ജന്‍ ധന് അക്കൗണ്ട് ഉള്ളവര്‍ സൂക്ഷിക്കുക, തട്ടിപ്പിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്

സൈബര്‍ തട്ടിപ്പ് വഴി ഒമ്പത് ലക്ഷം രൂപ തട്ടിപ്പ് നടത്തിയെന്ന് സൗത്ത് ഡല്‍ഹിയിലെ വ്യവസായി കഴിഞ്ഞ ദിവസം നല്കിയ പരാതിയിന്മേല് നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) ലിങ്ക് വഴിയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. തട്ടിയെടുത്ത പണം ജാര്‍ഖണ്ഡിലെ ജംതാര ജില്ലയിലെ തൊഴിലാളികളുടെ പേരില്‍ തുറന്ന നാല് ജന്‍ ധന് അക്കൗണ്ടുകളിലേക്കാണ് ക്രെഡിറ്റ് ചെയ്യപ്പെട്ടു. എന്നാല്‍ പിന്നീട് ഈ അക്കൌണ്ടില്‍ നിന്ന് വിരലടയാളം ഉപയോഗിച്ച് പണം പിന്‍വലിച്ചു.ഇതിനെ തുടര്‍ന്ന് പോലീസ് അക്കൗണ്ട് ഉടമകളുമായി ബന്ധപ്പെട്ടു. ബാങ്ക് ഉദ്യോഗസ്ഥരെന്ന് അവകാശപ്പെടുന്ന ചിലര്‍ അക്കൌണ്ട് ഉടമകളെ സമീപിച്ചിരുന്നെന്നും ഇവരുടെ ആധാര്‍, റേഷന്‍ കാര്‍ഡ്, ബിപിഎല്‍ കാര്‍ഡുകള്‍ തുടങ്ങിയ രേഖകളുടെ പകര്‍പ്പുകള്‍ ഇവര്‍ വാങ്ങിയിട്ടുണ്ടെന്നും അക്കൌണ്ട് ഉടമകള്‍ വെളിപ്പെടുത്തി. രാജ്യത്തെ എല്ലാ ആളുകള്‍ക്ക് ബാങ്കിംഗ് സേവനങ്ങള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ 2014 ല്‍ ആരംഭിച്ച കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ് ജന്‍ ധന് യോജന.ബാങ്കിംഗ്, മൊബൈല്‍ വാലറ്റുകള്‍ വഴിയുള്ള തട്ടിപ്പുകള്‍ ഡല്‍ഹിയില്‍ വ്യാപകമായി കൊണ്ടിരിക്കുകയാണ്. ഡല്‍ഹിയിലെ നിരവധി ബിസിനസുകാരില്‍ നിന്ന് ഇത്തരത്തില്‍ പണം തട്ടിപ്പ് നടത്തുകയും പാവപ്പെട്ടവരുടെ അക്കൌണ്ടുകളിലേക്ക് പണം കൈമാറുകയും ചെയ്യുന്നതായി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.

ഇത്തരത്തിലുള്ള മറ്റൊരു കേസില്‍ സൗത്ത് ഡല്‍ഹിയിലെ ഒരു താമസക്കാരന് സൈബര്‍ തട്ടിപ്പിലൂടെ 3.7 ലക്ഷം രൂപ നഷ്ടമായി. ഈ പണം പിന്നീട് വിദൂര പ്രദേശങ്ങളിലെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് കണ്ടെത്തി.ബിഹാര്‍, ഒഡീഷ, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ തുടങ്ങിയ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പാവപ്പെട്ടവരെയും നിരക്ഷരരെയും ഇരയാക്കിയാണ് തട്ടിപ്പുകാര്‍ തട്ടിപ്പ് നടത്തുന്നത്. പ്ലെയിന്‍ പേപ്പറില്‍ പാവപ്പെട്ടവരില്‍ നിന്നെടുക്കുന്ന വിരലടയാളം ഡിജിറ്റലായി സ്കാന്‍ ചെയ്തതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. വിരലടയാളം സൃഷ്ടിക്കാന്‍ തട്ടിപ്പുകാര്‍ പോളിമര്‍ കെമിക്കല്‍ സ്റ്റാമ്പ് നിര്‍മ്മാണ യന്ത്രങ്ങളും ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തി. ഫോട്ടോഷോപ്പിന്റെ സഹായവും ഇതിനായി സ്വീകരിക്കുന്നുണ്ട്.

