഷയിൽ ഒരു പ്ലാന്റും ഉത്പാദനം ആരംഭിച്ചു കഴിഞ്ഞു.

ഓക്സിൻ ക്ഷാമം പരിഹരിക്കുന്നതിന് ഒരുലക്ഷം അധികം സിലിണ്ടറുകൾ വിതരണം ചെയ്യുമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു. ഇന്നലെ രാത്രി രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് അ​ദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഓക്സിജൻ ഉത്പാദനം കൂട്ടുമെന്നും മരുന്നുകളുടെ ലഭ്യത ഉറപ്പ് വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close