ചില സാഹചര്യങ്ങളില്‍, പണം സ്വീകരിക്കുന്നതിനും പിന്‍വലിക്കുന്നതിനുമായി സൈബര്‍ തട്ടിപ്പുകാര്‍ക്കായി ഗ്രാമീണര്‍ അവരുടെ അക്കൗണ്ടുകള്‍ വില്‍ക്കുന്നുണ്ടെന്നും ചില സൂചനകളുണ്ട്. ജാര്‍ഖണ്ഡിലെ ജംതാര, ദുംക തുടങ്ങിയ ജില്ലകളിലും മറ്റും ബാങ്ക് അക്കൗണ്ടുകള്‍ വില്‍ക്കുന്നത് പതിവാണ്.നഗരപ്രദേശങ്ങളില്‍ താമസിക്കുന്ന സാധാരണക്കാരുടെ പണം തട്ടിയെടുക്കുന്നതും ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ ഗ്രാമീണ മേഖലയിലെ ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളിലേക്ക് ഇവ മാറ്റുന്ന രീതിയുമാണ് തട്ടിപ്പുകാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് ഡല്‍ഹി പോലീസ് സൈബര്‍ ക്രൈം സെല്ലിലെ ഡിസിപി അനീഷ് റോയ് പറഞ്ഞു. ഇപ്പോള്‍ ബാങ്ക് പ്രതിനിധികള്‍ ജനങ്ങളുടെ പടിവാതില്ക്കല് എത്തി, ആവശ്യമായ രേഖകളും ഒപ്പുകളും വിരലടയാളങ്ങളും മറ്റും ശേഖരിക്കാറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ശേഖരിക്കുന്ന രേഖകള്‍ക്ക് എന്ത് സംഭവിക്കുന്നെന്ന് ആര്‍ക്കും അറിയില്ല. ചിലപ്പോള്‍ ഈ രേഖകളില്‍ നിന്നുള്ള വിശദാംശങ്ങള്‍ ദുരുപയോഗം ചെയ്യുന്നുണ്ടാകാമെന്ന് മറ്റൊരു സൈബര്‍ വിദഗ്ധനായ അനുജ് അഗര്‍വാള്‍ പറഞ്ഞു. തട്ടിപ്പ് കേസുകള്‍ സെപ്റ്റംബറില്‍ ഡല്‍ഹി പോലീസ് ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയ ഒരു നൈജീരിയന്‍ പൗരനെ അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണത്തിനിടെ പ്രതിയും കൂട്ടാളികളും സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റുകളില്‍ വ്യാജ പ്രൊഫൈലുകള്‍ സൃഷ്ടിക്കുകയും തട്ടിപ്പ് നടത്തുകയും ചെയ്യുന്നതായി കണ്ടെത്തിയിരുന്നു. ലഭിക്കുന്ന പണം വ്യാജ അക്കൗണ്ടുകളിലേക്ക് മാറ്റും. ഡല്‍ഹിയില്‍ പ്രതിമാസം 150 ഓളം സൈബര്‍ തട്ടിപ്പുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നുണ്ട്.ബാങ്കുകള്‍, ഡിജിറ്റല്‍ വാലറ്റുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെ ഉപയോക്താക്കള്‍ക്ക് റിസര്‍വ് ബാങ്ക് (ആര്‍ബിഐ) കെവൈസി പാലിക്കല്‍ നിര്‍ബന്ധമാക്കിയതിനാല്‍, സൈബര്‍ കുറ്റവാളികള്‍ ഇതും തട്ടിപ്പിനായി ഉപയോഗിക്കുകയാണ്. ബാങ്കില്‍ നേരിട്ടെത്തിയുള്ള ഡോക്യുമെന്റേഷന് പ്രക്രിയയിലൂടെ കടന്നുപോകുന്നതിനുപകരം, ആളുകള്‍ അപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡുചെയ്യുന്നതും വിവരങ്ങള്‍ ഓണ്‍ലൈനായി നല്‍കുന്നതും പലപ്പോഴും ഇവരെ തട്ടിപ്പുകള്‍ക്ക് ഇരയാക്കുന്നു.2016 ല്‍ തന്നെ ആര്‍ബിഐ ജന്‍ ധന് അക്കൌണ്ടുകള്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന ആശങ്ക ഉന്നയിക്കുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ബാങ്കുകളോട് ആവശ്യപ്പെട്ടിരുന്നു. പ്രതിമാസം 10,000 രൂപയാണ് ജന്‍ ധന് അക്കൌണ്ടുകള്‍ വഴി പിന്‍വലിക്കാനുള്ള പരിധി. ഒരു ലക്ഷം രൂപയാണ് പ്രതിമാസ നിക്ഷേപ പരിധി.